റെമോ : എന്തൊക്കെ ആയാലും ശേഖരൻ ഒറ്റ കൈയ്യൻ തന്നെ….
ഞാൻ : വണ്ടി വിട് നിനക്ക് ഞാൻ വച്ചിട്ടുണ്ട്… തെണ്ടി….
റെമോ : ശേഖർന് എന്താ കഴിക്കാൻ വേണ്ടത്…
ഞാൻ : മസാല ദോശ പറ…
റെമോ : ചേട്ടാ ഒരു മസാല റോസ്റ്റ് പിന്നെ നെയ് റോസ്റ്റ് രണ്ടെണ്ണം….
ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങൾ കോളജിലേക്ക് പോയി…
ജംഗ്ഷൻ മുതൽ എല്ലാരും ഞങ്ങളുടെ വണ്ടിന്തന്നെ ആണ് നോക്കുന്നത്….
ഞാൻ : അളിയാ ചെക്കന് ഫാൻസ് ആയി തോന്നുന്നു…
റെമോ : പിന്നെ ആവാതെ…. ആരാ ചെക്കനെ ഒരുക്കിയത്…
ഞാൻ : ആകെ നീ ചെയ്യുന്ന പണി കാർ മരിയാതക്ക് നോക്കും അത്ര തന്നെ അല്ലേ…
റെമോ : നിനക്ക് ഫുഡ് ഉണ്ടാക്കി തരുന്നത് നിൻ്റെ എന്നെ കൊണ്ട് പറയിപ്പിക്കണ്ട….
ഞാൻ : അയ്യോ ബ്ളടി കഞ്ചി … 😨😨
റെമോ : ആരടാ ഇവനൊക്കെ ഇടയിൽ വന്ന് ചാടാൻ…വേറെ വണ്ടി ഒന്നും ഇല്ലെ…
ഞാൻ : നീ കേറി പോ മോനെ…. ചുമ്മാ …
ഹോൺ അടിച്ച് റെമോ വണ്ടി കോളേജ് കോമ്പൊണ്ടിലേക്ക് ഓടിച്ച് കേറ്റി ….
ഞാൻ : ദേ ശ്രീയും മറിയും നിക്കുന്നു… അങ്ങോട്ട് പോ….
വണ്ടി അവൻ ഓടിച്ച് അവരുടെ അടുത്ത് കൊണ്ട് നിർത്തി….
ശ്രീ : ഡോർ തുറന്നു…. ടാ എങ്ങനെ ഉണ്ട് വേദന ഉണ്ടോ….
ഞാൻ : ഏയ് ഇല്ല കുഴപ്പം ഇല്ല ഞാൻ പതിയെ വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങി….
റെമോ : വണ്ടി നിർത്താൻ ഒരു സ്ഥലം ഇല്ലല്ലോ…
നന്ദൻ : അങ്ങോട്ട് പൊടെയ്…
റെമോ : കാറും കൊണ്ട് അങ്ങോട്ട് പോയി…
ഞങൾ ക്ളാസ്സിലേക്ക് പോയി….
ഞാൻ : വണ്ടി നിർത്തിയോ…
റെമോ : ഉം നിർത്തി….
ആദർശ് : അത് ആരുടെ അളിയാ വണ്ടി ….
റെമോ ,: നീ ആരോടും പറയാൻ നിക്കണ്ട സംഭവം ഞങൾ ഒരു വർക്ക് ഷോപ്പിൽ പണിക്ക് നിക്കുന്നുണ്ട് അവിടെ പണിക്ക് വന്നതാ വണ്ടി …