വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Posted by

രൂപ പുറത്തേക്കു നോക്കികൊണ്ട് പറഞ്ഞു പെട്ടെന്നാണ് ആദിയും അജാസും ക്യാൻറ്റീനിനുള്ളിലേക്ക് കയറിയത്

ആദി : ടാ നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം

രൂപയെ കണ്ട ആദി അജാസിനെ അവിടെ ഒരു ടേബിളിൽ ഇരുത്തിയ ശേഷം ഗീതുവിനടുത്തേക്ക് ചെന്നു

ആദി :ഗീതു എന്നല്ലേ പേര്

ഗീതു :അതെ

ആദി : ഗീതു ഒരു ഉപകാരം ചെയ്യുമോ

ഗീതു :എന്ത് ഉപകാരം

ആദി :അപ്പുറത്തേക്ക് ഒന്നു മാറി ഇരിക്കാമോ എനിക്ക് ഇവളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്

ഇത് കേട്ട ഗീതു പതിയെ എഴുനേൽക്കുവാൻ തുടങ്ങി

രൂപ :അവിടെ ഇരിക്ക് ഗീതു ഇവനു വട്ടാണ് നീ നിന്റെ പാട്നോക്കി പോയേ ആദി നിന്റെ കളിയൊന്നും ഇവിടെ നടക്കില്ല

ആദി : പ്ലീസ് ഗീതു

ഇത് കേട്ട ഗീതു പതിയെ എഴുന്നേറ്റ് അജാസിനടുത്തേക്ക് ചെന്നിരുന്നു ആദി പതിയെ രൂപയുടെ അടുത്തും

ആദി : രാവിലെ സഹായിച്ചതൊക്കെ ഇത്ര വേഗം മറന്നല്ലെ

രൂപ : ഒരു കാര്യവുമില്ലാതെ നീ എന്നെ സഹായിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം അതുകൊണ്ട് നീ അത് വിട് എന്നിട്ട് എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറ

ആദി :എന്ത് പറയാൻ ഞാൻ ചുമ്മാ നിന്റെയടുത്തിരുന്നു കഴിക്കാം എന്ന് കരുതി വന്നതാ

രൂപ :പിന്നെ എന്തിനാ അവളെ പറഞ്ഞു വിട്ടത്

ആദി :നമ്മൾ കപ്പിൾസിനിടയിൽ അവളെ ഇരുത്തുന്നത് ശെരിയാണോ

രൂപ :കപ്പിൾസ് തേങ്ങ നിനക്കെന്താടാ

ആദി : ഓഹ് ഇങ്ങനെ ചൂടാവല്ലേ ഞാൻ അങ്ങ് പേടിച്ചു പോകും കപിൾസ് വേണ്ടെങ്കിൽ വേണ്ട ലവേഴ്സ് എന്താ പോരേ

രൂപ :😡 നീ… ശെരി എന്തെങ്കിലും പറഞ്ഞോ ഞാൻ ശ്രദ്ധിക്കാതിരുന്നാൽ പോരെ

ഇത്രയും പറഞ്ഞു രൂപ കഴിക്കാൻ തുടങ്ങി

ആദി : നീ കഴിക്കാൻ എന്താ കൊണ്ടുവന്നെ

രൂപ : തേങ്ങ പുഴുങ്ങിയത് എന്താ വേണോ

ആദി : ഓഹ് വേണ്ട അത്തരം സ്പെഷ്യൽ ഡിഷസൊന്നും ഞാൻ കഴിക്കാറില്ല അല്ല ഈ തേങ്ങ പുഴുങ്ങിയത് എന്ന് പറയുമ്പോൾ മുഴുവനോടെ ഇട്ട് പുഴുങ്ങോ അതോ

Leave a Reply

Your email address will not be published. Required fields are marked *