ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“അത് എനിക്ക് അറിയാവുന്ന കാര്യം അല്ലെ.”
പല്ലവി മുഖത്ത് ഒരു ദേഷ്യ ഭാവം നിറച്ചുകൊണ്ട് പറഞ്ഞു.
“അതല്ലെടാ പൊട്ടാ, നീ മൊത്തം ഒന്ന് കേൾക്ക്.”
അവളുടെ മുഖഭാവം കണ്ട് ഒരു ചിരിയോടു നവീൻ പറഞ്ഞു.
“എന്നാ നീ പറ..”
“ഞാൻ രണ്ടു ദിവസം മുൻപ് ബോറടിച്ച് ഇരുന്നപ്പോൾ കാർത്തികയുടെ വീട്ടിൽ പോയിരുന്നു. അവിടെ ശരണ്യയും ഉണ്ടായിരുന്നു. അവർ തമ്മിൽ പറയുന്ന കേട്ടതാണ്.”
നവീൻ പല്ലവിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തോ ഒരു നാണം അവളുടെ മുഖത്ത് നിറയുന്നതായി അവനു തോന്നി. അവളുടെ കവിളൊക്കെ ചുവക്കുന്നു.
എന്തോ വലിയ കാര്യം പറയുന്നപോലെ അവൾ തുടർന്നു.
“പ്രവീൺ രാത്രി അഞ്ജലിയുടെ വീട്ടിൽ പോകാറുണ്ടെന്ന്. അവർ തമ്മിൽ സെക്സ് ചെയ്യുമെന്ന്.”
പ്രവീൺ ആളൊരു വിടുവായൻ ആണ്. കൂട്ടുകാരുടെ മുന്നിൽ ആളാവാൻ അവൻ ഇതൊക്കെ പറയാറുണ്ട്. അങ്ങനെ നവീനും ഇത് അറിയാവുന്ന കാര്യം ആണ്. അത്കൊണ്ട് തന്നെ പല്ലവി പറഞ്ഞത് കേട്ട് നവീൻ ചിരിച്ചു.
മുഖം ചുളിച്ചുകൊണ്ടു പല്ലവി ചോദിച്ചു.
“എന്താടാ ഇളിക്കുന്നെ?”
“നീ ഈ പറഞ്ഞതൊക്കെ എനിക്കും അറിയാവുന്നതാടി.”
അതുകേട്ട് പല്ലവി ഒന്ന് മൂളി. എന്നിട്ട് കുറച്ച് നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് ആത്മഗതം എന്നപോലെ അവൾ പറഞ്ഞു.
“എന്നാലും അവർക്ക് ഇത് എങ്ങനെ ചെയ്യാൻ തോന്നി.”
“എന്ത്?”
ജാള്യതയോടെ അവൾ പറഞ്ഞു.
“സെക്സ്..”
നവീന്റെ മുഖത്ത് ചിരി നിറഞ്ഞു.
“അതൊക്കെ അവരുടെ ഇഷ്ട്ടം അല്ലെ.”
“എന്നാലും കല്യാണത്തിന് മുൻപ് അതൊക്കെ എങ്ങനാ ചെയ്യാൻ തോന്നുന്നെ.”
“നീ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ ആണല്ലോടി ജീവിക്കുന്നെ.”
പല്ലവി ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു. നവീൻ പതുക്കെ അവിടെ നിന്നും എഴുന്നേറ്റ ശേഷം അവൾക്ക് നേരെ കൈ നീട്ടി.
“എഴുന്നേൽക്ക്.. നമുക്ക് ഒന്ന് നടക്കാം.”
പല്ലവി അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു. എന്നിട്ട് അവന്റെ കൈയും പിടിച്ച് കടൽ തീരത്തുകൂടി നടന്ന് തുടങ്ങി.
“നിനക്ക് കുറച്ച് മാറ്റം ആവിശ്യമാണ്.”
നവീൻ പറഞ്ഞത് കേട്ട് പല്ലവി തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
“എന്ത് മാറ്റം?”
“അതൊക്കെ ഞാൻ പറയാം. അതിന് മുൻപ് എനിക്ക് മറ്റൊരു കാര്യം ചോദിക്കാനുണ്ട്.”
അവൾ എന്താ എന്ന അർഥത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
“എനിക്ക് നിന്നോട് എന്തും പറയാനും ചോദിക്കാനും ഉള്ള സ്വാതന്ത്രം ഉണ്ടോ?’
“ഉണ്ടല്ലോ.”
എന്റെ മാത്രം 2 [ ne-na ]
Posted by