ഓ അങ്ങനെ…
ഞാൻ : നമ്മക്ക് കംബൈൻ സ്റ്റഡി നടത്തിയാലോ….
റെമോ : ഡൺ
ഞാൻ : അതാവുമ്പോ
ശ്രീ : അയ്യ അതൊന്നും വേണ്ട നിങൾ ഓക്കേ കള്ളന്മാർ ആണ്….😌
മറിയ : ഒന്നും ഇല്ല ഞാൻ ഓക്കേ ആണ്…അവളും ഞങൾ വരാം…
ശ്രീ : ആദ്യം പരീക്ഷ ആവട്ടെ എന്നിട്ട് അല്ലേ….
അങ്ങനെ സ്നേഹിച്ചും വഴക്കിട്ടും ഇടക്ക് ലീവ് കിട്ടുമ്പോ കറങ്ങാൻ പോയും ഒക്കെ ഞങൾ ഓരോ നിമിഷവും ആനന്ദകരവും സന്തുഷ്ട്ടവും ആക്കി….
. .. കുറച്ച് ദിവസങ്ങൾക്ക് ശേഷം…..
ഒരു രാത്രി…
ശ്രീ : അതെ ഞാൻ പറഞ്ഞില്ലേ അമ്മു അവളുടെ ഭർത്താവ് ജർമനിക്ക് പോവുക ആണ് എന്ന്
ഞാൻ : ആണോ ജോലി കിട്ടിയിട്ട് ആണോ
അല്ല പഠിക്കാൻ ആണ് എന്ന പറയുന്നത്…
ഈ കുട്ടി പോവുന്നുണ്ടോ കൂടെ
ഇല്ല അവൾക്ക് ഒരേ വിഷമം അവര് തമ്മില് എന്തൊക്കെയോ പ്രശ്നം ഉണ്ട് തോന്നുന്നു…
എന്താ അങ്ങനെ തോന്നാൻ…
അല്ല ചിലപ്പോ തോന്നിയത് ആവും…
ഇഷ്ട്ടം അല്ലെങ്കിൽ ആ കുട്ടി എന്തിനാ സമ്മതിച്ചത് ഈ കല്യാണത്തിന്…
അയ്യോ അങ്ങനെ ഒന്നും അല്ല ടാ അവൾക്ക് അയാളെ വലിയ ഇഷ്ട്ടം ആണ്…
അപ്പോ അയാൾക് ഇഷ്ട്ടം അല്ലേ…
അത് അറിയില്ല എന്തായാലും വീട്ടുകാർ പറഞ്ഞത് കൊണ്ട് ആണ് ഇവരുടെ കല്യാണം കഴിഞ്ഞത് തന്നെ…
കൊള്ളാം നന്നായി അപ്പോ അത് തന്നെ
എന്ത്
വിഷമം ആവോ
ഇല്ല പറ
ഇയാൾക്ക് നിൻ്റെ കസിൻനേ ഇഷ്ട്ടം ആയിരിക്കില്ല അത് തന്നെ….
പോടാ അവര് കൂട്ടുകാർ ആണ് പരസ്പരം അറിയുകയും ചെയ്യാം…
ശെരി നിനക്ക് ഞാൻ ഒരു ഉദാഹരണം പറഞ്ഞ് തരാം…
പറ
ഇപ്പൊ നീയും പൊട്ടനും ഫ്രണ്ട്സ് കസിൻസ് ഒരേ വീട്ടിൽ താമസം
പൊട്ടൻ നിൻ്റെ ഹാ
അയ്യോ സോറി 🤭 നീയും വിഷ്ണുവും ഫ്രണ്ട്സ്
ആ
പോരാത്തതിന് അവൻ നിൻ്റെ മുറചെക്കൻ
അതെ
എന്നിട്ട് നിനക്ക് അവനോട് അങ്ങനെ ഒരു ഫീലിങ് ഉണ്ടായോ
അത് ഇല്ല