എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആവുന്നില്ല. ഈ സമയം കൊണ്ട് ആ പെണ്ണ് ആ കുട്ടിയുടെ തല മുഴുവനായും അറുത്തെടുത്തിട്ടുണ്ട്. ആ കുട്ടിയുടെ കരച്ചിൽ ഇപ്പോഴും ചെവിയിൽ മുഴങ്ങി കേൾക്കാം. എന്റെ നെഞ്ചിടിച്ചിട്ടു രക്തം ബോഡിയിൽ ഒഴുകുന്നത് ശെരിക്ക് അറിയുന്നുണ്ടായിരുന്നു.
ഓരോ നെഞ്ചിടിപ്പിനും ബോഡി മുഴുവനായും പൾസ് ചെയ്യുന്ന പോലെ. ആഹ് കൊച്ചിന്റെ തലയും കത്തിയും കയ്യിൽ പിടിച്ചു ചോരയിൽ വാർന്നു കുളിച്ചു അവൾ എന്റെ പാസ്സന്ജർ സീറ്റിന്റെ അടുത്തേക്ക് നടന്നു വന്നു അതിന്റെ സൈഡിൽ നിന്നു കത്തി വച്ചു ഗ്ലാസിൽ മുട്ടി. എന്നാൽ ഞാൻ അവളെ നോക്കാനോ അങ്ങോട്ട് തിരിയാനോ നിന്നില്ല. സത്യത്തിൽ എനിക്ക് സാധിക്കുന്നില്ല എന്ന് വേണം പറയാൻ.
പെട്ടെന്ന് ഗ്ലാസിലുള്ള തട്ടലിന്റെ ഫോഴ്സ് കൂടി കൂടി വന്നു.ടക്… ടക്… ടക്… എന്റെ വണ്ടിയുടെ ഗ്ലാസിനു എത്ര നേരം പിടിച്ചു നിലക്കാൻ ആകും എന്നറിയില്ല .ഞാൻ കയ്യിലെയും കാലിലെയും ശക്തി പണിപ്പെട്ടു വീണ്ടെടുത്തു ഇഗ്നിഷൻ കിടന്നു കറക്കാൻ തുടങ്ങി.വണ്ടി ആണേൽ സ്റ്റാർട്ട് ആവുന്നില്ല.എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആവുന്നില്ല.
അവസാനം വണ്ടിയുടെ ഗ്ളാസ്സിന് വിള്ളൽ വീഴാൻ തുടങ്ങി.അപ്പോഴും ഞാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വണ്ടി സ്റ്റാർട്ട് ആകുന്നില്ല. അവസാനം അതും സംഭവിച്ചു. വണ്ടിയുടെ ഗ്ലാസ് ഒരു വലിയ ശബ്ദത്തോടെ പൊട്ടി ചിതറി.
കുറെ ഗ്ലാസ് സീറ്റിലും പുറത്തും ആയി ചിന്നിചിതറി കിടക്കുന്നു.ഇറങ്ങി ഓടിയാലോ എന്നൊരു ചെറിയ ചിന്ത മനസ്സിൽ വന്നെങ്കിലും എനിക്ക് റിയാക്ട് ചെയ്യാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല. അവൾ ഉള്ളിൽ കൈ ഇട്ടു ഡോർ തുറന്നു എന്റെ പാസ്സന്ജർ സീറ്റിൽ കയറി ഇരുന്നു വാതിൽ അടച്ചു. ആഹ് കൊച്ചിന്റെ തല ഇപ്പോഴും അവളുടെ ഇടത്തെ കയ്യിൽ ഉണ്ട്. അതിൽ നിന്നും ചോര ഒലിച്ചു അവളും വണ്ടിയുടെ ആഹ് ഭാഗവും മുഴുവൻ ചോര.
എന്നെ നോക്കാതെ അവൾ മുൻപോട്ടു തന്നെ നോക്കി ഇരിക്കയാണ്. ആഹ് തലയെ മടിയിൽ വച്ചു ഇപ്പോൾ തലോടി കൊണ്ട് മു മ്പോട്ട് തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട് ആയി. പെട്ടെന്ന് ആയോണ്ട് തന്നെ ഞാൻ പേടിച്ചു ചാടി കൂകി പോയി. എന്നാലും പുറത്തേക്കിറങ്ങാൻ ഞാൻ കൂട്ടാക്കിയില്ല.4 മത്തെ റൂൾ.