എന്റെ ഡെസ്ക് ഇത് എത്തിയതും കൂടെ ജോലി ചെയ്യുന്ന ജോബിൻ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു എന്നിട് ബോസ് കാണുന്ന മുന്നേ വർക്ക് തുടങ്ങാൻ ആവശ്യപ്പെട്ടു. ഓഫീസിൽ ലെ എന്റെ മെയിൻ കമ്പനി ജോബിൻ ഉം ഷേർലി ഉം ആണ്. ഷേർലി ഉം ഞാനും ഒരുമിച്ച് പഠിച്ചതാണ് അങ്ങനെ അറിയാം. ജോബിനെ ട്രെയിനിങ് സമയത് കണ്ടുമുട്ടിയതാണ്, രണ്ടാൾക്കും ഭാഗ്യത്തിന് പ്ലേസ്മെന്റ് കിട്ടുകയും ചെയ്തു. ഡെസ്ക് ഇൽ എത്തി ലാപ്ടോപ്പ് തുറന്ന ശേഷം
ജോബിൻ: നിനക്ക് എന്നെങ്കിലും ഒരു ദിവസം സമയത്തു വന്നുടെടാ തെണ്ടി, നിനക്ക് ഉള്ളത് ഞങ്ങൾ ആണ് കേൾക്കുന്നത്. ഇന്ന് രാവിലെ സർ നിന്നെ അന്വേഷിച്ചിരുന്നു.
ഞാൻ: (വണ്ടര്ഫുള് ഇന്നത്തേക്കുള്ളത് പൂർത്തിയായി, ഇനി അങ്ങേരുടെ മുന്നിൽ പോയി പെടാതെ നോക്കാം)
ജോബിൻ: നീ ഇന്നലെ പറഞ്ഞ പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്തോ?
ഞാൻ: ആഹ് അതൊക്കെ ചെയ്തു.
ജോബിൻ: എന്ന അത് കൊണ്ട് പോയി മായാ മാം നു സബ്മിറ്റ് ചെയ്യ് ഇനി ലേറ്റ് ആകേണ്ട
ഞാൻ: ശെരിയാ ഇനി അത് കൂടെ നശിപ്പിക്കണ്ട
ഞാൻ മായാ മാം ന്റെ ക്യാബിൻ ലേക്ക് നടന്നു. സൈറ്റ് സൂപ്പർവൈസർ ആണ്. അവർ ഞങ്ങളോടൊക്കെ നല്ല കമ്പനി ആണ് ഇടക്ക് വിമൽ സർ ന്റെ പിടിയിൽ നിന്നും രക്ഷിക്കുന്നതും ഇവരാണ്. മാഡത്തിന്റെ ഹസ്ബൻഡ് ഒരു ബാങ്ക് മാനേജർ ആണ്, രണ്ടു കുട്ടികൾ ഒരാൾ 7 ലും ഒരാൾക്ക് ഇപ്പൊ 2 വയസ്സും ആണ് പ്രായം. ചെറിയ കുട്ടിയെ ഇടക്ക് ഓഫീസിൽ ഇത് കൊണ്ടുവരാറുണ്ട്, വരുമ്പോൾ ഞങ്ങൾക്കും ഒരു സമയം പോക്കാകും.
ഞാൻ ക്യാബിനിൽ പോയി ഫയൽ മായ്ക്ക് കൊടുത്തു.
മായാ: നീ ഇന്നും ലേറ്റ് ആയോ?
ഞാൻ: കുറച്ചു…
മായാ: ഹ്മ്മ് കുറച്ച കൂടുന്നുണ്ട്
ഞാൻ: സോറി…
മായാ: ഓ പിന്നെ അവന്റെ സോറി.. സർ ന്റെ മുന്നിൽ പോയി പെടേണ്ട