മുറപ്പെണ്ണിന് താലി ചാർത്തും,, അത് കഴിഞ്ഞു നാളെ രാത്രി തഞ്ഞേ ഞാനും അവളും കോയമ്പത്തൂർകു പോകും,, അവളുടെ അച്ഛന്റ്റെ കമ്പനിയിൽ ജോയിൻ ചെയ്യും,, ഇനി ബാക്കിയുള്ള കാലം അവിടെ തഞ്ഞെ ജീവിച്ചു തീർക്കും,,
ഏതൊരു മനുഷ്യനും അവകാശപ്പെട്ടതാണ് അവൻ ജനിച്ച മണ്ണിൽ തഞ്ഞെ അവന്റെ മരണാനന്തര ചടങ്ങുകൾ നിർവഹിക്കപ്പെടുക എന്നുള്ളത്,, പക്ഷെ എന്റെ അച്ഛൻ അതുപോലും എനിക്ക് നിഷേധിച്ചിരിക്കുന്നു,, സ്വന്തം അച്ഛൻ മരിച്ചെന്നു കേട്ടാൽപോലും ,, ഒരു മകൻറ്റെ കടമയായി ചെയ്യേണ്ട അന്ത്യ കർമങ്ങൾ ചെയ്യാൻ പോലും ഇനി ഈ നാട്ടിലേക്കു മടങ്ങി വരരുത് എന്നാണ് എഞ്ഞോട് കല്പിച്ചിരിക്കുന്നതു!!
ഇത്രയും പറഞ്ഞു അവിടെ നിന്ന് പോകാൻ തുനിഞ്ഞ അനന്ദുവിനെ ഞാൻ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു
“ഞാൻ നിന്റെ അച്ഛനോട് സംസാരിക്കാം,, ഇതിൽ നീ മാത്രമല്ലല്ലോ തെറ്റുകാരൻ,, നീ ശരിക്കും നിൻറ്റെ തെറ്റുകൾ മനസ്സിലാക്കി ഇനി ആവർത്തിക്കില്ല എന്ന് നിനക്ക് ഉറപ്പുണ്ടങ്കിൽ, ഞാൻ നിനക്കു,,, (ഞാൻ എന്റെ വാക്കുകൾ മുഴുവിപ്പിക്കും മുമ്പേ അനന്ദുവിന്റെ കരങ്ങളാൽ എന്റെ വായ മൂടപ്പെട്ടു കഴിഞ്ഞിരുന്നു).
അനന്ദു: അരുത് രാമാ,, നീ എഞ്ഞോട് ക്ഷമിച്ചു എന്ന് ഒരിക്കലും പറയരുത്,, നിൻറ്റെ ഈ മനസ്സിൻറെ വലുപ്പത്തിന് മുമ്പിൽ ഞാൻ ഇപ്പോൾ തഞ്ഞെ ഉരുകി ഇല്ലാതായി കഴിഞ്ഞിരിക്കുന്നു,, ഇനിയും താഴാൻ എനിക്കീ ഭൂമിയിൽ ഇനി ഇടമില്ല,,
അനന്ദു തുടർന്നു: പിഞ്ഞെ,, പോകുന്നതിനു മുമ്പ് ഒരു അപേക്ഷ മാത്രമേ എനിക്കുള്ളൂ,, നീ സീതയെ ഒരിക്കലും ഒരു ചീത്ത പെണ്ണായി കാണരുത്,, ഞാൻ പോയാലും മറ്റാരെങ്കിലും ആയി ബന്ധമുണ്ടാകുമോ എന്നൊന്നും ഒരിക്കലും സംശയിക്കരുത്,, അവൾ വളരെ നല്ല പെണ്ണാണ്,, എല്ലാത്തിനും കാരണക്കാരൻ ഞാൻ മാത്രമാണ്,, അവൾ സത്യമായിട്ടും പാവമാണ്,, വികാരം വിചാരത്തെ കീഴടക്കിയപ്പോൾ, ഞാൻ എല്ലാം മറന്നു പോയി,, നമ്മളുടെ സുഹൃത്തു ബന്ധം, കുടുംബത്തിന്റെ മാനം അങ്ങനെ എല്ലാം മറന്ന ഒരു അന്ധതയിൽ ആയിരുന്നു ഞാൻ,, എല്ലാത്തിനും മാപ്പു രാമാ,, ഇനി നമ്മൾ തമ്മിൽ കാണില്ല!!
അനന്ദു വളരെ വേഗത്തിൽ നടന്നു കൊണ്ട് എഞ്ഞിൽ നിന്നും അകന്നു പോകുന്നത് ഞാൻ നിശ്ചലനായി നോക്കി നിന്നു!!
അനന്ദു പോയിക്കഴിഞ്ഞു ഏകദേശം രണ്ടാഴ്ച പിഞ്ഞിട്ടപ്പോൾ സീത വളരെ സാദാരണം എന്ന് തോന്നിപ്പിക്കും വിധം എഞ്ഞോട് ചോദിക്കുകയുണ്ടായി,,
അല്ലാ,, നിങ്ങടെ സുഹൃത്തു അനന്ദു, നമ്മളെ ആരെയും അറിയിക്കാതെ കല്യാണവും കഴിച്ചു പെട്ടെന്ന് ഇവിടുന്നു പോയിക്കളഞ്ഞല്ലോ,, അതെന്താ അങ്ങനെ??
സീതയുടെ ആ ചോദ്യത്തിന് ഞാനും “ഓഹ്,, ഓരോരുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നെ എന്ന് നമ്മൾ എങ്ങനെയാ അറിയുക” എന്ന് വളരെ ലാഘവത്തോടെ മറുപടിയും കൊടുത്തു”.