വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng]

Posted by

ആദി : പകുതി എങ്കിലും താടി ദുഷ്ടെ

ഇത് കേട്ട രൂപ മീനിന്റെ തല ആദിയുടെ പാത്രത്തിൽ ഇട്ടു കൊടുത്തു

ആദി :തലയോ

രൂപ :നിനക്കത് മതി

അല്പസമയത്തിനു ശേഷം ആദിയും രൂപയും ഭക്ഷണം കഴിച്ചു പതിയെ എഴുന്നേറ്റു

രൂപ : നീ പറഞ്ഞതു പോലെ തന്നെ മീനിനു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കേട്ടോ

ആദി : എന്തായാലും നിന്റെ വയറ് നിറഞ്ഞല്ലോ എനിക്ക് അത് മതി

ഇത് കേട്ട രൂപ പതിയെ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി ആദി ബില്ല് കൊടുക്കാനും

ക്യാൻറ്റീനിൽ പൈസ കൊടുത്ത ശേഷം ആദി പതിയെ അജാസിനടുത്തേക്ക് എത്തി

ആദി :ടാ മൊട്ട പോയോ

അജാസ് : എന്താ അവളെ ഊട്ടി മതിയായില്ലെ

ആദി :ഓഹ് നീ കണ്ടല്ലെ

അജാസ് :ഉം കണ്ടു എന്നെ ഒഴിവാക്കിയിട്ട് അവളടുത്ത്‌ പോയി കൊഞ്ചുന്നതും മീൻ വാങ്ങി കൊടുക്കുന്നതും എല്ലാം കണ്ടു ആണുങ്ങളായാൽ വാക്കിനു വില വേണം ശത്രു ശത്രു എന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോൾ അവളുടെ സൗന്ദര്യത്തിൽ മയങ്ങി പോയല്ലേ

ആദി :അയ്യേ നീ എന്തൊക്കെയാടാ ഈ പറയുന്നെ സൗന്ദര്യത്തിൽ മയങ്ങിയെന്നോ അതിനവൾക്കെവിടെയാടാ സൗന്ദര്യം അവളെ ഇതുവരെ പെണ്ണായിട്ട് പോലും ഞാൻ കണ്ടിട്ടില്ല മൊട്ടച്ചി

അജാസ് : ഉം ഈ പറച്ചിലൊക്കെ എന്റെ മുന്നിൽ മാത്രമേ ഉള്ളു എന്നെനിക്കറിയാം

ആദി : അവൾക്ക് ഞാൻ മീൻ വാങ്ങിച്ചു കൊടുത്തു അതല്ലെ നിന്റെ പ്രശ്നം നാളെ നിനക്കും വാങ്ങിതരാം എന്താ പോരെ

അജാസ് :ശനിയാഴ്ച നിന്റെ മറ്റവൻ വന്ന് ക്യാൻറ്റീൻ തുറക്കുമായിരിക്കും

ആദി :ശെരി എങ്കിൽ തിങ്കളാഴ്ച എന്താ പോരെ നീ വാ

ഇത്രയും പറഞ്ഞു ആദി അജാസിനെ എഴുനേൽപ്പിച്ച ശേഷം മുന്നോട്ട് നടന്നു

കുറച്ചു സമയത്തിനു ശേഷം പ്രിൻസിപലിന്റെ ഓഫിസിനു മുന്നിൽ

സ്നേഹ :എബി നീ എന്താ കാണിച്ചെ ഉണ്ടായതൊക്കെ നിനക്ക് പറഞ്ഞുകൂടായിരുന്നോ നീ എന്താ എബി ഒന്നും മിണ്ടാത്തെ

എബി :എനിക്കിനി ഒന്നിനും വയ്യ അവമ്മാർ എന്തിനും മടിക്കാത്തവരാ എന്റെ വീട്ടുകാർക്ക് ഞാൻ മാത്രമേ ഉള്ളു എന്നെ വിട്ടേക്ക് സ്‌നേഹെ എനിക്കൊരു പരാതിയുമില്ല

Leave a Reply

Your email address will not be published. Required fields are marked *