Hero Hero 5 [Doli]

Posted by

റെമോ : അതെ ക്ലാസ്സ് yopper എൻ്റെ കൂടെ ആണ് ഉള്ളത് അപ്പോ രണ്ടാം സ്ഥാനക്കാർ ഒക്കെ മാറി നിക്ക് കേട്ടോ

ശ്രീ : ഒന്ന് പോടെയ്…

റെമോ : അതെ കൂടുതൽ വർത്താനം ഒന്നും വേണ്ട ഈ എക്സാമിന് ചെക്കൻ തന്നെ ഫസ്റ്റ് വരും…എന്താ അളിയാ

ഞാൻ : പിന്നല്ലേ…. നമ്മൾ പൊളിക്കും…

ശ്രീ : കാണിച്ച് തരാം നിങ്ങൾക്കൊക്കെ ശ്രീജയ ആരാന്ന്… ഇനി എനിക്ക് റസ്റ്റ് ഇല്ല എൻ്റെ പോയ സ്ഥാനം തിരിച്ച് പിടിച്ചിട്ട് തന്നെ കാര്യം … എന്നിട്ട് മാത്രമേ ഞാൻ ഇനി നിങ്ങളും ആയി യാതൊരു കമ്പനിയും ഇല്ല….

ഞാൻ : അതെ സ്ഥലം എത്തി ശ്രീ : എനിക്ക് ഒന്നും വേണ്ട

നന്ദൻ : വേണ്ടെങ്കിൽ വേണ്ട ഇരുന്നോ….

. ഞാൻ പോയി നല്ല മൊരിഞ ചൂടുള്ള പരിപ്പുവട എടുത്തിട്ട് തിരിച്ച് വന്നു…

അങ്ങോട്ട് നീ ഇരി

ശ്രീ : നിനക്ക് ഇത്ര സ്ഥലം ഉണ്ടായിട്ട് നിനക്ക് എൻ്റെ നെഞ്ചത്ത് തന്നെ കേറി ഇരിക്കണം അല്ലേ

എൻ്റെ വണ്ടി എൻ്റെ സീറ്റ് അങ്ങോട്ട് നീങ്ങി ഇരി ഭായ്

നീ അല്ലേ പറഞ്ഞത് നീ ഞാൻ എന്നൊന്നും ഇല്ല എന്നൊക്കെ…

അപ്പോ നീ അല്ലേ പറഞ്ഞത് ഇനി എക്സാം കഴിയുന്ന വരെ നീ ആരോ ഞാൻ ആരോ എന്ന്…

അതെ

വേണേൽ പിൻമാറിക്കോ

അയ്യട മോനെ സൂര്യ പേടിച്ച്….

പേടി എന്ന ഒരു സാധനം ഞങ്ങടെ നിഘണ്ടുവിൽ തന്നെ ഇല്ല…

ഉവ്വ് ഉവ്വേ

വേണോ ടാ കുട്ടാ

വേണ്ട ടാ കുട്ടാ

ശെരി വേണ്ടെങ്കിൽ വേണ്ട …. ടാ രണ്ട് ഉഴുന്ന് വട കൂടെ…

നന്ദൻ രണ്ട് ചൂട് ഉഴുന്ന് വട കൊണ്ട് തന്നു..

ഹൂ എന്ത് ചൂട്

അങ്ങനെ ഇപ്പൊ തിന്നണ്ട ഇങ്ങ് തന്നെ…

നാണം പറഞ്ഞ ഒരു സാധനം ഉണ്ട് ഈ ലോകത്ത് അറിയോ

ലോകത്ത് കാണും പക്ഷേ എനിക്ക് ഇല്ല 😸

അപ്പോ മത്സരം

അത് അത് നാളെ മുതൽ ആവം…😸 😏

Leave a Reply

Your email address will not be published. Required fields are marked *