അവളുടെ സ്വരത്തിൽ നിന്നും പല്ലവി തന്നെ കളിയാക്കുവാണെന്ന് നവീന് മനസിലായി.
“അയ്യടി. പിടിക്കാനും വലിക്കാനും പറ്റിയ ഒരു മുതല്.”
അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“എന്താടാ എനിക്ക് ഒരു കുറവ്?”
കളിയാക്കുന്ന മട്ടിൽ അവൻ നീട്ടി പറഞ്ഞു.
“ഒന്നുമില്ലേ..”
അപ്പോഴേക്കും അവർ പടികൾ ഇറങ്ങി ട്രെയിന്റെ അടുത്ത് എത്തിയിരുന്നു.
നവീൻ പല്ലവിയുമായി ഒരു ബോഗിയിൽ കയറി മുന്നോട്ട് നടന്നപ്പോൾ ഒരു സീറ്റിൽ ഒരു പെണ്ണിന്റെ മടിയിൽ തലവച്ച് ഒരു ചെറുക്കൻ കിടക്കുന്നു. പല്ലവി അത് കാണാത്ത പോലെ നവീനൊപ്പം മുന്നോട്ട് നടന്നു. എന്നാൽ അവളുടെ ചുണ്ടിൽ ആ കാഴ്ച ഒരു പുഞ്ചിരി വിടർത്തിച്ചിരുന്നു. അടുത്ത ബോഗിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.
നവീൻ ഒരു സീറ്റിലേക്ക് ഇരുന്നു. അവന്റെ ഓപ്പോസിറ്റ് സീറ്റിലായി പല്ലവിയും.
അവൾ വിൻഡോ സൈഡിലേക്ക് നീങ്ങി പുറത്തേക്ക് നോക്കി ഇരുന്നു.
കുറച്ച് നേരം ആയിട്ടും പല്ലവി ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന കണ്ടു നവീൻ ചോദിച്ചു.
“നീ എന്താ ഒന്നും മിണ്ടാത്തെ?”
അവൾ അവന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ ഇരുന്നു.
“ഡീ..”
ഈ പ്രാവിശ്യം അവൾ മറുപടിയായി ഒന്ന് മൂളി.
“എന്താ നീ ഒന്നും മിണ്ടാതെന്ന്.”
പുറത്താക്കി തന്നെ നോക്കി കൊണ്ട് അവൾ പറഞ്ഞു.
“ഓഹ്, ഞാൻ അത്ര വലിയ മുതൽ ഒന്നും അല്ലല്ലോ.. പിന്നെ ഞാൻ എന്തിനാ നിന്നോട് മിണ്ടുന്നേ.. പോയി നല്ല അടിപൊളി പെൺപിള്ളേരോട് മിണ്ട് നീ.”
നവീൻ എഴുന്നേറ്റ് അവൾക്ക് അരികിലായി ഇരുന്നു. ചിരിയോടെ അവൻ ചോദിച്ചു.
“ശോ.. ഞാൻ അങ്ങനെ പറഞ്ഞത് എന്റെ കൊച്ചിന് ഫീൽ ആയോ?”
അവൾ ഒന്നും തന്നെ മിണ്ടില്ല.
“ഇങ്ങോട്ട് നോക്കിയേ നീ.”
അവൾ അനങ്ങിയതേ ഇല്ല. പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളുടെ ചുണ്ടിൽ ഒരു ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.
നവീൻ പതിയെ അവന്റെ വലത് കൈ എടുത്ത് അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചു. ഇടുപ്പിൽ പിടിച്ചാൽ അവൾക്ക് ഇക്കിലാകുമെന്ന് അവന് അറിയാം.
പല്ലവി അവ്യകതമായ ഒരു ശബ്ദം ഉണ്ടാക്കി കൊണ്ട് ചാടി എഴുന്നേറ്റു. പെട്ടെന്ന് തന്നെ അവന്റെ കഴുത്തിൽ ഇറുക്കി പിടിച്ച് കൊണ്ട് ചോദിച്ചു.
“ഇക്കിലാക്കുന്നോടാ നാറി.”
ചിരിയോടു കൂടി അവളുടെ കൈകൾ കഴുത്തിൽ നിന്നും പിടിച്ച് മാറ്റിക്കൊണ്ട് അവൻ ചോദിച്ചു.
“പിണക്കം മാറിയോ?”
“എനിക്ക് പിണക്കം ഒന്നും ഇല്ല. എന്നാലും എന്നെ കാണാൻ അത്ര പോരെന്ന് നീ പറഞ്ഞില്ലേ..”
“അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ പല്ലവി കാണാൻ കിടു ചരക്കല്ലേ.”
അത് കേട്ട് അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.
എന്റെ മാത്രം 2 [ ne-na ]
Posted by