പതറിയ സ്വരത്തിൽ അവൻ പറഞ്ഞു.
“അത്… കണ്ടിട്ടുണ്ട്.”
“അപ്പോൾ പിന്നെ നീ കണ്ടിട്ടുള്ളത് ഇപ്പോൾ നിന്നെ കാണിക്കുന്നതിന് ഞാൻ എന്തിനു നാണിക്കണം.”
“അതൊക്കെ അബദ്ധത്തിൽ അല്ലായിരുന്നോ?”
“അബദ്ധത്തിൽ ആയാലും അറിഞ്ഞ് ആയാലും കണ്ടതെല്ലാം ഒന്ന് തന്നല്ലേ.”
ചിരിയോടെ നവീൻ ചോദിച്ചു.
“പല്ലവി തന്നാണോ ഇതൊക്കെ പറയുന്നേ.. എന്ന് മുതലാടി നീ ഇത്ര മോഡേൺ ആയി ചിന്തിച്ചു തുടങ്ങിയെ?”
“ഈ ചിന്താഗതി ഒക്കെ നിന്റെ അടുത്ത് മാത്രേ ഉള്ളു, എന്താന്ന് അറിയില്ല, നിന്റെ അടുത്ത് മാത്രം ഞാൻ ഒടുക്കത്തെ കംഫർട് ആണ്. എന്ത് ചെയ്യാനും ഒരു പേടി ഇല്ല.. വല്ലാത്ത ഒരു ഫ്രീഡം ഉള്ളപോലെ.”
കുറച്ച് നേരം എന്തോ ആലോചിച്ച ശേഷം അവൻ ചോദിച്ചു.
“നമുക്ക് ഒന്ന് നടന്നാലോ?”
അവനെന്തോ പറയാൻ ഉള്ളപോലെ അവൾക്ക് തോന്നി.
“വാ നടക്കാം.”
അവൾ അവന്റെ കൈയും പിടിച്ച് ക്ലാസിനു പുറത്തേക്ക് നടന്നു.
നടന്ന് നടന്ന് ഗ്രൗണ്ട് എത്തിയപ്പോൾ നിശബ്തതയ്ക്ക് വിരാമം ഇട്ട് കൊണ്ട് അവൾ ചോദിച്ചു.
“എന്താ നിനക്ക് എന്നോട് പറയാൻ ഉള്ളത്?”
നിമിഷ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്ന ശേഷം അവൻ പറഞ്ഞു.
“നീ എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട് എന്ന് എനിക്കറിയാം. പക്ഷെ ഞാൻ നിന്നെ ചതിക്കുകയാണോ എന്നൊരു തോന്നൽ.”
പിരികം ചുളിച്ച് കൊണ്ട് അവൾ ചോദിച്ചു.
“അതെന്താ നീ അങ്ങനെ പറഞ്ഞെ?”
“നിന്റെ കാര്യങ്ങളിൽ നീ എനിക്ക് എല്ലാ വിധത്തിൽ ഫ്രീഡം തരുന്നുണ്ട്. എന്നെ നീ വിശ്വസിക്കുന്നുണ്ട്. അത് കൊണ്ടാണല്ലോ രാത്രി വീഡിയോ കാൾ ചെയ്യുമ്പോൾ അങ്ങനെ ഉള്ള വസ്ത്രങ്ങൾ ഇടുന്നത്. എനിക്ക് എന്നും ഫോട്ടോസ് അയക്കുന്നത്. പലപ്പോഴും നീ ആ സമയങ്ങളിൽ ഇന്നേഴ്സ് പോലും ഇടാറില്ല. ഞാൻ നിന്റെ വീട്ടിൽ വരുമ്പോഴും എന്നോടൊപ്പം ഇരിക്കുമ്പോൾ നിന്റെ ഡ്രസ്സ് മാറി കിടക്കുന്നതൊന്നും നീ ശ്രദ്ധിക്കാറില്ല. എല്ലാം എന്നോട് ഉള്ള വിശ്വാസം കൊണ്ടാണ്. പക്ഷെ..”
