ഞാൻ :സോന ആയിരിക്കും ..
നന്ദൻ : അതും ഉണ്ട്
ഞാൻ : പോ ലൊട്ടെ ….
നന്ദൻ : 😉😉
ഞാൻ : ഇവര് എവിടെ
ശ്രീ : അവര് പോയി…
ഞാൻ : അപ്പോ ഞാനും പോട്ടേ എനിക്ക് ഒന്ന് രണ്ട് സാധനം വാങ്ങാൻ ഉണ്ട്
ശ്രീ : ഞാനും ഉണ്ട്
വാ….
എന്ത് വാങ്ങാൻ ആണ്
നമ്മള് ഇപ്പൊ പോയപ്പോ ഞാൻ ഒരു വണ്ടി കണ്ടു അതിൻ്റെ സ്പോയിലർ അടിപൊളി ആയിട്ടുണ്ട് അത് ഒരെണ്ണം കാറിന് വാങ്ങണം….പിന്നെ നീ നാട്ടില് പോവുമ്പോ അത് പിടിപ്പിക്കാം പിന്നെ വണ്ടി പണിക്കും കേറ്റണം….സർവീസ് ടൈം ആയി…
അപ്പോ കുറച്ച് പൈസ പൊട്ടിക്കാൻ ആണ് ….
അങ്ങനെയും പറയാം…
ഞാൻ : ഹലോ .. റെമോ
റെമോ : എന്താ
ഞാൻ : ടാ മറ്റെ സ്പോയിലർ എന്തായിരുന്നു അതിൻ്റെ പേര്…
റെമോ : എടാ അത് നമ്മക്ക് അവിടെ പോയി വാങ്ങിയ പോരെ….
ഞാൻ : അത് ശെരി ആണ് അത് മതി ലെ
റെമോ : അത് മതി…
ശെരി….
. . . ശ്രീ : നിൻ്റെ സോഴ്സ് ഓഫ് ഇൻക്കം എന്താ സൂര്യ
ഞാൻ : എൻ്റെ അപ്പക്ക് ഹൈദരാബാദിൽ ഒരു കാർ ഷോ റൂം ഉണ്ട് അതും പിന്നെ അമ്മയുടെ പേരിൽ അപ്പ കുറച്ച് കൃഷി വാങ്ങിച്ച് ഇട്ടിട്ടുണ്ട് അത് രണ്ടും ആണ്…
ശ്രീ : അമ്പോ എന്നിട്ട്…
ഞാൻ : കൃഷി ഞാൻ ലീസിന് കൊടുത്തു ….പിന്നെ കാർ ഷോറൂം ഇങ്ങനെ പോവുന്നു…
ശ്രീ : എന്ത് കാർ ആണ്…
ഞാൻ : ടൊയോട്ട ആണ്….
ശ്രീ : ശേ ഈ ഇന്നോവ അവരുടെ അല്ലേ…
ഞാൻ : അതെ
ശ്രീ : എൻ്റെ അച്ഛൻ ഒരു കൊല്ലം മുന്നേ എടുത്തത് ആണ്…
ഞാൻ : ആഹാ… നല്ല വണ്ടി ആണ്….
ശ്രീ : നല്ല രീതിക്ക് നടക്കുന്നുണ്ടോ കാര്യങ്ങൾ ഒക്കെ