അതെ ഇതാരാ …
ഇത് റെമോ ….
അവൻ്റെ വണ്ടി ആണോ
അല്ല ഇന്ദ്രൻ്റെ… എൻ്റെ ഫേവറേറ്റ് വണ്ടി ആണ്…. ഐ മിസ്സ് ദാറ്റ്
കൊള്ളാല്ലെ വാങ്ങി കൂടെ എന്നാ…
വെല എത്ര ആണ് അറിയോ
എത്ര ആണ്
ഒരു ഊഹം പറ
കളർ ഒക്കെ കണ്ടിട്ട് ഒരു രണ്ട് മൂന് ലക്ഷം. വരും…
കൊള്ളാം എൻ്റെ വണ്ടി ഇല്ലെ അത് തന്നെ നാലര ആയി
അതിനോ 😳 അമ്മൊ എൻ്റെ കാർ ആറര ലക്ഷം ആണ്… ഇന്നാ പിന്നെ കാർ വാങ്ങിക്കൂടെ മണ്ടാ….
എന്നാ പിന്നെ കാർ എന്തിനാ അത് എടുത്ത് വച്ച് ബസ്സിൽ പോവാല്ലോ മണ്ടി….
അതും ശെരി ആണ്… ഓരോരുത്തരുടെ ഇഷ്ട്ടം അല്ലേ….
അതാണ്… ഒമ്പത് ലക്ഷം ആണ് വണ്ടിയുടെ വില…
അമ്പോ വലിയ ആളുകൾ തന്നപ്പാ നിങ്ങളൊക്കെ …. നമ്മൾ പാവം….അല്ല ഇത്ര വലിയ വണ്ടി ഒക്കെ വാങ്ങി കൊടുക്കോ വീട്ടില്
അവര് ആരാ ടീംസ്…. അങ്കിളിൻ്റെ കൈയ്യിൽ പൂത്ത പണം ആണ്… അറിയോ…. ഒരേ മോൻ പിന്നെ അവൻ്റെ ആഗ്രഹം നടത്തി കൊടുത്താൽ എന്താ…
ഉം ശെരി ആണ്…
നാട്ടിൽ പോയിട്ട് വേണം ഒരു കലക്ക് കലക്കാൻ….
നാട്ടിൽ പോയ നമ്മളെ ഒക്കെ മറക്കോ
ഏയ്
അവിടെ ഗാങ്ങ് വികസനം ആയിരിക്കും…
ഉം
ഇന്ദ്രൻ എന്നും പറയും നമ്മക്ക് ലൈഫ് പാർട്ണർ ആയാലും….അവരെ നമ്മളെ മനസ്സിലാക്കാൻ പറ്റുന്ന ഒരാളെ വേണം ചൂസ് ചെയ്യാൻ എന്ന്…
ഇവന് ഗേൾ ഫ്രണ്ട് ഒന്നും ഇല്ലെ
അങ്ങനെ ചോദിച്ചാ ഉണ്ട് അവൻ്റെ അച്ഛൻ്റെ കൂട്ടുകാരൻ്റെ മോൾ ആണ് … പക്ഷേ ഇപ്പൊ അവര് അത്ര രസത്തിൽ അല്ല…
അത് എന്താ
പ്ളസ് വൺ സമയത്ത് അവര് വൻ ഒടക്ക് ഉണ്ടായി അതിന് ശേഷം രണ്ടും കീരിയും പാമ്പും ആയി…. ഒരുത്തൻ കേറി പണിഞതാ… ..
എന്താ സംഭവം
അതയാത് ഇവർ നല്ല കട്ട ഫ്രണ്ട്സ് ആണ് അത് പോലെ പരസ്പരം ഇഷ്ട്ടവും ആണ്…ഒരു തെറ്റി ധാരണ വന്നു അടിച്ച് പിരിഞ്ഞു ഇന്ദ്രൻ കാണുന്ന പോലെ അല്ല ഈഗോ കുറച്ച് കൂടുതൽ ആണ് വാശിയും …. അതോടെ അവൻ അവളെ പൂർണമായി ഒഴിവാക്കി … സത്യം പറഞ്ഞ അവൾ പോയത് അവൻ്റെ പഠിത്തം നല്ല പോലെ ബാധിച്ചു പിന്നെ ഫുൾ l ക്രിക്കറ്റ് പിന്നെ കുക്കിങ് അങ്ങനെ ആയി മാറി …ഇപ്പൊ ആറോ ഏഴോ സപ്പ്‌ളി ഉണ്ട് ചെക്കന്….