നന്ദൻ : അളിയാ ശിവയെ പോയി കണ്ടാ പിന്നെ നമ്മൾ ഇതിൽ ഇല്ല കേട്ടല്ലോ…
ഞാൻ : അത് അത്രയേ ഉള്ളൂ….
ഞാൻ : നിർത്തിക്കൊ അവൻ ദേ അവിടെ ഉണ്ട്…
ശിവ : അളിയാ എടുത്തോ എടുത്തോ
ഞാൻ : എന്താ സംഭവം
ശിവ : ടാ ഒന്നും ഇല്ല ആ നാറി ഗോവയിൽ ആണ് അവിടെ അടിച്ച് കിറുങ്ങി വണ്ടി കൊണ്ട് ലോറിയിൽ കേറ്റി അവൻ്റെ നെഞ്ചത്ത് കേറാൻ പോയി….
എന്നിട്ട്
ശിവ : എന്നിട്ട് എന്ത് അവിടെ ഉള്ള ഹിന്ദിക്കാരൻമാർ മൊത്തം കേറി അങ് മേഞ്ഞു…
നന്ദൻ : അങ്ങനെ തന്നെ വേണം നായിൻ്റെ മോന്…
ഞാൻ : മിണ്ടാതെ ഇരി…
ശിവ : അളിയാ ഇതില് രസം എന്താ വച്ചാ അവൻ്റെ കൂടെ ഉണ്ടായിരുന്ന ഒക്കെ കൂടിയ പൊടി എന്തോ വലിച്ച് ഒന്നിനും ബോധം പോലും ഇല്ല …
നന്ദൻ : ലോറിക്കരുടെ അടി എന്ന് വച്ചാ പഴുക്കും…
ശിവ : അളിയാ പഴുക്കുന്നതല്ല ഇവൻ പുഴുത്ത്….ഇപ്പൊ ഇവിടെ നിന്നും ആളുകൾ ഒക്കെ കൂടെ പോയി കൊണ്ട് വന്ന് ബെഡ് റെസ്റ്റ് ആണ് ആള്….
ഞാൻ : ഹൊ ആശ്വാസം ആയി….
. . പെട്ടെന്ന് ഗ്ലാസ്സിൽ ആരോ തട്ടി
പോലീസ് : എന്താ ടാ ഇവിടെ
ഞാൻ : ഒന്നുമില്ല സാർ കൂട്ടുകാരൻ പോവാ അവനെ കൊണ്ട് ആക്കാൻ വന്നതാ മഴ ആയത് കൊണ്ട് കൂടെ നിന്നു….
ശിവ : അതെ സാർ എന്നെ കൊണ്ടാക്കാൻ വന്നതാ…
ഞാൻ : എന്നിട്ട് വേറെ എന്താ
ശിവ : ഇതിൽ രസം എന്താ വച്ചാ ഇവര് ഗോവയിൽ പോയി ആരുടെയോ വണ്ടി റെൻ്റ് എടുത്ത് അതിനെ അടിച്ച് അച്ചാറാക്കി….
ഞാൻ : കർമ ആണ് മോനെ അവൻ കാരണം എത്ര പേരാ ബുദ്ധിമുട്ടുന്നത്…
ശിവ : പിന്നെ അളിയാ പിള്ളേര് പറഞ്ഞത് ഇത്ര ഒക്കെ ആയില്ലേ നന്നാവുക ആണെങ്കിൽ നന്നാവട്ടെ അല്ല ഇനിയും കഴപ്പും കൊണ്ട് വന്നാ ഇനി ഒടിയാൻ ബാക്കി ഉള്ളത് ഒടിച്ച് വിടാം എന്നാ…