സ്നേഹ :നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നെ
വിഷ്ണു :അവനുമായി എന്താ പ്രശ്നം
സ്നേഹ :ഹേയ് ഒന്നുമില്ല നിങ്ങള് വാ
ഇത്രയും പറഞ്ഞു സ്നേഹ മുന്നോട്ട് നടന്നു
വിഷ്ണു :നിനക്കെന്തിന്റെ കേടാടി അവനോടൊക്കെ എന്തിനാ പ്രശ്നത്തിനു പോകുന്നെ
സ്‌നേഹ :അവൻ ചെയ്തത് എന്താണെന്നു അറിയാമോ
വിഷ്ണു : എന്തായാലും അത് അവരുടെ ഡിപ്പാർട്ട്മെന്റിന്റെ കാര്യമല്ലെ നമ്മൾ എന്തിനാ ഇടപെടുന്നെ
സ്നേഹ : എനിക്കതങ്ങനെ വിട്ടുകളയാൻ പറ്റില്ല ഇത് എന്റെ ക്ലബ്ബിനെ കൂടി ബാധിക്കുന്ന കാര്യമ പിന്നെ വിഷ്ണു നീ എന്റെ കാര്യത്തിൽ അധികമായി അങ്ങ് ഇടപെടണ്ട ഫ്രണ്ട്സ് ഒക്കെ ശെരി തന്നെയാ പക്ഷെ എന്റെ പേഴ്സണൽ കാര്യത്തിൽ ആരും കയറി ഇടപെടണ്ട
ആരതി : ടീ നീ എന്തൊക്കെയാ ഈ പറയുന്നെ
വിഷ്ണു :നീ മിണ്ടാതിരിക്ക് ആരു അവള് പറയട്ടെ
രാജീവ് : നിനക്കൊക്കെ എന്താ പ്രശ്നം വെറുതെ കിടന്ന് തല്ലു പിടിക്കുവാ അതിനു മാത്രം ഇവിടെ ഇപ്പോൾ എന്താ ഉണ്ടായത്
വിഷണു :ടാ ഇവള് വെറുതെ പോയി ഓരോ പുലിവാല് പിടിക്കാൻ നോക്കുവാ ഇപ്പോൾ തന്നെ നീ പരാതി കൊടുത്തിട്ട് എന്തായി എന്തെങ്കിലും നടപടി ഉണ്ടായോ അതാ പറയുന്നത് നമുക്ക് നമ്മുടെ ഡിപ്പാർട്ട്മെന്റിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെന്ന് എവിടുത്തെ കാര്യം അവരുടെ hod യോ ടീച്ചമാരോ ഒക്കെ നോക്കികോളും
സ്‌നേഹ : നീ ഈ വിഷയം വിട് വിഷ്ണു ഞാൻ എന്ത് പുലിവാല് പിടിച്ചാലും നിന്നെ സഹായത്തിന് വിളിക്കില്ല പോരെ എനിക്ക് നന്നായി വിശക്കുന്നുണ്ട് നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ വാ
ഇത്രയും പറഞ്ഞു സ്നേഹ മുന്നോട്ട് നടന്നു
രാജീവ് :വാടാ കഴിക്കാൻ പോകാം
വിഷ്ണു :എനിക്ക് വിശപ്പില്ല നിങ്ങള് പൊക്കൊ ഇത്രയുംനേരം അവൾക്ക് വേണ്ടി കാത്തിരുന്നതിന് വയറ് നിറച്ചു കിട്ടി
ആരതി : വിടടാ അവള് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞെന്ന് വെച്ച് നാളെ ഫ്രഷേഴ്‌സാ നീ ഡൗണായാൽ പിന്നെ പരുപാടി എല്ലാം കുളമാകും
വിഷ്ണു :ശെരി വാ ഇനി ഞാൻ കാരണം ഒന്നും കുളമാകണ്ട
വൈകുന്നേരം ലാസ്റ്റ് പിരിയട് ആദിയുടെ ക്ലാസ്സ് റൂം