നന്ദൻ : എന്ത് നോക്കി നിക്കുവാ പോടാ നാറി….
റെമോ : കൂ…. കൂ…
അവന്മാർ രണ്ടും ഇറങ്ങി പോയി…
ഞാൻ : നന്ദ
നന്ദൻ : എന്താ ടാ
ഞാൻ : കൈ പെയിൻ വരുന്നു…
നന്ദൻ : വാ ടാ ഇരിക്ക് ഇരിക്ക്
റെമോ : ഹോസ്പിറ്റലിൽ പോണോ
ഞാൻ : നോക്കട്ടെ….
ശ്രീ : സൂര്യ എന്ത് പറ്റി….
ഞാൻ : ഒന്നും ഇല്ല നീ മാറ്….
ശ്രീ : എടാ അവൻ ഇങ്ങനെ ആയത് കൊണ്ട് ഞാൻ അവനെ തള്ളി പറയാൻ പറ്റോ ടാ അവൻ എൻ്റെ ബ്രദർ അല്ലേ ….
ഞാൻ : ശെരി ആയിക്കോട്ടെ…
നന്ദൻ : നിൻ്റെ മുഖം ഓർത്തത് കൊണ്ട് മാത്രം ആണ് അന്ന് കണ്ട പോലീസ് കാരനെ ഓർമ ഇല്ലെ ഗോപാലൻ്റെ അടിച്ച് മേലെ കേറ്റും അങ്ങേര് ….
റെമോ : ആ മുണ്ട അത് അർഹിക്കുന്നുണ്ട് …
ഞാൻ : അളിയാ നല്ല വേദന പറ്റില്ല ….
നന്ദൻ : ടാ റെമോ മിസ്സിനോട് പറ ഞങൾ താഴേക്ക് വരാം…
ഞാൻ : സാരം ഇല്ല ഞാൻ പോവാ….മേലാൽ അവൻ ഇതിൽ തല ഇടാൻ പാടില്ല ഇനി ഇത് പോലെ ഉണ്ടാവില്ല കൂമ്പിടിച്ച് വാട്ടും നോക്കിക്കോ…
ശ്രീ : ഞാൻ വരണോ….
ഞാൻ : വേണ്ട….
ഹോസ്പിറ്റലിൽ പോയി
ഡോക്ടർ : എന്താ ഡോ ഇത് ഇന്നലെ സ്ക്രാച് ആയി വന്നു ഇന്ന് അത് ചെറിയ പൊട്ടൽ ആയി കൊള്ളാം നല്ല സൂക്ഷ്മത ഉണ്ട്….
ഞാൻ : അത് ഡോക്ടർ ചെറിയ ഒരു തിരക്കിൽ പെട്ട് രണ്ട് ഇട് കൊണ്ടു അതിൻ്റെ ആണ്….
ഡോക്ടർ : എന്താ ഡോ നിങ്ങൾക്ക് ബോധം ഒന്നും ഇല്ലെ തിരക്കിൽ പെട്ട് പോയി അതിൽ പെട്ട് പോ
റെമോ : ഏതിൽ പെട്ട് പോയി
ഡോക്ടർ : 🙄 പെട്ട് പോയി എന്നൊക്കെ കുട്ടികളെ പോലെ പറയാൻ നാണം ഇല്ലെ….