എന്റെ മാത്രം 2
Ente Maathram Part 2 | Author : Ne-ne
[ Previous Part ] [ www.kambistories.com ]
പാലക്കാട് പോയതിനു ശേഷം ഒരാഴ്ചയോളം നവീൻ കസിൻസിനൊപ്പം പാറുവിന്റെ പിറന്നാൾ ആഘോഷവും പുറത്ത് കറങ്ങാൻ പോക്കും ഒക്കെയായി തിരക്കിൽ ആയിരുന്നു. അതുകൊണ്ടു തന്നെ പകൽ സമയത്ത് പല്ലവിയെ വിളിച്ച് സംസാരിക്കുവാനോ മെസ്സേജ് അയക്കുവാനോ ഒന്നും അവനു സമയം ലഭിച്ചിരുന്നില്ല. എങ്കിലും ഇടയ്ക്ക് ഒരു ദിവസം വീഡിയോ കാൾ വിളിച്ചപ്പോൾ ബെസ്റ്റ് ഫ്രണ്ട് ആണെന്നും പറഞ്ഞ് പല്ലവിയെ പരിചയപ്പെടുത്തി കൊടുത്തിരുന്നു.
പകൽ വിളിച്ച് നല്ലപോലെ സംസാരിക്കാനൊന്നും കഴിയാത്തതിനാൽ പല്ലവി എന്നും രാത്രി അവന്റെ ഫോൺ കാളിനായി കാത്തിരിക്കും. കസിൻസ് ഓരോ കഥകളൊക്കെ പറഞ്ഞ് കൂടെത്തന്നെ ഇരിക്കുന്നതിനാൽ രാത്രി ഏറെ വൈകിയാണ് നവീൻ ഉറങ്ങാൻ കിടന്നിരുന്നെ. എന്നിരുന്നാൽ പോലും പല്ലവി അവൻ വിളിക്കുന്നത് വരെയും ഉറങ്ങാതെ കാത്തിരിന്നിരുന്നു.
ഇപ്പോൾ അവൻ ചോദിക്കാതെ തന്നെ എന്നും ഉറങ്ങുന്നതിനു മുൻപ് ഒരു സെൽഫി എടുത്ത് അയക്കുന്ന പതിവും അവൾ തുടങ്ങി.
ഒരാഴ്ചയ്ക്ക് ശേഷം ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആണ് നവീൻ തിരികെ വീട്ടിൽ എത്തിയത്. അടുത്ത ദിവസം തൊട്ട് ക്ലാസ് ഉണ്ട്.
നല്ല വിശപ്പോടുകൂടിയാണ് അവൻ വീട്ടിൽ വന്നു കയറിയത്. അതുകൊണ്ട് തന്നെ ആദ്യം അവൻ ആഹാരം കഴിച്ചു. അതിനു ശേഷം റൂമിൽ പോയി ബെഡിലേക്ക് കിടന്നുകൊണ്ട് പല്ലവിയെ ഫോൺ ചെയ്തു.
ഫോൺ എടുത്തുടൻ പല്ലവി ചോദിച്ചു.
“നീ വീട്ടിൽ എത്തിയോടാ?”
“ആടി.. കുറച്ച് മുൻപ് വന്ന് കയറിയേയുള്ളു.”
“കഴിച്ചോ നീ?”
“ഓഹ്, നീയോ?”
അവൾ ഒരു മൂളലിൽ മറുപടി ഒതുക്കി.
കുറച്ച് നേരത്തേക്ക് പല്ലവി നിശബ്ദയായി ഇരിക്കുന്നത് കണ്ട് നവീൻ ചോദിച്ചു.
“എന്താ നീ ഒന്നും മിണ്ടാത്തെ?”
ഇടറിയ സ്വരത്തിൽ ആയിരുന്നു അവളുടെ മറുപടി.
“ഈ ഒരാഴ്ച എനിക്ക് നിന്നെ ശരിക്കും മിസ് ചെയ്തുടാ. ഒന്ന് നല്ല പോലെ സംസാരിക്കാൻ പോലും പറ്റാത്തതിൽ വല്ലാത്ത വിഷമം തോന്നി.”
പല്ലവിയുടെ സ്വരത്തിൽ നിന്നും തന്നെ അവൾ വല്ലാതെ വിഷമിച്ചിട്ടുണ്ട് എന്ന് നവീന് മനസിലായി.
“എനിക്കും അങ്ങനെ തന്നെ ആയിരുന്നുടി. പക്ഷെ എപ്പോഴും കൂടെ അവർ ഉണ്ടായിരുന്നത് കൊണ്ടാണ് വിളിക്കാൻ കഴിയഞ്ഞേ.”
അവൾ ചെറുതായി ഒന്ന് മൂളി. എന്നിട്ട് പറഞ്ഞു.
“എനിക്ക് നിന്നെ കാണാൻ തോന്നുന്നു.”
ഒരു നിമിഷം ആലോചിച്ച ശേഷം നവീൻ പറഞ്ഞു.
“ഞാൻ ഇന്ന് വൈകുന്നേരം നിന്റെ വീട്ടിൽ വരാം.”
പെട്ടെന്ന് തന്നെ പല്ലവി ചോദിച്ചു.