വെറും തല മാത്രം ഉള്ള ഇവളെ പേടിപ്പിക്കാൻ മാത്രം എന്ത് സാധനമാണ് ഇവിടെ ഉള്ളത് എന്നെനിക്കു ഊഹിക്കാൻ പോലും ആയില്ല.ഞാൻ മെല്ലെ പുറകോട്ടു തിരിഞ്ഞു ഒരു ക്യാൻ കയ്യിൽ എടുത്തു. എന്ത് വന്നാലും നേരിടുക തന്നെ.
ഇനിയുള്ള ആപത്തിനെ നേരിടാനുള്ള വഴിയും അപ്പൂപ്പൻ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഞാൻ പയ്യെ വണ്ടിയുടെ ലോക്ക് തുറന്നു ഡോർ തുറന്നു പുറത്തേക്ക് പാളി നോക്കി. അവിടെ ആരും ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം ഞാൻ ആഹ് കൊച്ചിനെ അല്ല അവളുടെ തലയെ നോക്കി ഇപ്പഴും അവളുടെ മുഖത്ത് ഭയമുണ്ട്. എന്തോ പെട്ടെന്ന് എനിക്ക് പാവം തോന്നി.തല മാത്രല്ലേ ഒള്ളൂ. ഇനി എങ്ങനെ ഇവൾ ഭക്ഷണം കഴിക്കും. “ഇപ്പൊ വരാട്ടോ ” ന്നും മെല്ലെ പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി.ചുറ്റും ആരും തന്നെ ഇല്ല. വെറും കാട്. കടുത്ത നിശബ്ദതയും. പക്ഷെ ഇത് വരെ ഉള്ള എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി ഇവിടെ ഉള്ളതിനെ ഒന്നും കണ്ണ് കെട്ടി വിശ്വസിക്കരുത് എന്ന്.
പതിയെ ഇറങ്ങി നേരെ ചെന്ന് പെട്രോൾ ടാങ്ക് തുറന്നു ക്യാൻ എടുത്തു ഒഴിക്കാൻ തുടങ്ങി. അല്ലേലും എന്തേലും അത്യാവശ്യത്തിനു ചെയ്യുന്ന കാര്യങ്ങൾ എല്ലാം പാളിപോകുമല്ലോ അതുപോലെ തന്നെ ഒഴിച്ച പെട്രോൾ മുഴുവൻ പോകുന്നത് പുറത്തേക്കാണ്. ഒരു വിധം ശെരിക്കു പിടിച്ചു മുക്കാൽ ഭാഗം ടാങ്കിൽ എത്തിയതും പുറത്തു നിന്നും എന്തോ ഒരു ശബ്ദം കേട്ടു. എനിക്ക് അതോടെ മനസിലായി എന്റെ കാര്യം പോക്കായി എന്ന്.
എന്നാലും ധൈര്യം സംഭരിച്ചു കയ്യിൽ ബാക്കി ഉണ്ടായിരുന്ന പെട്രോൾ എടുത്തു ദേഹത്തൂടെ ഒഴിച്ച്. മെല്ലെ മെല്ലെ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞു നോക്കുമ്പോൾ ദേ നില്കുന്നു മാടൻ. ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ ശ്വാസം തന്നെ നിലച്ചു പോയ്. അത്രക്കും ഭയാനകമായ രൂപം. പെട്ടെന്ന് സ്വായബോധം തിരിച്ചെടുത്തു ആഹ് തങ്ങി നിന്ന ശ്വാസം അദ്ദേ പടി പിടിച്ചു വച്ചു.
അപ്പൂപ്പൻ പറഞ്ഞതനുസരിച്ചു മാടന് കണ്ണ് ഇല്ല.കേട്ടും മണത്തും ആണ് ഇരകളെ കണ്ടു പിടിക്കുന്നത്.ഞാൻ ശ്വാസം പോലും വിടാതെ അതിനെ തന്നെ നോക്കി നിന്നു. പെട്രോൾ ദേഹത്തു വീണതോടെ എന്റെ മണം അതിനു നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചാമത്തെ കല്പന ഞാൻ തെറ്റിച്ചു. മാടന്റെ മുമ്പിൽ പെടരുത്. അതിനു ആഹ് കൊച്ചിന്റെ രക്തത്തിന്റെ മണം കിട്ടുന്നില്ലേ എന്ന് ഞാൻ സംശയിച്ചു. ഇപ്പൊ മൈന്റിലൂടെ പല പ്ലാനും ഓടി കൊണ്ടിരിക്കുന്നുണ്ട്. ഒരു വിചിത്ര രൂപമാണ് മാടന്. നീണ്ട കൈകൾ. എൻറെ അത്രയും നീളം കാണും ഒരു കയ്യിനു.