ചെറു ചിരിയോടെ നവീൻ ചോദിച്ചു.
“നമ്മളോ?”
“അതെ, നമ്മൾ തന്നെ… എന്റെ കല്യാണം വരെയുള്ള ഫുൾ കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. നീ അങ്ങ് കൂടെ നിന്നു തന്നാൽ മതി.”
“അപ്പോൾ കല്യാണം കഴിയുമ്പോൾ എന്നെ കളഞ്ഞിട്ട് അങ്ങ് നീ പോകുമോ?”
“പോടാ, അങ്ങനെ അല്ല.. എന്നെ കെട്ടാൻ വരുന്നവനെ നമ്മൾ തമ്മിൽ ഉള്ള കൂട്ട് ഏകദേശം പറഞ്ഞ് മനസിലാക്കണം. എന്നിട്ട് ബാക്കി ഞാൻ വീണ്ടും പ്ലാൻ ചെയ്യും.”
“നമ്മൾ തമ്മിൽ ഉള്ള കൂട്ട് അവൻ മനസിലാക്കിയില്ലെങ്കിലോ?”
“അവനെ ഞാൻ അങ്ങ് കളയും.”
ഒരു പൊട്ടിച്ചിരിയുടെ നവീൻ ചോദിച്ചു.
“അതിനേക്കാളും ഒക്കെ നല്ലത് ലൈഫ് ലോങ്ങ് കല്യാണം കഴിക്കാതെ നമുക്ക് അങ്ങ് അടിച്ച് പൊളിച്ച് നടന്നാൽ പോരെ?”
കവർ അലമാരയിലേക്ക് വച്ച അവൾ ആലോചിക്കുന്നപോലെ കാണിച്ച ശേഷം പറഞ്ഞു.
“അതും ശരിയാണല്ലോ.”
“അയ്യടി, ലൈഫ് ലോങ്ങ് ഞാൻ കന്യകനായി നടക്കണോ അപ്പോൾ?”
പല്ലവി മുഖത്ത് ഒരു പുച്ഛഭാവം നിറച്ചു.
“നീ മാത്രം അല്ലല്ലോ, ഞാനും അങ്ങനെ തന്നെ അല്ലെ?”
“ഓക്കേ ഓക്കേ , നമുക്ക് അതിൽ ആലോചിച്ച് പിന്നെ ഒരു തീരുമാനം എടുക്കാം.. ഇന്ന് നീ ചുരിദാർ മാത്രേ വാങ്ങിയുള്ളോ?”
“നോ, ഇന്നേഴ്സും വാങ്ങി.”
“എന്നിട്ട് അത് എന്നെ കാണിച്ചില്ലല്ലോ?”
പല്ലവിയുടെ ചുണ്ടിൽ ചിരി വിടർന്നു.
“ഇനി അതും കാണണോ നിനക്ക്?”
ചെറു ചിരിയോടു കൂടിത്തന്നെ അവനും മറുപടി നൽകി.
“ആ, കാണണം.”
“ഇനി അതായിട്ട് കുറയ്ക്കേണ്ട.”
പല്ലവി മറ്റൊരു കവർ എടുത്ത് 3 ജോഡി ഇന്നേഴ്സ് ബെഡിലേക്ക് ഇട്ടു. മഞ്ഞ, കറുപ്പ്, പിങ്ക് നിറങ്ങളിലുള്ള ജോഡികൾ ആയുള്ള ബ്രായും പാന്റികളും ആയിരുന്നു അവ. പല്ലവി കാമറ തന്റെ മുഖത്ത് നിന്നും കട്ടിലിലേക്ക് തിരിച്ചു.
“കണ്ട് സമാധാനം ആയോ..”
“ആ ആയി.. ഇനി ഒരു കാര്യം കൂടി ഉണ്ട്.”
അവൾ ഈണത്തിൽ ചോദിച്ചു.
“എന്താണാവോ?”
“നാളെ ആ മഞ്ഞ കളർ ബ്രായും പാന്റിയും ഇന്നെടുത്ത ലൈറ്റ് മഞ്ഞ കളർ ചുരിദാറും ഇട്ട് കോളേജിൽ വന്നാൽ മതി.”
ഇന്നേഴ്സ് എല്ലാം കവറിൽ ആക്കികൊണ്ട് അവൾ ചോദിച്ചു.
“ഞാൻ ഏത് ഇന്നേഴ്സ് ഇടണം എന്നുവരെ നീ ആണോടാ തീരുമാനിക്കുന്നെ?”
“അങ്ങനെ എപ്പോഴും അല്ല, വല്ലപ്പോഴും.”
പല്ലവി കവർ അലമാരയിൽ വച്ച് തിരികെ ബെഡിൽ വന്ന് കിടന്നു.
എന്നിട്ട് ഒരു ചിരിയോടെ പറഞ്ഞു.
“ഇനി എപ്പോഴും നീ തന്നെ തീരുമാനിച്ചാലും എനിക്ക് കുഴപ്പമൊന്നും ഇല്ല.”
“ഈ പെണ്ണ് എന്നെ സ്നേഹിച്ച് അങ്ങ് കൊല്ലുവാണല്ലോ.”
പിന്നും കുറച്ച് നേരം കൂടി അവരുടെ സംസാരം നീണ്ടു പോയി. പിന്നെ പതുവു പോലെ അവൾ അവന് ഫോട്ടോ അയച്ച ശേഷം ഉറങ്ങാനായി കിടന്നു.
പിറ്റേന്ന് കോളജിലേക്ക് പോകുമ്പോൾ നവീന്റെ മുഖം മ്ലാനം ആയിരുന്നു. അവൻ അധികമൊന്നും സംസാരിച്ചതും ഇല്ല. പല്ലവി അത് ശ്രദ്ധിക്കുകയും ചെയ്തു.
ഇന്റർവെൽ ടൈം നവീൻ ക്ലാസ്സിൽ തന്നെ ഇരിക്കുന്നത് കണ്ട് പല്ലവി അവന്റെ അടുത്തേക്ക് നടന്നു.
ലിസ്റ് ബെഞ്ചിൽ ആയിരുന്നു നവീൻ ഇരുന്നിരുന്നത്. കൂടെ മറ്റാരും ഉണ്ടായിരുന്നില്ല. പല്ലവി അവനു തൊട്ട് മുൻപിൽ ഉണ്ടായിരുന്ന ബെഞ്ചിൽ അവനെ നോക്കികൊണ്ട് ഇരുന്നു.