ശ്രീ : ഞാൻ വിചാരിച്ചത് അയാളെ അടിച്ച് തൂക്കും എന്നാ…
ഞാൻ : ഇതൊക്കെ സംഭവിക്കും നമ്മൾ സൂക്ഷിച്ച മതി…
നന്ദൻ : അളിയാ അവൻ ഇടയിൽ കേറിയത് കൊണ്ട് ടെൻഷൻ ആയി സുസൂ മുട്ടുന്നു ഞാൻ പോയിട്ട് വരാം…
അവൻ ഡോർ തുറന്നതും തണുപ്പ് അങ് കേറി….
ശ്രീ : നീ ഉറങ്ങിയത് ഇല്ലല്ലോ ടാ
ഞാൻ : എനിക്ക് ഇതൊന്നും മാറ്റർ അല്ല…നീ ഉറങ്ങി ല്ലെ
ശ്രീ : ഞാനൊക്കെ ഉറങ്ങി… ഇവൻ്റെ ഒച്ച കേട്ടാ ഞാൻ എണീറ്റത്…
നന്ദൻ വന്ന് വണ്ടി എടുത്തു…
⏩ ഒരു മണിക്കൂർ
ഞാൻ : ടാ നമ്മൾ വിചാരിച്ച പോലെ എത്തി അല്ലേ….
നന്ദൻ : ഞാൻ ഒറങ്ങി പോയി ഇടക്ക്….
ഞാൻ : റോഡ് അമ്മാതിരി … അതാ ….
റെമോ : മറ്റെ തെണ്ടി എടെൽ വന്നില്ലായിരുന്നുവെങ്കിൽ ബാക്കി ഒക്കെ സൂപ്പർ…
നന്ദൻ : എത്താറായോ
ഞാൻ : മടുത്തോ
നന്ദൻ : ചാവാൻ ആയി…
റെമോ : നിർത്തിക്കോ ബാക്കി ഞാൻ എടുക്കാം….
ഞാൻ : അഞ്ച് കിലോമീറ്റർ അത്രയേ ഉള്ളൂ….
…
⏩ 10 മിനിറ്റ്
ഞങൾ ഹോട്ടെലിൽ എത്തി ഒറ്റ കിടത്തം പടം ആയി….
പിന്നെ വൈകുന്നേരം ആയപ്പോ കറങ്ങാൻ ഇറങ്ങി നല്ല ഫൂഡ് ഒന്ന് രണ്ട് സ്ഥലത്തും പോയി തിരിച്ച് വന്ന് റസ്റ്റ് എടുത്തു…
പിറ്റേന്ന്… മൈസൂർ ഉള്ള ഒട്ട് മിക്ക സ്ഥലത്തും ഒറ്റ ദിവസം കൊണ്ട് തന്നെ കവർ ചെയ്ത് അടുത്ത് ദിവസത്തേക്ക് പാലസും ഗാർഡനും ബാക്കി ആക്കി….
രാത്രി….
നന്ദൻ : അയ്യോ മതി ആയി… മോനെ… എന്ത് തെരക്കാ ഇവിടെ….
റെമോ : നീ മറ്റെ പോർഷെ കണ്ടോ കിടിലം സാധനം
ഞാൻ : ആ മഞ്ഞ വര ആണ് ലുക്ക്….
നന്ദൻ : എന്താ മറിയാമ്മ പടം ആയോ
ഞാൻ : ചത്ത് ചത്ത് 🤣🤣
മറിയ : മതി ആയോ എന്നോ ഇവൻ പറഞ്ഞത് പോലെ തന്നെ ചത്ത് ചത്ത്….ഉറങ്ങണം…