അവൾ കുറവ് ഉണ്ടെന്ന അർഥത്തിൽ മൂളി.
“ഞാൻ ഉടുപ്പ് നീക്കാൻ പറഞ്ഞപ്പോൾ ആദ്യം എന്താ മടിച്ചേ?”
“അത്… ഞാൻ…. ആരെയും ഇതുവരെ എന്റെ വയർ കാണിച്ചിട്ടില്ല.”
“എന്നിട്ടെന്തേ ഇപ്പോൾ എന്നെ കാണിച്ചേ?”
അവൾ കാമറ മുഖത്തിന് നേരെ നീക്കി.
“ആദ്യം ഒരു നാണം തോന്നി… പിന്നെ നിന്നെ കാണിക്കുന്നതിന് എന്തിനാ നാണിക്കുന്നതെന്ന് തോന്നി.”
“എന്നെ അത്രക്ക് ഇഷ്ട്ടം ആണോ?”
“ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്.”
“ഞാൻ ഇപ്പോൾ അടുത്ത് ഉണ്ടായിരുന്നേൽ എന്നെ കെട്ടിപ്പിടിക്കാൻ സമ്മതിക്കുമായിരുന്നോ?”
ഒന്ന് ആലോചിക്ക പോലും ചെയ്യാതെ അവൾ പറഞ്ഞു.
“ഉറപ്പായും.. ഞാൻ ഇപ്പോൾ നിന്നിൽ നിന്നും ഒരു ഹഗ് ആഗ്രഹിക്കുന്നുണ്ട്.”
“ലവ് യു പല്ലവി.. ”
“ലവ് യു ടു..”
കുറച്ച് നേരത്തേക്ക് അവർക്കിടയിൽ നിശബ്തത നിറഞ്ഞപ്പോൾ അവൾ പറഞ്ഞു.
“എനിക്ക് ഉറക്കം വരുന്നുണ്ടെടാ, ഞാൻ പോട്ടെ?”
“മ്മ്.. പോയി ഉറങ്ങിക്കോ. ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്.”
ആ രാത്രിയും കടന്നു പോയി. പിറ്റേ ദിവസവും കോളേജിൽ പോകാൻ ബസിൽ കയറിയത് മുതൽ തിരിച്ച് വീടെത്തുന്നതുവരെയും പല്ലവി നവീനെ കൂടെ തന്നെ പിടിച്ച് നിർത്തി. അടുത്ത ദിവസം പീരിയഡ്സിന്റെ അസ്വസ്ഥതകൾ അവളിൽ നിന്നും വിട്ട് ഒഴിഞ്ഞ് പോകാൻ തുടങ്ങിയത് മുതൽ ആണ് അവൾ അവനെ ഫ്രീ ആയി വിട്ടത്.
പിന്നും അഞ്ച് ആറു ദിവസങ്ങൾ കടന്ന് പോയി.
ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ക്ലാസ്സിലേക്ക് നടക്കുവായിരുന്നു നവീൻ. എപ്പോഴാണോ ആരെയോ തിരഞ്ഞ് കൊണ്ട് ക്ലാസ്സിന്റെ വാതിക്കൽ തന്നെ നിൽക്കുന്ന പല്ലവിയെ അവൻ ശ്രദ്ധിച്ചത്.
“നീ ഇത് ആരെ നോക്കി നിൽക്കെയാണ്?”
അവന്റെ കൈയിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“നിന്നെ തന്നെ..”
അവൻ ആകാംഷയോടെ ചോദിച്ചു.
“എന്തെ?”
“അടുത്ത രേഖ ടീച്ചറിന്റെയും സിന്ധു ടീച്ചറിന്റെയും ക്ലാസുകൾ ആണ്. നല്ല ബോറായിരിക്കും. നമുക്ക് ക്ലാസ് കട്ട് ചെയ്താലോ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഒരു ക്ലാസ് പോലും മിസ് ആകാത്ത പഠിപ്പി കൊച്ചായിരുന്നു, ഇപ്പോൾ പറയുന്ന കേട്ടോ.”
മുഖത്ത് ഒരു പുച്ഛഭാവം നിറച്ചുകൊണ്ടു അവൾ പറഞ്ഞു.
“എക്സാം റിസൾട്ട് വരുമ്പോൾ എന്റെ മാർക്ക് മാത്രം നോക്കിയാൽ മതി നീ.”
“ഓഹ് ശരി.. ബാഗും എടുത്ത് പെട്ടെന്ന് ഇറങ്ങ്, ടീച്ചർ ഇപ്പോൾ വരും.”
നവീനും പല്ലവിയും പെട്ടെന്ന് തന്നെ ബാഗും എടുത്ത് ക്ലാസ്സിൽ നിന്നും ഇറങ്ങി.
റോഡിൽ കൂടി നടക്കുമ്പോൾ നവീൻ ചോദിച്ചു.