വിഷ്ണു :ശെരിയാ ഇതാ പിള്ളേരല്ലെ നിങ്ങള് നിക്ക് ഞാൻ ഇപ്പോ വരാം
ഇത്രയും പറഞ്ഞു വിഷ്ണു അവരുടെ അടുത്തേക്ക് ചെന്നു
വിഷ്ണു :എന്താ രണ്ടാളും വഴക്കാണോ
ആദി : ( ഇങ്ങേരിത് എവിടുന്നു വന്നു )
വിഷ്ണു : എന്താ ചോദിച്ചത് കേട്ടില്ലെ
രൂപ :ഹേയ് പ്രശ്നമൊന്നുമില്ല ചേട്ടാ
ആദി :(🤔💡 ) ഇവള് വെറുതെ പറയുന്നതാ ചേട്ടാ ചെറിയൊരു പ്രശ്നമുണ്ട്
രൂപ :😟
വിഷ്ണു : എന്ത് പ്രശ്നം
ആദി : അത് പിന്നെ അന്നത്തെ ആ പ്രശ്നത്തിനു ശേഷം ഇവൾ എന്നോട് അല്പം അകൽച്ചയിലാ ഇപ്പോൾ ഒന്നു നന്നായി മിണ്ടുന്നു പോലുമില്ല ഇപ്പോൾ തന്നെ ഞാൻ നിർബന്ധിച്ചതുകൊണ്ട് മാത്രമാ ഒന്നിച്ചിരിക്കാൻ വന്നത് ചെയ്ത തെറ്റിന് ഞാൻ എത്ര തവണ മാപ്പു പറഞ്ഞു രൂപേ ഇനി വേണമെങ്കിൽ ഞാൻ നിന്റെ കാലു പിടിക്കാനും തയ്യാറാ ചേട്ടാ എന്നോട് ഇങ്ങനെ ചെയ്യല്ലേന്ന് ഇവളോട് ഒന്നു പറ 🥺
വിഷ്ണു :ഇവൻ പറയുന്നത് ശെരിയാണോ
വിഷ്ണു രൂപയോടായി ചോദിച്ചു
ആദി : 😋
രൂപ : (തെണ്ടി )
വിഷ്ണു :എന്താ ഒന്നും മിണ്ടാത്തെ
രൂപ :അത് പിന്നെ ശെരിയാ ചേട്ടാ എനിക്കിവനോട് പിണക്കമായിരുന്നു പക്ഷെ ഇപ്പോൾ ഇവൻ ചേട്ടനോട് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഇവൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി സോറി ആദി നീ വാങ്ങി വച്ച ഈ മീൻ പോലും ഞാൻ കഴിക്കാൻ തയ്യാറായില്ല എന്നോട് ക്ഷെമിക്ക് ഇനി ഞാൻ നിന്നെ വേദനിപ്പിക്കില്ല
ഇത്രയും പറഞ്ഞു രൂപ അവിടെ യിരുന്ന മീൻ തന്റെ പാത്രത്തിലേക്ക് എടുത്തിട്ടു
രൂപ : ഇപ്പോൾ സന്തോഷമായോ ആദി
ആദി :😢 സന്തോഷമായി വളരെ സന്തോഷമായി
വിഷ്ണു : അപ്പോൾ പ്രശ്നമൊക്കെ തീർന്നല്ലോ ഇനി വഴക്കിടരുത്
ഇത്രയും പറഞ്ഞു വിഷ്ണു അവിടെ നിന്ന് പോയി
ആദി :ടീ എന്റെ മീൻ
രൂപ : മോൻ എനിക്കിട്ട് ഉണ്ടാക്കാം എന്ന് കരുതി അല്ലെ നീ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്ററാടാ ഞാൻ