റെമോ : നീ പോടാ അതൊക്കെ അങ്ങ് കോളേജിൽ വെളിയിൽ വച്ച് എന്ത് ഹരി അവൻ ഹരി അല്ല കരി ആണ് കത്തിച്ച് കളയും ഞാൻ…
ഞാൻ : 🙄
ശ്രീ : ഞാൻ നോക്കിക്കോളാം നീ ചെല്ല്….
അങ്ങനെ ഞാൻ മൈസൂരിലേക്ക് യാത്ര തിരിച്ചു…
രാത്രി….
ഹലോ
ശ്രീ : എന്താ പരിപാടി
ഞാൻ കഴിക്കാൻ പോണം അത്ര തന്നെ…
ശ്രീ : എവിടെ ആണ്
ഞാൻ താഴെ ബോഫെ ഉണ്ട് അവിടെ ….
ആഹാ കൊള്ളാം സൗകര്യം ആയല്ലോ…
വീട്ടിലാണോ
അതെ ഇന്നെങ്കിലും വീട്ടിൽ പോണ്ടെ…
ഉം
ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു
എന്നാ നമ്മുടെ പരീക്ഷ തുടങ്ങുന്ന ഒരാഴ്ച മുന്നേ ആണ്….
അടിപൊളി അടിച്ച് പൊളിക്കാൻ പറ്റില്ല അല്ലേ..
അതെ… ഞാൻ വിളിക്കാം വരണം
അയ്യോ ഞാൻ ഇല്ലെ ചുമ്മാ നിൻ്റെ മുരചെക്കനെ വയലൻ്റ് ആക്കുന്നത് എന്തിനാ….
അതും ശെരി ആണ് അപ്പോ നമ്മുടെ കല്യാണത്തിന് വിളിക്കാം…വരണം….
നോക്കട്ടെ ഉറപ്പില്ല 😆
വന്നെ പറ്റൂ
ആ നോക്കട്ടെ ഇത്രയും പറഞ്ഞ സ്ഥിതിക്ക് വരാം …
നിനക്ക് എന്ന കല്യാണം വേണ്ടത് സൂര്യ
ഉം ഒരു 35 + പോരെ
അത്ര ഒന്നും കാക്കാൻ എനിക്ക് പറ്റില്ല ..
പിന്നെ കോഴ്സ് കഴിഞ്ഞ് ഒരു ജോലി പിന്നെ കല്യാണം…
ആഹാ പിന്നെ
പിന്നെ ഒരു 2 കുട്ടികൾ
ഓഹോ കുട്ടികൾക്ക് പേര് കണ്ടുവച്ചിട്ടുണ്ടോ
അതൊക്കെ അപ്പോ ട്രെൻഡ് നോക്കിയിട്ട് വക്കാo
ഉവ്വ് ഉവ്വ്….അപ്പോ എല്ലാം പ്ലാൻഡ് ആണ് അല്ലേ……എന്നാലേ നീ വേറെ ആരെയെങ്കിലും കണ്ട് പിടിച്ച് സെറ്റിൽ ആയിക്കോ….
അതെന്താ
എനിക്ക് ലൈഫ് എൻജോയ് ചെയ്യണം ഞങ്ങൾക്ക് ഒരുപാട് പ്ളാൻ ഉള്ളതാ…
ആരാ ഞങൾ ഞാൻ ഇന്ദ്രൻ റെമോ അങ്ങനെ കുറച്ച് പേർ ഉണ്ട്
ഞാൻ കൂടെ ഉണ്ടെങ്കിൽ അടിച്ച് പൊളിക്കാൻ പറ്റില്ലേ
പറ്റും നമ്മക്ക് ലിവിങ് ടുഗദർ പോരെ
പ്പ നാറി തേച്ചിട്ട് പോവാൻ ആണോ നാറി
കണ്ടോ ഇതാ ഞാൻ പറഞ്ഞത്