“നിനക്ക് ആ അലാറം ഒന്ന് വെച്ച കിടന്നൂടെ അഭി” എന്ന് ചോദിച് പ്ലേറ്റ് എന്റെ മുന്നിൽ വെച്ച്.
“ഇന്നലെ രാത്രി ഒരു പ്രൊജക്റ്റ് തീർക്കാൻ ഉണ്ടായിരുന്നു കിടന്നപ്പോൾ സമയം വൈകി” എന്ന് ഞാൻ പറഞ്ഞു.
‘അമ്മ: ഹ്മ്മ് ഇനിയും സമയം കളയാതെ വേഗം കഴിച്ചിട്ട് ഇറങ്ങാൻ നോക്ക് അല്ലെങ്കിലേ ആ വിമലിനു (എന്റെ ബോസ്) നിന്നെ അത്രക്ക് പിടിച്ചിട്ടില്ല ഇനി ദിവസവും സമയം വൈകുന്നത് കൂടി ആയാൽ പറഞ്ഞു വിടാൻ കുറച്ചൂടെ എളുപ്പമാകും.
ഞാൻ ഒന്നും മിണ്ടാതെ കഴിച്ച കൈ കഴുകി അടുക്കളക്ക് അരികിലെ കീ ഹോൾഡർ ഇൽ നിന്നും ബൈക്ക് ന്റെ ചാവി എടുത്തു. അടുക്കളയിലേക്ക് നോക്കിയപ്പോൾ ‘അമ്മ പിന്തിരിഞ്ഞു നിന്ന് പാത്രങ്ങൾ കഴുകുന്നു. ചെവിയുടെ സൈഡിൽ നിന്ന് വിയർപ്പ് ചെറുതായി ഒഴുകുന്നുണ്ട്. ഞാൻ പെട്ടന്ന് തന്നെ അമ്മയോട് ഇറങ്ങുകയാണ് എന്ന പറഞ്ഞ കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു റോഡിൽ ഇറങ്ങി. 10 കിലോമീറ്ററെ ഉള്ളു ഓഫീസിൽ ലേക്ക് പക്ഷെ ട്രാഫിക് ആണ് പ്രശ്നം.
ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് അഭിലാഷ്, വീട്ടിലും കൂട്ടുകാരും അഭി എന്ന വിളിക്കും.
ഈ ജൂലൈ 24 വയസ്സ് തികയും. ബി ടെക് കഴിഞ്ഞ 6 മാസത്തിനു ഉള്ളിൽ ജോലി കിട്ടിയ കേരളത്തിലെ മഹാഭാഗ്യം ഉള്ളവരിൽ ഒരാൾ. പക്ഷെ അത് എന്റെ കഴിവ് കൊണ്ടൊന്നും അല്ല. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ തൃശൂർ ബ്രാഞ്ച് ലെ റിക്രൂട്ടിംഗ് മാനേജർ എന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ്. ആ പരിചയത്തിൽ വല്യ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഒരു ജോലി അച്ഛൻ തന്നെ ഒപ്പിച്ച തന്നു. ഇപ്പോൾ ട്രെയിനിങ് ഒക്കെ കഴിഞ്ഞു വല്യ കുഴപ്പമില്ലാത്ത ഒരു സാലറി ഉം ഉണ്ട്.
അച്ഛന്റെ പേര് അനിൽ. കുവൈറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ സേഫ്റ്റി ഓഫീസർ ആണ്. ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഇപ്പൊ പ്രൊമോഷനു ശേഷം വല്യ ജോലി ഭാരം ഒന്നും ഇല്ല. അതുകൊണ്ട് ആശാൻ വർഷത്തിൽ 2-3 മാസം നാട്ടിൽ ഉണ്ടാകും. വന്നാൽ എന്റെ കാര്യം വല്യ ബുദ്ധിമുട്ടാണ് ഏറെക്കുറെ പട്ടാള ചിട്ട തന്നെ രാവിലെ 6 മണിക്ക് തന്നെ എഴുന്നേൽക്കണം ജിമ്മിൽ പോകണം, കൂടെ ഞാനും അനിയനും വേണം ഇല്ലെങ്കിൽ തല്ലി എഴുന്നേല്പിക്കും എനിക്ക് 23 വയസ്സുണ്ടെങ്കിലും അതിനൊന്നും ഒരു കുറവില്ല.