ഞാൻ : എൻ്റെ ചങ്ക് അമ്മു ആണ്….
നന്ദൻ : അയ്യോ അവള് പുലിയെ എലി ആക്കുന്ന സാനം അമ്പോ….
റെമോ ,: പിന്നെ ഇവൻ്റെ നന്ദൻ്റെ സോന…
നന്ദൻ : 😉
ശ്രീ : ഒ സോന അതും ഇതും ഒരേ ആൾ ആണ് അപ്പോ….
ഞാൻ : എസ് എസ് …
മറിയ : അതെ നന്ദ നീ കാര്യം പറ നീ എങ്ങനെ ആണ് ഇവരുടെ കൂട്ടത്തിൽ എത്തിയത് ….
റെമോ : ഇവനൊക്കെ പഴയ കൈ ആണ്….
ഞാൻ : അതെ എന്തൊക്കെ ഫ്രണ്ട്സ് ആണ് എന്ന് പറഞ്ഞാലും നന്ദൻ ബോസ്സ് ആണ് നാറികൾ….
റെമോ : അതെ പെടുന്നത് ഞാൻ സൂര്യ അമർ ഇവന്മാർ നൈസ് ആയി സ്ക്കൂട്ട് ആവും ….
മറിയ : കാര്യം പറ
നന്ദൻ : അതായത് റാം അങ്കിൾ ഉണ്ട് പുള്ളിയുടെ ഓഫീസിൽ ആണ് എൻ്റെ അച്ഛനും അമ്മയും ജോലി ചെയ്യുന്നത് ….
ശ്രീ : ഓക്കെ…
നന്ദൻ : അപ്പോ പണ്ട് നഴ്സറിയിൽ പഠിക്കുമ്പോ ഉച്ചക്ക് ഞാൻ അമ്മയുടെ സീറ്റിൽ ആയിരിക്കും ഉച്ചക്ക് ശേഷം അപ്പോ ഇവൻ അവൻ്റെ പപ്പയുടെ ടേബിളിൽ ഇരിക്കുന്നുണ്ടാവും …. പണ്ടേ അവൻ ഒരു വാനരൻ ആണ് അങ്ങോട്ട് ചടിയും ഇങ്ങോട്ട് ചാടിയും… അങ്ങനെ ഒരു ദിവസം അവനെ അവൻ്റെ അച്ഛൻ പണിഷ് ചെയ്ത് വെളിയിൽ ആക്കി
മറിയ : അപ്പോ അവൻ നിന്നെ കണ്ട് നിൻ്റെ അടുത്തേക്ക് വന്നു
നന്ദൻ : അങ്ങനെ അല്ല ….
ശ്രീ : പിന്നെ
നന്ദൻ : അവൻ അവൻ്റെ ചോക്കലേറ്റ് എനിക്ക് നേരെ നീട്ടി ചോക്കലേറ്റ് ആണോ അതോ ഐസ്ക്രീം ആണോ
റെമോ : ഇതിലെ ന്തെങ്കികും ആവും അല്ലാതെ ഫുൾ ഒന്നും ആ പ്രായത്തിൽ അവൻ തരാൻ പോവുന്നില്ല…. നീ ബാക്കി പറ
നന്ദൻ : അത് ഞാൻ വാങ്ങാൻ പോയപ്പോ അവൻ എന്നോട് പറഞ്ഞു…ഇത് വേണേൽ എൻ്റെ കാർ ആ ടേബിളിൽ ഉണ്ട് പോയി എടുത്ത് കൊണ്ട് വരാൻ…