രൂപ :ഞാൻ പോകുവാ നീ ഇവിടെ ഇരുന്ന് അലച്ചോ
ഇത്രയും പറഞ്ഞു രൂപ ചെയറിൽ നിന്ന് എഴുനേൾക്കാൻ തുടങ്ങി
ആദി :ഹേയ് വേണ്ട.. ഞാൻ ഇനി മിണ്ടില്ല എന്താ പോരെ അവിടെ ഇരിക്ക് രൂപേ സത്യം ഇനി മിണ്ടില്ല
ഇത് കേട്ട രൂപ വീണ്ടും അവിടെ ഇരുന്നു
ആദി :അല്ല രൂപേ..
രൂപ :ടാ
ആദി :ഇത് വേറെ കാര്യമാടി നമുക്ക് ഷെയറിട്ട് മീൻ പൊരിച്ചത് വാങ്ങിയാലോ 20 രൂപയെ ഉള്ളു 10 രൂപ നീയിട്ടാൽ മതി
രൂപ : വേണ്ട എന്റെ കയ്യിൽ പൈസയില്ല
ആദി : 10 രൂപ എടുക്കാനില്ലെ
രൂപ :ഞാൻ കഴിക്കാൻ കൊണ്ട് വന്നിട്ടുണ്ട് എനിക്ക് മീനൊന്നും ഇപ്പോൾ വേണ്ട
ആദി : എന്നാൽ പിന്നെ ഞാൻ ഒറ്റക്ക് വാങ്ങാം കൊതിവിടരുത് കേട്ടൊ
ഇത്രയും പറഞ്ഞു ആദി ഒരു മീൻ പൊരിച്ചതിന് ഓർഡർ ചെയ്തു അല്പസമയത്തിനുള്ളിൽ തന്നെ അത് ടേബിളിൽ എത്തി
ആദി :ഹാ നല്ല മണം മണം ഇതാണെങ്കിൽ രുചി എന്തായിരിക്കും
ഇത് കേട്ട രൂപ അങ്ങോട്ടേക്ക് നോക്കി
ആദി : എന്തിനാടി ഇങ്ങോട്ട് നോക്കുന്നെ ദൈവമേ ഇന്ന് വയറിളകുമെന്നാ തോന്നുന്നെ വേണ മെങ്കിൽ അല്പം എടുത്തൊ
രൂപ :കൊണ്ട് പോയി നിന്റെ മറ്റവൾക്ക് കൊടുക്ക്
പെട്ടെന്നാണ് വിഷ്ണുവും കൂട്ടുകാരാരും ക്യാൻറ്റീനിലേക്ക് എത്തിയത്
വിഷ്ണു : രാജീവേ 4 ഊണ് വാങ്ങിയാൽ മതിയോ
രാജീവ് : സ്നേഹകൂടി വരട്ടെ എന്നിട്ട് വാങ്ങാം
വിഷ്ണു :അവളിത് എങ്ങോട്ടാ പോയത്
ആരതി :എന്തോ പ്രശ്നമുണ്ട് ഇപ്പോൾ വരാം എന്നാ പറഞ്ഞത്
വിഷ്ണു :പ്രശ്നമോ
ആരതി :ആ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ എന്തോ പ്രശ്നം ഉണ്ടായെന്ന്
രാജീവ് :ഇംഗ്ലീഷിലോ അതിനെന്തിനാ അവൾ
ആരതി :അവളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട് പോയതാ
വിഷ്ണു :ഇവൾക്കിത് എന്തിന്റെ കേടാ അവളോട് ഞാൻ പറഞ്ഞിട്ടുള്ളതാ നമ്മുടെ ഡിപ്പാർട്മെന്റിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെന്ന് ഇനി എന്ത് പുലിവാലാണാവോ കൊണ്ട് വരുന്നത്
ആരതി : ടാ അത് അവരല്ലെ
പെട്ടെന്നാണ് ആരതി ആദിയേയും രൂപയേയും കണ്ടത്