Hero Hero 5 [Doli]

Posted by

മറിയ : ഇവന് ഇഷ്ട്ടം ആണെങ്കിൽ ….

ശ്രീ : പ്പ… പോത്തെ….. അല്ല നിനക്ക് നമ്പർ മാറ്റി കൂടെ…. പ്രശ്നം തീർന്നില്ലേ…

ഞാൻ : അവൾക്ക് നമ്പർ കിട്ടും

ശ്രീ : അതെങ്ങനെ

റെമോ : ഇവൻ എത്ര നമ്പർ മാറ്റിയാലും അവൾക്ക് കിട്ടും….

ശ്രീ : അതെങ്ങനെ….

ഞാൻ : ബോസ്സ്

ശ്രീ : എന്ത്

റെമോ : ഇന്ദ്രൻ എന്ന്

ശ്രീ : 😠 അതെങ്ങനെ….

ഞാൻ : അവന് ഒരു സുഖം

മറിയ : അവന് ഇവളെ അറിയോ…

ഞാൻ : അറിയോ എന്നോ കൊള്ളാം അവൻ്റെ അക്കാർടമിയിലെ ആണ് ഇവൾ….

ശ്രീ : എന്ത് ….

ഞാൻ : അവൻ്റെ പണ്ടത്തെ ബാറ്റ്മിൻ്റൺ പാർട്ണർ ആണ്….പക്ഷേ ഇപ്പൊ ഉടക്കാണ്…

മറിയ : അയ്യോ അതെന്താ

ഞാൻ : അത് ആരും ഇല്ലാത്തപ്പോ ഇവൾ അവനെ കേറി പിടിച്ചു…

മറിയ : ഹേ എന്നിട്ട്….

ശ്രീ : ഡീ ഡീ അടങ്ങ്

ഞാൻ : അവൻ ചേപ്പ അടിച്ച് പോട്ടിച്ചിട്ട് ഇറങ്ങി പോയി….

ശ്രീ : വാട്ട് റിയലി ….

ഞാൻ : ഹാ അവന് ദേഹത്ത് തൊടുന്നത് തന്നെ ഇഷ്ട്ടം അല്ല…

മറിയ : മിസ്സ് വന്നു മിസ്സ് വന്നു…

നന്ദൻ : ഈ പിശാശ് എന്തിനാ പിന്നെയും വന്നത്….

ശ്രീ : അവര് ഹെഡ് ആണ് ഇതിൻ്റെ….

നന്ദൻ : ഇത്ര ചെറുപ്പത്തിൽ തന്നെ ഹെഡ് ആയതിൻ്റെ അഹങ്കാരം ആണ് മാടിന്….

ഞാൻ ബോർഡിൽ ഉള്ളത് വരച്ച് കിറുക്കിക്കൊണ്ടിരുന്നു …

ശ്രീ : അവളെ ഒന്ന് പണിഞ്ഞാലോ….

ആരെ

ആ പെണ്ണിനെ….

സൂസൻ.

സൂസനോ

അതെ സൂസൻ ആണ് അവളുടെ പേര്..

കൊള്ളാം നന്നായി… പേരോക്കെ അറിയാ അപ്പോ

എനിക്ക് നല്ല പരിചയം ക്ലോസ് അല്ല എന്ന് മാത്രം…

നിനക്ക് അവളെ ഇഷ്ട്ടം ആയിരുന്നോ

അങ്ങനെ ചോദിച്ചാ

ചോദിച്ചാ 😳

എനിക്ക് അതിനെ ഇഷ്ട്ടം ഒന്നും അല്ല … അവളുടെ ഒരു പത്രാസ് ശവം….😏

Leave a Reply

Your email address will not be published. Required fields are marked *