മറിയ : അയ്യോ 😧😢
ഞാൻ : നീ പേടിക്കണ്ട മറി നിനക്ക് എപ്പോ വേണേലും ഞങ്ങടെ വീട്ടിലേക്ക് വരാം അല്ലെങ്കിൽ ഒരു ഫോൺ ഒരുമണിക്കൂർ അവൻ ഇവിടെ എത്തും…
മറിയ : എനിക്ക് നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യും….
ഞാൻ : അതിന് ഒരു വഴി ഉണ്ട്
ശ്രീ : എന്താ
ഞാൻ: നീ അങ്ങോട്ട് വാ വല്ലതും പഠിക്കാൻ പറഞ്ഞിട്ട്….
ശ്രീ : ശേ അത് കലക്കി
റെമോ : നിസാരം…
നന്ദൻ : അത്ര തന്നെ
മറിയ : അത് കലക്കും…
ഞാൻ : അതെ പരീക്ഷ കഴിഞ്ഞാ ഞങൾ മൂനും ഹൈദരാബാദ് പോവാ കേട്ടല്ലോ
ശ്രീ : അപ്പോ ഞങൾ
ഞാൻ : വേണേൽ വരാം….
മറിയ : ഞാൻ. വരാം…
ശ്രീ : എനിക്ക് വീട്ടിൽ പോണം സാരം ഇല്ല….ഞാനും വരാം ഇത് കഴിഞ്ഞ് പോവാ….
ഞാൻ : ഒക്കെ….
അടുത്ത പരീക്ഷാ ആയി അന്നും അതേ സംഭവം തന്നെ…
പഠിത്തം ഉറക്കം വന്ന് വീഴും വരെ പഠിത്തം അർധരാത്രി പോയി ഫൂഡ് കഴിക്കൽ….അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ ദിവസങ്ങൾ പോയി….
⏩ …..രണ്ടര ആഴ്ച കൊണ്ട് പരീക്ഷ കഴിഞ്ഞു…
അതിൻ്റെ ഇടയിൽ ചെക്കപ്പ് ചെയ്തു ആരുടെ ഭാഗ്യം കൊണ്ടോ പ്ലേറ്റ് മാറ്റി വെറും റോൾ മാത്രം ആയി എക്സർസൈസ് അങ്ങനെ ഒക്കെ പറഞ്ഞു….
.ഹോസ്പിറ്റലിൽ നിന്നും ഞങൾ വീട്ടിലേക്ക് പോയി….
ശ്രീ : എന്ത് പറഞ്ഞു….
റെമോ : അഴിച്ച് അഴിച്ച്
ശ്രീ : നന്നായി..
റെമോ : അല്ല ഡീ നിൻ്റെ വീട്ടിൽ ആരും ഇല്ലെ
ശ്രീ : ഇല്ലെടാ ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ഇനിയും ചടങ്ങുണ്ട് പിന്നെ ലീവും ആയില്ലേ അപ്പോ അവരൊക്കെ എൻ്റെ വീട്ടിൽ കാണും…
ഞാൻ : അങ്ങനെ പത്തിരുപത് ദിവസത്തിന് ശേഷം എൻ്റെ കൈ….
ശ്രീ : നീ കുളിച്ചിട്ട് വന്നോ അപ്പോഴേക്കും…
ഞാൻ : ആ…
റെമോ : ഈ കൈ ചെറുതായ പോലെ ഉണ്ട്…