സുന്ദരിയായ ഒരു പെണ്ണിന്റെ അടുത്താണോ ചന്തി എന്നൊക്കെ പറയുന്നേ?”
റൂമിലേക്ക് കയറിയ പല്ലവി ബാഗ് താഴെ വെച്ചു. നവീനും റൂമിലേക്ക് കയറി ബാഗ് താഴെ വച്ചുകൊണ്ടു പറഞ്ഞു.
“പിന്നെ ചന്തി എന്നല്ലാതെ കുണ്ടി എന്ന് പറയണമായിരുന്നോ?”
“ച്ചി.. നാറി.”
പല്ലവി അവനെ തള്ളി ബെഡിലേക്ക് ഇട്ടു. നവീൻ ഒരു ചിരിയോടു കൂടി അവിടെ തന്നെ കിടന്നു.
പല്ലവി അവന്റെ അടുത്തായി തന്നെ കിടന്ന് കൊണ്ട് ചോദിച്ചു.
“റൂം ഇഷ്ടപ്പെട്ടോ?”
അവൻ ചുറ്റും ഒന്ന് നോക്കി. അത്യാവിശം വലിപ്പമുള്ള റൂം തന്നാണ്. അറ്റാച്ചഡ് ബാത്റൂമും ഉണ്ട്.
“കൊള്ളാടി, എനിക്കിഷ്ടമായി.”
അവൻ കുറച്ച് നീങ്ങി ബെഡിന്റെ അരികിൽ ഉണ്ടായിരുന്ന ജനൽ തുറന്നു. അതിലൂടെ അവന് പല്ലവിയുടെ റൂമിന്റെ ജനൽ കാണാം.
“അങ്ങനെ നമ്മൾ അയൽക്കാരും ആയല്ലേ?”
അവന്റെ ആ ചോദ്യത്തിന് ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
“നേരത്തെ പറയുന്ന കേട്ടല്ലോ സുന്ദരി ആയ പെൺകുട്ടി എന്നൊക്കെ, സ്വയം തന്നെ ഒരു തോന്നൽ ഉണ്ടല്ലേ സുന്ദരി ആണെന്ന്.”
“അങ്ങനെ തോന്നൽ ഒന്നും മുൻപ് ഇല്ലായിരുന്നു.. പക്ഷെ നീ എപ്പോഴും എന്നോട് ഞാൻ സുന്ദരി ആണ് എന്ന് പറഞ്ഞ് പറഞ്ഞ് അങ്ങനെ ഒരു തോന്നൽ ഉണ്ടായി തുടങ്ങി.”
“അച്ചോടാ… അത് നിനക്ക് ഒരു സന്തോഷത്തിനു വേണ്ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ?”
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“അയ്യടാ, അതോണ്ടാണല്ലോ എനിക്ക് കോളേജിൽ ഇങ്ങനെ പ്രൊപോസൽസ് വന്നോണ്ടിരിക്കുന്നെ. ഞാൻ നോ പറഞ്ഞു മടുത്തു.”
“നോ പറഞ്ഞ് മടുത്തോണ്ട് മോളിന്നി യെസ് പറയാൻ പോകുവാണോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അങ്ങനല്ല.. ഞാൻ വേറെ ഒരു ഐഡിയ കണ്ട് വച്ചിട്ടുണ്ട്.”
“എന്ത് ഐഡിയ?”
“ഇനി ആരേലും പ്രൊപ്പോസ് ചെയ്താൽ ഞാൻ അങ്ങ് പറയും നീയുമായി കമ്മിറ്റഡ് ആണെന്ന്. അതോടെ കോളേജ് ഫുൾ ന്യൂസ് ഫ്ലാഷ് ആകും. പിന്നെ ആരും പ്രൊപ്പോസലുമായി വരുത്തും ഇല്ല.”
“അയ്യടി, എന്നിട്ട് വേണം എന്നോട് ഇഷ്ട്ടം ഉള്ള ഏതെങ്കിലും പെണ്ണ് അതും കേട്ട് അതുവഴി അങ്ങ് പോകാൻ.”
അവൾ പുച്ഛത്തോടെ ചോദിച്ചു.
“നിന്നോട് ആര് വന്ന് ഇഷ്ട്ടം ആണെന്ന് പറയാനാ?”
“മോളെ, അങ്ങനെ അങ്ങ് പുച്ഛിക്കാതെ.. അർച്ചനയ്ക്ക് എന്നോട് എന്തോ ഒരു ചായ്വ് ഉള്ളതായി എനിക്ക് തോന്നുന്നുണ്ട്.”
പല്ലവി ഒന്ന് ആലോചിച്ച ശേഷം ചോദിച്ചു.
“ഏത്.. ഫസ്റ്റ് ഇയറിലെ നേച്ചർ ക്ലബ്ബിൽ ഉള്ള അർച്ചനയോ?”
“അഹ്, അത് തന്നെ.”
പല്ലവി നെറ്റി ചുളിച്ച് അവനെ നോക്കി കൊണ്ട് ചോദിച്ചു.
“നിങ്ങൾ തമ്മിൽ എങ്ങനാ കണക്ഷൻ?”
“ക്ലബ് മീറ്റിങ്ങിൽ വച്ച് അവൾ എന്റെ നമ്പർ വാങ്ങിയിരുന്നു. പിന്നെ ഓരോന്ന് ചോദിച്ച് അവൾ എനിക്ക് മെസ്സേജ് അയച്ചു തുടങ്ങി.”
“കണ്ട പെണ്പിള്ളേര്ക്ക് എല്ലാം ഇരുന്ന് മെസ്സേജ് അയച്ചോളും. ഫോൺ എടുക്കട.”
അവൾ തന്നെ അവന്റെ പാന്റിന്റെ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് അർച്ചനയുടെ മെസ്സേജ് വായിച്ച് തുടങ്ങി.
“നിനക്ക് അവൾ ഫോട്ടോ അയച്ചേക്കുന്നല്ലോടാ.”
പല്ലവി നിരങ്ങി നീങ്ങി ഭിത്തിയിൽ ചാരി ഇരിക്കുന്ന നവീന്റെ മടിയിലേക്ക് തലവച്ചു കിടന്നു.
“അത് ഞാൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ ചായ കുടിക്കുന്നു എന്നും പറഞ്ഞ് ഫോട്ടോ എടുത്ത് അയച്ചതാ.”
പല്ലവി ഒന്ന് നീട്ടി മൂളുക മാത്രം ചെയ്തു. പിന്നും വായന തുടർന്നു.
എന്റെ മാത്രം 2 [ ne-na ]
Posted by