അവളും എഴുന്നേറ്റ് അവന്റെ അടുത്തേക്ക് വന്നു.
“നിനക്ക് ചായ വേണ്ടേ?”
“ഏയ്, വൈകുന്നേരം ചായ കുടിക്കുന്ന ശീലം എനിക്കില്ല.”
“എന്നാൽ ഇത് കഴിച്ചോ.”
അവൾ കൈയിൽ ഉണ്ടായിരുന്ന അച്ചപ്പം അവന് നേരെ നീട്ടി.
അവൻ ഒന്ന് എത്തി പിടിച്ചപ്പോൾ തന്നെ അവളുടെ കൈയിൽ ഉണ്ടായിരുന്ന അച്ചപ്പം അവന് വാങ്ങാൻ കഴിഞ്ഞു.
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഇങ്ങനെ ഒരു ഡെലിവറി സൗകര്യം ഇവിടെ ഉണ്ടെകിൽ രാത്രിലത്തെ ഫുഡ് നീ ഇങ്ങനെ കൊണ്ട് തന്നാൽ മതിയല്ലോ. ഞാൻ റൂമിൽ ഇരുന്നു കഴിക്കുമല്ലോ.”
“അയ്യടാ, മോൻ മര്യാദക്ക് ഇങ്ങു കഴിക്കാൻ വന്നാൽ മതി.”
“ഓ, ഉത്തരവ്.”
അവന്റെ മറുപടി കേട്ട് ചിരിയോടെ അവൾ ചോദിച്ചു.
“എന്താ ഇനി പരിപാടി.”
“ഞായർ അല്ലെ.. ജംഗ്ഷനിൽ എല്ലാരും ഉണ്ടാകും. അർജുൻ ഇപ്പോൾ എന്നെ വിളിക്കാൻ വരും.”
നവീൻ താമസിച്ചിരുന്ന വീടിനു അടുത്തുള്ള കൂട്ടുകാരനാണ് അർജുൻ.
“പോയിട്ട് എപ്പോൾ വരും?
“ഒരു എട്ട് മണിയൊക്കെ ആകുമ്പോൾ.”
“നേരെ വീട്ടിൽ ഫുഡ് കഴിക്കാൻ വന്നാൽ മതി.”
“ഓക്കേ, എന്നാൽ ഞാൻ പോയി അർജുൻ വരുമ്പോഴേക്കും റെഡി ആകട്ടെ.”
അവൻ റൂമിലേക്ക് നടന്നു.
കുറച്ച് സമയങ്ങൾക്കകം അർജുൻ വന്ന് അവനെ വിളിച്ച് കൊണ്ട് പോകുകയും ചെയ്തു.
രാത്രി തിരികെ എത്തിയപ്പോൾ പല്ലവി പറഞ്ഞപോലെ അവിടെ പോയി ആഹാരം കഴിച്ച ശേഷം ആണ് അവൻ റൂമിലേക്ക് പോയത്.
ബെഡിൽ ഓരോന്ന് ആലോചിച്ച് കിടക്കുകയായിരുന്നു നവീൻ. ഒരാഴ്ചയിൽ കൂടുതൽ ഇതുവരെയും അച്ഛനെയും അമ്മയെയും വിട്ടുപിരിഞ്ഞ് നിന്നിട്ടില്ല അവൻ. ഇനി കോളേജ് അടക്കുമ്പോൾ അല്ലാതെ അവരെ പോയി കാണാൻ പറ്റില്ലെന്ന ചിന്ത അവനിൽ ചെറിയ വിഷമം ഉളവാക്കി.
പെട്ടെന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. അവൻ ഫോൺ എടുത്ത് നോക്കുമ്പോൾ പല്ലവി ആണ്.
നവീൻ – ഹലോ..
പല്ലവി – എന്താടാ നാറി ഇത്ര നേരം ആയിട്ടും എന്നെ വിളിക്കാത്തെ?
നവീൻ ചെറിയ ഒരു അതിശയത്തോടെ ചോദിച്ചു.
നവീൻ- കുറച്ച് മുൻപ് അല്ലെടി ഞാൻ അവിടന്ന് ആഹാരവും കഴിച്ച് വന്നത്?”
പല്ലവി – എന്നും പറഞ്ഞ് എന്നെ വിളിക്കില്ലേ നീ?
അവളുടെ സ്വരത്തിൽ ചെറിയ ഒരു ഈർഷ്യം നിറഞ്ഞിരുന്നു.
നവീൻ – കുറച്ച് മുൻപ് നമ്മൾ തമ്മിൽ കണ്ടോണ്ട് ഇനിയിപ്പോൾ വിളിക്കണ്ടല്ലോന്ന് കരുതി ഞാൻ.
പല്ലവി – ഓഹ്.. അത് കൊണ്ട് അർച്ചനയോട് ചാറ്റ് ചെയ്ത് ഇരിക്കാമെന്ന് കരുതിയിട്ടുണ്ടാകും.
അവൾ കുറച്ച് കടുപ്പിച്ച് ആണ് അത് പറഞ്ഞത്. അത് അവന് മനസിലാക്കുകയും ചെയ്തു.
നവീൻ – നീ എന്താ പല്ലവി ഇങ്ങനെ ഒക്കെ പറയുന്നത്?
കുറച്ച് നേരം മിണ്ടാതെ ഇരുന്ന ശേഷം പല്ലവി പറഞ്ഞു.
പല്ലവി – നീ എത്രയൊക്കെ അടുത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഉറങ്ങുന്നതിന് മുൻപ് കുറച്ച് നേരം നിന്നോട് സംസാരിക്കണം. അല്ലാതെ ഒരു സമാധാനം ഉണ്ടാകില്ല.
നവീന്റെ ചുണ്ടിൽ ഒരു ചിരി വന്നു നിറഞ്ഞു.
എന്റെ മാത്രം 2 [ ne-na ]
Posted by