വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Posted by

ആദി :ടാ അജാസെ..

രൂപ : നോക്കണ്ട അവര് പോയി

പിന്നിലെ ബെഞ്ചിൽ ഇരിക്കുന്ന ഗീതു വിനെയും അജാസിനെയും ചൂണ്ടി രൂപ പറഞ്ഞു

രൂപ :നീ ഒറ്റൊരുത്തനാ.. ഒന്ന് പോയി തരുവോ

ആദി : (പ്ലേറ്റ് മാറ്റിയേക്കാം ) നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലെ ഞാൻ വഴക്കിടുന്നെ എന്തായാലും അവര് പോയത് നന്നായി നമുക്ക് ഒറ്റയ്ക്കിരുന്ന് സംസാരിക്കാല്ലോ

രൂപ : ഒറ്റക്കല്ല.. 😡

ആദി : പിണങ്ങല്ലേമോളെ

രൂപ :ആരാടാ നിന്റെ മോള്

ആദി : എന്തിനാ എപ്പോഴും ഇങ്ങനെ ചോദിക്കുന്നെ എനിക്ക് ഒരു മോളെ ഉള്ളു അത് നീയാ

ട്രിങ്….

പെട്ടെന്നാണ് ഫൈനൽ ബെൽ അടിച്ചത്

ആദി :കണ്ടോ സത്യം

ഇത്രയും പറഞ്ഞു ആദി പതിയെ രൂപയുടെ തോളിൽ കയ്യിട്ട് അടുത്തേക്ക് അടുപ്പിച്ചു

നിങ്ങള് തമ്മിലുള്ള പ്രശ്നമൊക്കെ കഴിഞ്ഞോ

പെട്ടെന്നാണ് അജാസും ഗീതുവും അവിടേക്ക് എത്തിയത്

ആദി :അതിന് നമ്മൾ തമ്മിൽ എന്ത് പ്രശ്നം നിങ്ങളെ ഒഴിവാക്കാൻ വേണ്ടി ഞങ്ങൾ വെറുതെ നാടകം കളിച്ചതല്ലേ ആല്ലേ മോളെ

പെട്ടെന്ന് തന്നെ രൂപ ആദിയുടെ കൈ തട്ടി മാറ്റി

രൂപ :നീ വന്നെ ഗീതു ഇവന്റെ അസുഖം വേറെയാ

ഇത്രയും പറഞ്ഞു ഗീതുവിനെയും കൊണ്ട് അവൾ മുന്നോട്ട് നടന്നു

അജാസ് :എന്താടാ ഇത്

ആദി : വെറുതെ അവളെ എരികേറ്റിയതാ മൊട്ടയുടെ ദേഷ്യം കാണാൻ നല്ല രസമുണ്ട്

അജാസ് : നിനക്ക് വട്ടാണോടാ എന്തായാലും വാ നമുക്ക് പോകാം

ആദി :നീ വിട്ടോ എനിക്ക് കുറച്ചു പണി കൂടി ഉണ്ട്

അജാസ് :എന്ത് പണി

ആദി :അല്ല നമ്മുടെ മൊട്ടയെ അങ്ങനെ വിടാൻ പറ്റോ

അജാസ് :ഇവൻ

അല്പസമയത്തിനു ശേഷം ഗീതുവും രൂപയും ബസ് സ്റ്റോപ്പിൽ

ഗീതു : എന്താടി മോളെന്നൊക്കെയാണല്ലോ അവൻ വിളിക്കുന്നത് ആള് വളഞ്ഞെന്നാ തോന്നുന്നത്

രൂപ : ഊള കോമഡി അടിക്കല്ലേ ഗീതു അവന്റെ ശല്യം സഹിക്കാൻ വയ്യ

ഗീതു : അപ്പോൾ പിന്നെ നീ അവനെ ഇത്ര ദിവസം എരി കേറ്റിയതൊ തിരിച്ചു കിട്ടിയപ്പോൾ പിടിക്കുന്നില്ല അല്ലെ

Leave a Reply

Your email address will not be published. Required fields are marked *