കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Posted by

 

ഞാൻ : അത് ഞാൻ ഇത്താടെ കൂടെ കിടപ്പ് ഒക്കെ നിർത്തിയത്തിൻ്റെ കാരണം എന്താണ് എന്ന് അറിയാമോ… എനിക്ക് ഇത്തയോടു പ്രേമം തോന്നി, അത് തെറ്റാണ് എന്ന് കരുതിയാണ് ഞാൻ ഇത്ത യുടെ അടുത്ത് നിന്നും മാറി കിടന്നത്…

 

ഇത്ത അൽഭുതത്തിൽ എന്നെ കൂർമ്മമായി നോക്കി നിന്നു.. അവളുടെ കണ്ണുകളിൽ ആശ്വാസത്തിൻ്റെ വെളിച്ചം വീശി വിടർന്നു..

ഇത്ത എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു..

 

ഇത്ത : അബ്ബാസെ… ഐ ലൗ യൂ,. നീ എൻ്റെ കൂടെ ജീവിതകാലം മുഴുവൻ ഉണ്ടാവുമോ…

 

ഞാൻ : ഇത്ത എന്നെ വെറുത്താലും ഞാൻ ഇത്ത യെ ഒരിക്കലും വെറുക്കില്ല പോരെ..

 

ഇത്ത മുഖം ഉയർത്തി എന്നെ കണ്ണുകളിൽ തന്നെ നോക്കി നിന്നു… പ്രണയാർദ്രമായ അന്തരീക്ഷവും, ഇത്തയുടെ ചുടു നിശ്വസവും എൻ്റെ തലക്കകത്ത് സ്ഫോടനങ്ങൾ സൃഷ്ടിച്ചു.. എൻ്റെ ചുണ്ടുകൾ വിറച്ചു താഴേക്ക് ഇത്ത യുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച് പതിയെ ചലിച്ചു… ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചെറുതായി ഒന്ന് ഉരസിയപോൾ തന്നെ കരയിൽ നിന്നും ഒരു വലിയ തവള വെള്ളത്തിലേക്ക് എടുത്തു ചാടി.. ആ ശബ്ദം ഞങ്ങളെ രണ്ടു പേരെയും സ്വബോധത്തിൽ എത്തി ചേരാൻ സഹായിച്ചു എന്ന് വേണം പറയാൻ..

ഞങ്ങൾ ഞെട്ടി കൊണ്ട് തലകൾ തമ്മിൽ പിൻ വലിച്ചു.. ഇത്ത പെട്ടെന്ന് തന്നെ കരയിൽ കയറി തിരിഞ്ഞു നിന്നു..

ഞാനും തിരിഞ്ഞു നിന്നു വെള്ളത്തിലേക്ക് ഒന്ന് മുങ്ങി…

ഹൊ എന്തൊക്കെയാണ് അൽപ്പനേരം കൊണ്ട് ഇവിടെ സംഭവിച്ചത്… എൻ്റെ സ്വകാര്യ സങ്കൽപ്പ വനിതയായിരുന്ന ഇത്ത എന്നോട് പ്രണയം പറഞ്ഞിരിക്കുന്നു… ഇത്ത എൻ്റെ ചുമ്പനത്തിനായി ആഗ്രഹിച്ചിരുന്നു… എൻ്റെ റിലെ ഫുൾ പോകുന്നത് പോലെ തോന്നി…

ഞാൻ വെള്ളത്തിൽ നിന്നും ഉയർന്നു നിവർന്നു വന്നു.. ഇത്ത അപ്പോഴും പുറം തിരിഞ്ഞു തന്നെ നില്ക്കുകയാണ്..

ഞാൻ കരയിലേക്ക് കയറി ടൗവ്വൽ കൊണ്ട് തല തുടച്ചു കൊണ്ട് ഇത്ത യെ നോക്കി…

 

ഞാൻ : സമയം കൊറേ ആയി… ഇത്ത വേഗം ഒന്ന് കുളിച്ചു കയറിക്കെ, നമുക്ക് ചെന്നിട്ട് വേണം അവർക്ക് കുളിക്കാൻ ഇറങ്ങാൻ…

Leave a Reply

Your email address will not be published. Required fields are marked *