എക്ലിപ്സ് 2 [Sorrow]

Posted by

അങ്ങനെ രണ്ടു കൈകളും അതിന്റെ പകുതി സൈസിലുള്ള കാലുകൾ. എല്ലാം മെലിഞ്ഞിട്ട്. എന്റെ രണ്ടിരാട്ടോയോളം നീളം ഉണ്ട്. ദേഹത്തൊന്നും രോമമോ മറ്റോ ഒന്നും തന്നെയില്ല.

ഞാൻ പയ്യെ ഒരു കല്ല് എടുത്തു എതിർവശത്തേക്ക് ഒരേറു കൊടുത്തു അതു ചെന്ന് വീണെടുത്തേക്ക് അതു പെട്ടെന്ന് തിരിഞ്ഞു എന്നാൽ അങ്ങോട്ട്‌ ഒന്ന് നോക്കിയ ശേഷം അതു പയ്യെ തല തിരിച്ചു എന്നെ തന്നെ നോക്കി.

നിമിഷനേരം കൊണ്ട് അതെന്റെ ദേഹത്തേക്ക് ചാടിയതും ഞാൻ പേടിച്ചു നിലത്തു വീണു. എന്റെ വീഴലും അതിന്റെ ചാട്ടവും ഒന്നിച്ചയത് കൊണ്ട് അതു നേരെ വന്നു തട്ടിയത് ജീപ്പിലും.

അതു മുഖം ഇടിച്ചു ഒന്ന് പുറകോട്ടു വലിഞ്ഞതെ ഞാൻ ഓടി ഡോർ തുറന്നു അകത്തു കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പെട്രോൾ മുഴുവൻ തീർന്നെന്നോണം വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല. ഞാൻ ട്രൈ ചെയ്യുന്നതിന്റെ സൗണ്ട് കേട്ടു മാടൻ ജീപ്പിന്റെ ബോണറ്റ്റിന്റെ മുകളിലേക്ക് ചാടി വീണു.

അതു അതിന്റെ മേലെ ഇരുന്നു അലമുറ ഇടാൻ തുടങ്ങി. ഒരുമാതിരി ഇരുമ്പ് ഇട്ടുരക്കുന്ന ശബ്ദം. ഒടുവിൽ വണ്ടി സ്റ്റാർട്ട്‌ ആയതും ഒന്നും നോക്കാതെ ആക്സിലിറേറ്റർ ഫുൾ ചവിട്ടി താത്തി പറപ്പിച്ചു എടുത്തു. താറിന് എന്ത് കുറ്റങ്ങളുണ്ടേലും 4×4 ഇലെ ഇനിഷ്യൽ ടോർക് പോളിയാണ്.

അതു കൊണ്ട് തന്നെ അതിനെ തട്ടിത്തെറിപ്പിച്ചു വണ്ടിയെടുത്ത് മുൻപോട്ടു കുതിച്ചു. മാടനന്നെ വിടാൻ ഉദ്ദേശമില്ലഎന്ന് തോന്നുന്നു വിടാതെ പുറകെ പിടിക്കുന്നുണ്ട്. ഞാൻ ആഹ് കൊച്ചിന്റെ തലയിലേക്ക് നോക്കിയപ്പോ അതു പേടിച്ചു അവിടെ തന്നെ നിക്കുന്നുണ്ട്. വണ്ടി സ്പീഡ് കൂടിയത് കൊണ്ടാണെന്നു തോന്നുന്നു തല കിടന്നു ആടുന്നുണ്ട്.

ഇപ്പൊ എനിക്കതിന്റെ ഗൗനിക്കാനുള്ള നേരം ഇല്ലാത്തതു കൊണ്ട് ഞാൻ മുൻപോട്ടു നോക്കി ഒട്ടും സ്പീഡ് കുറക്കാതെ തന്നെ ഓടിച്ചു. ദൂരെ റോഡിനു ഒരാറ്റം ചെറുതായിട്ട് കാണുന്നുണ്ട് അതു കണ്ടതും ഇരട്ട അല്ല ഒരു മുരട്ട പെറ്റ ആശ്വാസം. എന്നാൽ ആഹ് ആശ്വാസം ഏറെ നേരം നീണ്ടു നിന്നില്ല.മാടൻ എന്റെ സൈഡിൽ എത്തി കഴിഞ്ഞു.

എത്ര തന്നെ സ്പീഡ് കൂട്ടിയിട്ടും അതിന്റെ സൈഡിൽ നിന്നും മാറാൻ എനിക്ക് കഴിയുന്നില്ല. അവസാനം അതു ഒറ്റ ചാട്ടത്തിന് എന്റെ വണ്ടിയുടെ മുകളിൽ എത്തി. അതിനു എന്നെ അല്ല ഇപ്പോൾ വേണ്ടത് എന്റെ വണ്ടിയെ ആണ്. അതാണ്‌ ഇപ്പോൾ അതിന്റെ മുമ്പിൽ ഇര. കാരണം കിടന്നു ഒച്ചയുണ്ടാക്കുന്നത് എന്റെ പുന്നാര വണ്ടി തന്നെ ആണ്. പുല്ല് വല്ല എലെക്ട്രിക് കൊണ്ട് വന്ന മതിയായിരുന്നു എന്ന് ചെറുതായി ചിന്തിച്ചു കൊച്ചിനെ നോക്കിയപ്പോൾ അവളെ കാണാൻ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *