അഖിൽ പെട്ടെന്ന് ഞെട്ടി :ടാ വേണ്ട എനിക്കതു ഇഷ്ടല്ല
ശ്യം : അതെന്താ നിന്റെ അച്ഛൻ അറിഞ്ഞാൽ കുഴപ്പം അപ്പോ എന്തോ ഉണ്ട്
അഖിൽ : ഒന്നുല നീ നിന്റെ കാര്യം നോക്കി യാ മതി എന്റെ വീട്ടിലെ കാര്യം നോക്കണ്ട
ശ്യം : എന്നാ ശെരി ആയിക്കോട്ടെ പിന്നെ നിന്റെ അച്ഛൻ അവിടെ വന്നാൽ എന്നെ കുറ്റം പറഞ്ഞു വരണ്ട കേട്ടല്ലോ
അഖിൽ വീണ്ടും അങ്കലാപ്പിലയ്
ഇവൻ എങ്ങാനും പറഞ്ഞാൽ അച്ഛൻ വരും അവിടെ കുടിച്ചു വന്നു പ്രിശനം ഉണ്ടാക്കും മമ്മിയെ ചിലപ്പോ ചീത്ത പറയും തെറി വിളിക്കും ആളുകൾ കേട്ടാൽ മമ്മിക് വിഷമം അയാൾ തനിക്കു അത് താങ്ങാൻ ആവില്ല
മമ്മി തന്നെ ഇറക്കി വിട്ടാൽ ചത്തു കളയേണ്ടി വരും ഇപ്പോ എന്ത് ചെയ്യാ
അഖിൽ : നീ അച്ഛനോട് പറയരുത് ഇവിടുന്നു
ശ്യം : പറയില്ല പക്ഷെ എനിക്ക് എന്താ ഗുണം
അഖിൽ : നിനക്ക് എന്താ വേണ്ടേ പൈസ മതിയോ
ശ്യം : എത്ര തരും
അഖിൽ : 1000രൂപ തരാം പോരെ നിനക്ക് ആവശ്യത്തിന് കുടിക്കാൻ ഉള്ളതുംങ്കിട്ടും
ശ്യം : അതൊന്നും വേണ്ട
അഖിൽ : പിന്നെന്താ വേണ്ടേ
ശ്യം : നീ പറഞ്ഞത് തിരുത്തണം
അഖിൽ : എന്ത് പറഞ്ഞത്
ശ്യം : ഇന്നലെ വൈകിട്ട് നിന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണിന്റെ മുന്നിൽ വച്ചു പറഞ്ഞത് ഞങ്ങളെ അറിയില്ലെന്ന് അത് തിരുത്തണം
അഖിൽ : ശെരി നിങ്ങൾ രണ്ടു പേരും എന്റെ ഫ്രെണ്ട്സ് ആണ് പോരെ
ശ്യം : പോരാ ഇന്നലെ എവിടെ വച്ചു ആണോ പറഞ്ഞത് ആരുടെ മുന്നിലാണോ അവിടെ വച്ചു അവരുടെ മുന്നിൽ
അഖിൽ : അത് പറ്റില്ല
ശ്യം : എന്നാ അച്ഛൻ വന്നോട്ടെ അല്ലെ
അഖിൽ : പറയാം അതിനു അവൻ വേണ്ടേ
ശ്യം : സാരല്ല അവൻ വേണ്ട അവൻ നാളെ വരൂ ഓട്ടം പോയി ഞാനിപ്പോ നിന്റെ കൂടെ വരുന്നു അവിടെ വച്ചു നീ കാര്യം പറഞ്ഞു ഒരു സോറിയും പറയുന്നു. സമ്മതം ആണോ