ശ്രീ : 😆
ഞങളുടെ തല്ല് അവൾ ലൈവ് കണ്ട് കൊണ്ടിരുന്നു….
അവൻ്റെ കൊഞ്ഞി അടിച്ച് തിരിച്ചിട്ട് ഞാൻ ഫോണും എടുത്ത് ഓടി…
കാലിലെ നനവ് കാരണം ഞാൻ തറയിൽ വഴുക്കി വീണു… വീഴ്ചയുടെ പവറിൽ എൻ്റെ കൈ നല്ല വേദന എടുത്തു….
ആ ഞാൻ കിടന്ന് സ്ഥലത്ത് കിടന്ന് ഒച്ച ഉണ്ടാക്കി
റെമോ : അയ്യയ്യോ ടാ എന്താ ടാ….
ഒന്നും ഇല്ല പിടിക്ക്……
അടുത്ത സീൻ : ഹോസ്പിറ്റൽ
ഡോക്റ്റർ : ഇയാളുടെ കൈക്ക് ചെറിയ സ്ക്രാച് ഉണ്ട് ….കുറച്ച് ദിവസം പ്ലാസ്റ്റർ ഇടണം….
റെമോ : ശെരി ഡോക്ടർ… യാത്ര ചെയ്യാൻ
ഡോക്ടർ : കുഴപ്പം ഒന്നും ഇല്ല… സ്റ്റുഡൻ്റ് ആണോ
റെമോ : അതെ ഡോക്ടർ …
ഡോക്ടർ : അടുത്ത മാസം വന്ന് നോക്കാം…
ഞാൻ : താങ്ക്യൂ ഡോക്ടർ…
റെമോ : അതെ മറ്റെ മഞ്ഞ ബോൾ വാങ്ങണോ ചേച്ചി അല്ല ഡോക്ടർ…
ഡോക്ടർ : ഇയാള് പറഞ്ഞത് ചെയ്യ്…
ഞാൻ : 🤭
റെമോ : ശെരി ഡോക്ടർ …
ഞാൻ : പിടി…
റെമോ : വല്ല കാര്യവും ഉണ്ടോ…
ഞാൻ : എന്നെ തള്ളി ഇട്ട് കൊല്ലാൻ നോക്കിയിട്ട് ഇപ്പൊ
റെമോ : ഞാൻ പൂളിൽ നിന്ന് കേറുമ്പോഴേക്കും നീ വീണ് കഴിഞ്ഞു ….
. . ഹലോ
ശ്രീ : ഹലോ എന്തായി
റെമോ : ചെറിയ സ്ക്രാച് ഉണ്ട് എന്ന പറഞ്ഞത്…
ശ്രീ : ഫോൺ കൊടുത്തേ…
റെമോ : ഇന്നാ
ഞാൻ : ഹലോ… ഇല്ല കുഴപ്പം ഒന്നും ഇല്ല…ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം കേട്ടോ… ബൈ…
റെമോ ; അവൾ എന്ത് പറഞ്ഞു….
ഞാൻ : ഒന്നും ഇല്ല നീ വണ്ടി എടുക്ക്….
റെമോ : നാളെ കോളേജിൽ പൊവുന്നുണ്ടോ
ഞാൻ : ഞാനൊന്നും ഇല്ല ….
റെമോ : ഉം… നമ്മക്ക് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോവാം അല്ലേ…