നന്ദൻ : പറയട്ടെ….
ഞാൻ : ഓ പറ…
മറിയ : നീയും ഇവരെ പോലെ …. വല്ല
നന്ദൻ : അയ്യോ ഞാൻ ഒന്ന് പറയട്ടെ മറി നീ നിൻ്റെ സംശയം പിന്നെ ചോദിക്ക്…
ഞാൻ : തുടക്കം ഞാൻ പറയാം… ഇതാണ് നന്ദൻ വെറും നന്ദൻ അല്ല ലയണൽ നന്ദൻ…. ഞങ്ങളുടെ ടീമിലെ ഒരേ ഒരു നല്ലവനായ ഫ്രാഡ്
ശ്രീ : അതെന്താ
റെമോ : അതായത് നടത്തം ഞങ്ങളുടെ കൂടെ എല്ലാത്തിനും കൂടെയും കാണും ആരും അറിയില്ല ഇവൻ വില്ലൻ ആണ് എന്നത്…
ഞാൻ : അത് സിദ്ദിഖ് പറഞ്ഞ പോലെ ആണ് നമ്മൾ ഒരു കാര്യം ചെയ്തതിന് തെളിവില്ലെങ്കിൽ അങ്ങനെ ഒരു സംഭവം നടന്നിട്ട് തന്നെ ഇല്ല അതാണ്.മച്ചാൻ്റെ തിയറി….
നന്ദൻ : 😼
റെമോ : എന്തിന് ഇത്രയും പറയുന്നു ഹരിയുടെ കാലിൽ സ്റ്റമ്പ് വച്ച് തല്ലി പൊളിച്ചത് സാർ ആണ്…
ഞാൻ : മുതുകത്തും
റെമോ : അയ്യോ അടിച്ച് സ്റ്റമ്പ് പൊട്ടി …. ഭാഗ്യം കൊണ്ടാണ് അവൻ്റെ നട്ടെല്ലും തലയും ഒക്കേ രക്ഷപ്പെട്ടത്…
നന്ദൻ : അവനെ കുത്തി കൊല്ലുകയാണ് വേണ്ടത്… നായിൻ്റെ മോൻ…
ശ്രീ : ശെരിക്കും എന്താ സംഭവം…ക്രിക്കറ്റ് മാച്ച് തോറ്റതല്ലെ കാരണം….
റെമോ : ഉണ്ട ആണ് അല്ല അതല്ലേ അവർക്ക് പറയാൻ പറ്റുള്ളൂ….
മറിയ : അപ്പോ എന്താ നടന്നത്….
നന്ദൻ : നായിൻ്റെ മോൻ എൻ്റെ സോനയെ….
ഞാൻ : അതൊക്കെ വിട് അതൊക്കെ കഴിഞ്ഞ കാര്യം ആണ് വിട്ടേക്ക് വിട്ടേക്ക് …. എക്സാം ആണ് വരുന്നത് പഠിച്ച് പാസ്സ് ആവാൻ നോക്കാം …
മറിയ : നിങ്ങളുടെ കൂട്ടത്തിൽ ഗേൾസ് ഇല്ലെ….
റെമോ : ഉം മൂന്നെണ്ണം …
ശ്രീ : ആഹാ കൊള്ളാല്ലോ…
ഞാൻ : മായ , സോന , അമ്മു…
റെമോ : അതെ ഞങൾ മൂന് പേര് പിന്നെ അമർ .. അമ്മു … സോന . മായ … മായ ബോസിൻ്റെ ചങ്കാണ് അവൻ്റെ അസൈൻമെൻ്റ് പ്രൊജക്റ്റ് എല്ലാം ചെയ്യുന്നത് അവളാ