മഞ്ജിമ രണ്ടാമത് ഒന്ന് ചിന്തിക്കാതെ കലങ്ങിയ കണ്ണുകൾ തുടച്ച് തിരിഞ്ഞു നടന്നു. പിന്നിൽ നിന്ന് നൗഫൽ പറഞ്ഞു : ഇപ്പോൾ ഇവിടെ നടന്നത് വല്ലവരും അറിഞ്ഞാൽ, അവരോട് ഫ്രണ്ടുമായി ഉള്ളതും കൂടെ പറയേണ്ടി വരും. കൂടുതൽ കേൾക്കാൻ നിൽക്കാതെ മഞ്ജിമ ബാഗും എടുത്തു നടന്നു. കരച്ചിൽ ആരും കാണാതിരിക്കാൻ തല കുനിച്ചു തലയിൽ കൂടെ ഷാൾ ഇട്ട് ആണ് നടന്നത്. വീട്ടിൽ ചെന്ന് കയറിയപ്പോൾ അച്ഛൻ ചോദിച്ചു : എന്താ നേരത്തെ എന്ന്?. വയ്യ എന്നുള്ള മറുപടി കൊടുക്കാനെ മഞ്ജിമക്ക് പറ്റിയുള്ളൂ. നൗഫൽ അവസാനം പറഞ്ഞത് ഇപ്പോളും കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. റൂം ലോക്ക് ചെയ്ത ശേഷം, കിടക്കയിൽ കമിഴ്ന്നു കിടന്നു ഒരുപാട് കരഞ്ഞു മഞ്ജിമ.ഒപ്പം സുനിലിനോടുള്ള അടങ്ങാത്ത ദേഷ്യവും. സ്വയം ഒരുപാട് പഴിച്ചു. എന്ത് ചെയ്യും എന്ന് ഒരെത്തും പിടിയുമില്ല. വൈകുന്നേരം അപ്സരയെ സ്കൂളിൽ നിന്നും കൊണ്ട് വരും നേരം മഞ്ജിമ കണ്ടു, ലീവ് എടുത്ത സുനിൽ കടയിൽ ഇരിക്കുന്നത്. മഞ്ജിമ സുനിലിനെയും, സുനിൽ മഞ്ജിമയെയും കണ്ടു. സുനിൽ ഒന്ന് നോക്കിയതേ ഉള്ളൂ. മുഖം തിരിച്ചു. മഞ്ജിമയും താഴെ നോക്കി അപ്സരയെയും കൂട്ടി നടത്തം തുടർന്നു. ഉള്ളിൽ നിറഞ്ഞ ദേഷ്യവും ആയി. വയ്യ എന്ന് പറഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ പിന്നിൽ അമ്മായി അമ്മ അച്ഛനോട് പറയുന്നതു കേട്ടു മഞ്ജിമ ” ഈ ഇടയായി എന്നും വയ്യല്ലോ, ഒരു നക്കാപിച്ച കിട്ടണ ജോലി ഉണ്ടെന്നു വച്ചു വീട്ടിലെ പണി ചെയ്യാൻ വയ്യ എന്നായോ അവൾക്ക് “. അച്ഛൻ പറഞ്ഞു : എയ്, മുഖം കണ്ടില്ലേ, വയ്യാഞ്ഞിട്ട് തന്നെ ആണ്. സരസ്വതി : മ്മ്… ആരോടൊക്കെയോ ഉള്ള ദേഷ്യം, വീണ്ടും കരഞ്ഞു തീർക്കാൻ നോക്കി മഞ്ജിമ ഒപ്പം മനസ്സിൽ പറഞ്ഞു ” മടുത്തു ഈ ജീവിതം”. എല്ലാം അഭിയോട് പറയണം , എന്ന ചിന്തയിൽ മഞ്ജിമ ഫോൺ എടുത്തു കയ്യിൽ. അഭിയോടല്ലാതെ വേറെ ആരും ഇല്ല തന്റെ പ്രശ്നങ്ങൾ പറയാൻ. രാവിലെ മുതൽ ഫോൺ തൊട്ടിട്ടില്ല. അഭിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട് : എന്തായി കാര്യങ്ങൾ. വല്ലതും ചോദിക്കാൻ പറ്റിയോ അവനോട്……. മെസ്സേജ് കണ്ട മഞ്ജിമക്ക് അഭിയോട് പറയാൻ തോന്നിയില്ല കാര്യങ്ങൾ. മെസ്സേജ് കണ്ട് ദേഷ്യം ആണ് വന്നത്. കുറച്ച് നേരം ആലോചിച്ചു മഞ്ജിമ മനസ്സിൽ പറഞ്ഞു ” അവനെ കുറ്റം പറയാൻ പറ്റില്ല. തന്നെ പോലെ അവനും പേടിയുണ്ട്. തനിക്കു ആരെങ്കിലുമൊക്കെ അറിയുമോ എന്നാണെങ്കിൽ, അവനു പേടി അവന്റെ അമ്മ അറിയുമോ എന്നാണ്. അതങ്ങിനെ ഒരുത്തൻ”. മഞ്ജിമ തത്കാലം പറയണ്ട, രാത്രി പറയാം സ്വസ്ഥം ആയി എന്ന് വിചാരിച്ചു. തന്റെ മുന്നിൽ ഉള്ള വഴികളെ കുറിച്ച് ആലോചിച്ചു.
തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
Posted by