ഞങ്ങടെ പിള്ളേർ സെറ്റിൽ എല്ലാരും പറയും
ചിലപ്പോ അവരാരെങ്കിലും പറഞ്ഞതാവും….
അതെ ശ്രീ
എന്താ ടാ
നമ്മടെ കാര്യം നിൻ്റെ വീട്ടിൽ ഓക്കേ ആവോ
അതെന്താ അങ്ങനെ പറയാൻ …
അല്ല എൻ്റെ ഭാഗ്രൗണ്ട് ഒക്കെ അറിയുമ്പോ പിന്നെ കോവാലൻ പണിയും ഉറപ്പ് അതൊക്കെ കൂടെ ആവുമ്പോ …
അങ്ങനെ ഒന്നും സംഭവിക്കില്ല
ബൈ ചാൻസ് സംഭവിച്ചാ എന്ത് ചെയ്യും…
നമ്മക്ക് ഓടി പോവാടാ
നോ ഇത്ര ബുദ്ധി ഉള്ള നീ ആണോ ഇങ്ങനേ പറയാണ്ടത്
പിന്നെ
നിനക്ക് ഞാൻ ഇല്ലെങ്കിൽ വേറെ സൂര്യ കിട്ടും ഫാമിലി അങ്ങനെ അല്ല…
നന്മ മരം കളിക്കുവാ
അതൊന്നും അല്ല അത് ആരും ഇല്ലാത്തവർക്ക് മാത്രേ അതിൻ്റെ വെഷമം അറിയൂ….ഫാമിലി ആയിരിക്കണം ഫസ്റ്റ് പ്രയോറിറ്റി … ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊന്നും അറിയില്ല…
ഹലോ സാർ ജസ്റ്റ് കാം ഡൗൺ ഇത്രയും സാഹിത്യം പറയാൻ മാത്രം ഒന്നും ഇപ്പൊ ഉണ്ടായിട്ടില്ല … നിന്നെ എൻ്റെ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടം ആവും നല്ല വിദ്യാഭ്യാസം ഉണ്ട്
ഡിക്രി ആയിരിക്കും വലിയ പഠിത്തം
കേക്ക് നല്ല പഠിത്തം കാണാൻ എൻ്റെ അത്ര ലുക്ക് ഇല്ലെങ്കിലും ഓക്കേ പിന്നെ വെൽ സെറ്റിൽഡ് എല്ലാത്തിലും മേലെ ഐ ലവ് യു നാ…. അത് പോരെ ….
ഉം നോക്കാം… പിന്നെ ഏത് വകയിൽ ആണ് നിൻ്റെ അത്ര ഞാൻ പോരാതെ ആയത്a അല്ലേ…. ഈ കോളേജിൽ പോവുന്നത് കൊണ്ടാ പഴയ സൂര്യ ചുമ്മാ മെസ്സ് ആയിരുന്നു… ഇന്നാ നോക്ക്
നിനക്ക് ഇൻസ്റ്റാഗ്രാം ഒക്കെ ഉണ്ടോ
പിന്നെ നീ എന്ത് വിച്ചാരിചു….
അവൾ എൻ്റെ ഫോൺ വാങ്ങി അവളുടെ പേര് സെർച്ച് ചെയ്ത് ഫോളോ ചെയ്തിട്ടു….
ആരോട് …. ചോദിച്ചിട്ട് ആണ് നിൻ്റെ അക്കൗണ്ട് ഫോളോ ചെയ്തത്
ആരോട് ചോദിക്കണം…
ശെരി ശെരി….
അയ്യേ 300 ഫോളോവേഴ്സ്
ശെരി മോളെ അത്ര ഒക്കേ മതി
പ്രൈവറ്റ് അക്കൗണ്ട് ആണോ
നീ ഫോട്ടോ നോക്ക്….ഇത് നോക്ക്
ഉം കൊള്ളാലോ ഫുൾ കാറും ബൈക്കും ആണല്ലോ…