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
“ചിലപ്പോഴെങ്കിലും നിന്നെ അങ്ങനെ ഒക്കെ കാണുമ്പോൾ എന്റെ മനസ് കൈവിട്ട് പോകാറുണ്ട്. ഞാൻ അപ്പോഴൊക്കെയും നിന്നെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് തെറ്റാണെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കാറുണ്ട്. എങ്കിൽ പോലും നീ എന്നെ ഇത്രത്തോളം വിശ്വസിക്കുമ്പോൾ മനസ്സിൽ അങ്ങനെ ഉള്ള തോന്നലുകൾ ഉണ്ടാകുന്നത് നിന്നെ ചതിക്കുന്നത് പോലെ അല്ലെ?”
ഒരു പൊട്ടിച്ചിരി ആയിരുന്നു പല്ലവിയുടെ ആദ്യത്തെ മറുപടി. നവീൻ ഇവൾ എന്താ ഇങ്ങനെ ചിരിക്കുന്നത് എന്നറിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
ചിരി അടക്കിയ ശേഷം അവൾ പറഞ്ഞു.
“പണ്ടായിരുന്നെങ്കിൽ നീ ഇത് പറയുമ്പോൾ വലിയ ഒരു തെറ്റായി എനിക്ക് ഫീൽ ചെയ്തേനെ. എന്നാൽ പണ്ടത്തെ പൊട്ടി പല്ലവി അല്ല ഞാൻ ഇപ്പോൾ. നീ തന്നെ ആണ് എന്നെ ഇപ്പോഴത്തെ പല്ലവി ആക്കിയതും. എന്നിട്ടും നീ എന്താ ഇങ്ങനെ എന്നെ ചതിക്കുന്നു എന്ന് ചിന്തിച്ചു എന്നാണ് എനിക്ക് മനസിലാകത്തെ.”
അവൾ പറയുന്നത് വ്യക്തമാക്കാതെ നവീൻ അവളെ തന്നെ നോക്കി നിന്നു.
“ഡാ പൊട്ടാ.. ഞാൻ നിന്റെ സഹോദരി ഒന്നും അല്ല. കൂട്ടുകാരി ആണ്.. എത്രയൊക്കെ കൂട്ട് ആണ് എന്ന് പറഞ്ഞാലും ഒരു പെണ്ണിനെ ചില സന്ദർഭങ്ങളിൽ കാണുമ്പോൾ ആണിന്റെ മനസ് പതറും. അത് ഹ്യൂമൻ നേച്ചർ ആണ്. വീഡിയോ കാൾ വിളിക്കുമ്പോഴും ഒക്കെ ചിലപ്പോൾ നിന്റെ കണ്ണുകൾ എന്റെ ശരീര ഭാഗത്ത് പതിക്കുന്നതും നീ പെട്ടെന്ന് കണ്ണുകൾ മാറ്റുന്നതും ഞാൻ അറിയുന്നില്ലെന്നാണോ നീ കരുതിയെ. ഞാൻ ഒരു പെണ്ണാണ്.. അതൊക്കെ വ്യക്തമായും എനിക്ക് മനസിലാക്കും. എന്നിട്ടും ഞാൻ വീണ്ടും അതെ വേഷങ്ങളിൽ നിന്റെ മുന്നിൽ തന്നെ വരുന്നത് എന്താന്ന് അറിയാമോ?… നിന്റെ മനസ് പതറിയ കുറച്ച് സമയങ്ങൾക്ക് ശേഷം വീണ്ടും നീ എന്റെ നവീൻ തന്നെ ആണ് എന്നറിയാവുന്നതിനാലാണ്.”
ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു.
എന്റെ മാത്രം 2 [ ne-na ]
Posted by