റെമോ : നിനക്ക് വേണ്ടേ
ഞാൻ കഴിച്ചു കപ്പയും മീൻ മുളകിട്ടത്തും….
മറിയ : ഹേ നീ നമ്പൂതിരി അല്ലേ….
നന്ദൻ : ചെക്കൻ്റെ അമ്മ ആണ് നമ്പൂതിരി അച്ഛൻ നമ്പൂതിരി അല്ല പുള്ളി ഇവനെ നോൺ ഓക്കേ കൊടുത്ത് വളർത്തിയത്…
ഞാൻ : അച്ഛൻ നായർ അമ്മ നമ്പൂതിരി…
മറിയ : ഓ….
ഞാൻ : നിങൾ കഴിക്ക് ഞാൻ അങ്ങോട്ട് ഇരിക്കാം…
” ഹേയ് അലക്സാ ടേൺ ഓഫ് ലൈറ്റ് ആൻഡ് പ്ലേ മ്യുസിക്ക്….”
ചേച്ചി വിളി കേട്ട് കാര്യം വൃത്തിക്ക് ചെയ്തു…
“ഗോപുര പൊൻ കോടിയിൽ അമ്പല പ്രാവിൻ മനം പാടുന്നൊരാരാധന മന്ത്രം പോലെ ”
അവിടെ അവറ്റകൾ ഫുഡിന് വേണ്ടി തല്ലുണ്ടാക്കി …എന്ത് ഒച്ച. ആണിത് ഹൊ… നാശം…
ഞാൻ : ഡേയ് എന്ത് മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് പോ ശല്യം ചെയ്യാതെ…
ശ്രീ : നിൻ്റെ ഈ നാറിയേ ഞാൻ ചവിട്ടി കൊല്ലും ഒറ്റ്റ ദിവസം കൊണ് അവൻ വലിയ മെസ്സ് ആയി എന്ന വിചാരം എൻ്റെ ബീഫും പൊറോട്ടയും ഈ പട്ടി കൈയ്യിട്ട് എടുത്തു….
ഞാൻ : നന്ദ എന്തോന്ന് ഇത് മരിയാതയ്ക്ക് ഇരുന്നൂടെ നിനക്ക്…
നന്ദൻ : ഇവളെ ചൊറിയാൻ നല്ല ചുഗം … ഇന്നാ ഡീ കഴിച്ചോ… അവൻ അവൾക്ക് വാരി കൊടുത്തു….
ശ്രീ : അവൾ വായ തുറന്ന് അത് വാങ്ങി അവൻ്റെ കൈ കടിച്ച് പറിച്ചു…
റെമോ : ഹൊ കൃഷ്ണ ആൻ്റിയെ മിസ്സ് ചെയ്യുന്നു…
നന്ദൻ : സത്യം …. ല്ലേ ഡീ തെണ്ടി നീ എൻ്റെ കൈ കടിച്ച് വലിച്ചല്ലെ ശവമെ….
ശ്രീ : നിൻ്റെ വിരൽ നല്ല ചുഗം കടിക്കാൻ 🥱 😼
മറിയ : വെയിറ്റ് എ മിനിറ്റ്… നീ എങ്ങനെ ഇവരുടെ കൂടെ അത് പറ… നന്ദ….
ശ്രീ : പറഞ്ഞ പോലെ അത് മറന്ന് പോയല്ലോ… എൻ്റെ ആദ്യ സംശയം നീ ആയിരുന്നു….