കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Posted by

എന്തോ ആവട്ടെ ഞാൻ മുന്നിൽ നടന്നു തുടങ്ങി..

പെട്ടെന്ന് ദൂരെ നിന്നും ഒരു പന്നി കൂട്ടം ഓടി വരുന്നു… ചെറുതും വലുതുമായി കൊറേ ഉണ്ടല്ലോ…

അത് ഓടി വരുന്നത് കൃത്യം ഞങ്ങളുടെ മുൻ ഭാഗത്ത് കൂടി പാസ് ചെയ്തേ പോകാൻ കഴിയൂ… പറയുന്നതിന് അകം തന്നെ പന്നി കൂട്ടം ഞങ്ങളുടെ മുന്നിൽ എത്തി കഴിഞ്ഞു..

ഞാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ ഡബിൾ ബാരലിൻ്റെ കാഞ്ചി വലിച്ചു…

വെടിയൊച്ചയുടെ പ്രതിധ്വനി അങ്ങകലെ യൊക്കെ മുഴങ്ങി കേൾക്കുന്നു..

പന്നി കൂട്ടം ചിതറി പാഞ്ഞു,, ആ കൂട്ടത്തിൽ മുഴുപ്പ് മുറ്റിയ ഒരു മുട്ടൻ കാട്ട് പന്നി തലയിൽ തുളച്ചു കയറിയ വെടിയുണ്ടക്ക് ജീവൻ നൽകി അവിടെ പിടഞ്ഞു വീണു..

അപ്രതീക്ഷിതമായ വെടിയിച്ചയിൽ ഭയന്ന മൂന്ന് പെണ്ണുങ്ങൾ തമ്മിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നുണ്ട്, കാട്ടുപക്ഷികൾ ചിറകടിച്ചു ചിതറി പാഞ്ഞു…

നിമിഷനേരം കൊണ്ട് എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു…

 

ഇത്ത : എന്ത് പണിയാട നീ കാണിച്ചത്,, മിണ്ടാതെ പോയ അതിനെ എന്താടാ നീ കൊന്നത്…

 

ഞാൻ : ഹലോ മാഡം, ഇത് നമ്മടെ ഇന്നത്തെ ഡിന്നറാ…

 

ഇത്ത : എന്ത് പന്നിയോ… ഡാ നമ്മക്ക് പന്നി ഹറാമാണ്…

 

മരിയ ; അതെ നിങ്ങള് രണ്ടാളും തിന്നണ്ട ഞങ്ങള് തിന്നോളാം…

 

ഞാൻ ; ഓ പിന്നെ ഹറാം,, ഈ കാട്ടിൽ കയറിയ പിന്നെ കടിച്ചാൽ തിരിച്ചു കടിക്കത്ത എന്തിനെയും തിന്നാൻ പഠിക്കണം എന്നാലെ ശരിയാവൂ… നിനക്ക് ഹറാം ആണെങ്കിൽ വേണ്ട ഞാൻ തിന്നും..

 

ഞാൻ ഇതും പറഞ്ഞു അരയിൽ തിരുകിയ കത്തിയും ഊരി ചെന്ന് പന്നിയുടെ രണ്ടു തുടകളും അറുത്ത് മാറ്റാൻ തുടങ്ങി.. ഒരു കാലു എങ്ങെനെ എങ്കിലുമോക്കെ ഒറ്റക്ക് കട്ട് ചെയ്തു ഇട്ടപ്പോൾ അറച്ച മുഖവുമായി നിന്ന രശ്മി കുറച്ചു മുന്നിലേക്ക് വന്നു ചോദിച്ചു

 

രശ്മി : ഡാ എന്തേലും ഹെൽപ്പ് വേണോ..

 

ഞാൻ : ഒരു ഹെൽപ്പും വേണമെന്ന് പറയല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടല്ലേ നീ ചോദിച്ചത്… നിങൾ എൻ്റെ ബാഗും എടുത്തു നടന്നു തുടങ്ങിക്കോ… ഞാൻ ഈ ഇറച്ചി കൊണ്ട് വരാം..

Leave a Reply

Your email address will not be published. Required fields are marked *