മായാ: ഓക്കേ സർ
വിമൽ: നീ പോയി ബാക്കി പണികൾ നോക്ക് ഇത് ഞാൻ അന്വേഷിക്കട്ടെ
ഞാൻ: താങ്ക് യു സർ
ഞാൻ തിരികെ ഡെസ്കിൽ പോയി ഇരുന്നു.. എന്റെ തല കറങ്ങുന്ന പോലെയൊക്കെ തോന്നി.. വർക്ക് ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് ഞാൻ നേരത്തെ വീട്ടിലേക്ക് പോയി
‘അമ്മ കതകു തുറന്നു… ചായ തന്നു ഞാൻ മെല്ലെ അത് കുടിച്ച റൂമിലേക്ക് പോയി. ഒന്ന് കിടന്നു, 9 മണിക്ക് ‘അമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോളാണ് ഞാൻ ഉണർന്നത്
‘അമ്മ: നിനക്കിതെന്ത് പറ്റി കുളി പോലും കഴിയാതെ പോയി കിടന്നോ??
ഞാൻ: ചെറിയൊരു തല വേദന.. ഇപ്പോള മാറിയത്
‘അമ്മ: എന്ന വാ വന്നു ഭക്ഷണം കഴിക്
ഞാൻ മെല്ലെ താഴേക്ക് ഇറങ്ങി എല്ലാവരും കൂടി ഭക്ഷണം കഴിച്ചു. അമ്മയും അനിയനും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു ഞാൻ അതിൽ ഒന്നും ശ്രദ്ധിച്ചില്ല..
‘അമ്മ: ഡാ,, ഡാ നീ എവിടെയാണ് സ്വപ്നം കാണുകയാണോ?
ഞാൻ: എന്തെ
‘അമ്മ: നിന്നോടാണ് ചോദിച്ചത് ചപ്പാത്തി ഇനി വേണോന്ന്?
ഞാൻ: വേണ്ട
ഞാൻ വെച്ച ചപ്പാത്തി തന്നെ കഴിക്കാതെ സീറ്റിൽ നിന്ന് എഴുനേറ്റു
‘അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു. പന്തികേടുണ്ടെന്ന് മനസ്സിലായിക്കാണും
പിന്നെ സംസാരിക്കാൻ ഒന്നും നിൽക്കാതെ ഞാൻ റൂമിലേക്ക് പോയി. ഇടക്ക് ‘അമ്മ വന്നു കതകിൽ കൊട്ടി. ഞാൻ ഉറങ്ങി എന്ന് പറഞ്ഞു കതകു തുറന്നില്ല, രാവിലെ സംസാരിക്കാം എന്ന് പറഞ്ഞു
വിമൽ സർ നെ വിളിക്കണോ എന്ന ആലോചനയിൽ ആയിരുന്നു ഞാൻ അപ്പോളാണ് ജോബിൻ വിളിക്കുന്നത്
ജോബിൻ: ഏന്തയാടാ? അയാൾ പിന്നെ വിളിച്ചോ
ഞാൻ: എവിടെ?? ഞാൻ അങ്ങോട്ട് വിളിക്കണോ എന്നാലോചിച്ചു ഇരിക്കാന്
ജോബിൻ: എന്ന നീ ഒന്ന് വിളിച്ച നോക്ക്. പിന്നെ വെറുതെ ടെൻഷൻ അടിക്കേണ്ട എന്തെങ്കിലും വഴി ഉണ്ടാകും
എന്ന പറഞ്ഞു അവൻ വെച്ച്