മനസ്സിൽ ഉണ്ടായ ഒരു ഉൾപ്രേരണയിൽ തന്റെ കൈയിൽ മുറുകി പിടിച്ചിരിക്കുന്ന അവന്റെ കൈപ്പത്തി അവൾ സാവധാനം തുടയിൽ നിന്നും മുകളിലേക്ക് നീക്കി ചുരിദാർ ടോപിനു മുകളിലൂടെ അടി വയറിൽ കൊണ്ട് എത്തിച്ചു. എന്നിട്ട് അവന്റെ കൈവെള്ള അവിടേക്ക് അമർത്തി പിടിപ്പിച്ചു.
അവൾ അപ്പോഴും കണ്ണുകൾ അടച്ച് തന്നെ കിടക്കുകയാണ്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് അവൾ അറിയില്ല, ചെയ്തത് തെറ്റാണെന്ന് അവൾക്ക് തോന്നിയതും ഇല്ല.
നവീൻ പെട്ടെന്ന് തന്നെ ചുറ്റും നോക്കി ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന്. ഭാഗ്യത്തിന് അടുത്തൊന്നും ആരും തന്നെയില്ല.
തന്റെ കൈ ഇപ്പോൾ അവളുടെ അടി വയറ്റിൽ ആണെന്ന ചിന്ത അവന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ചു. എന്നാൽ അവൾ എന്തെന്നില്ലാത്ത ആശ്വാസത്തിൽ കണ്ണുകൾ അടച്ച് തന്നെ കിടക്കുകയാണ്.
പെട്ടെന്നാണ് ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള ബെൽ അടിച്ചത്. എന്നിട്ടും അവൾ എഴുന്നേൽക്കാതെ തന്നെ കിടക്കുന്ന കണ്ട് അവൻ ചോദിച്ചു.
“പല്ലവി, ബെൽ അടിച്ചു.”
പാതി കണ്ണ് തുറന്നുകൊണ്ട് അവൾ പറഞ്ഞു.
“എനിക്ക് ഇങ്ങനെ കിടന്നിട്ട് നല്ല ആശ്വാസമുണ്ട്. അടുത്ത പിരിയഡ് നമുക്ക് ക്ലാസ്സിൽ കയറിയാൽ പോരെ?”
നവീൻ ചെറു ചിരിയോടെ മതിയെന്ന അർഥത്തിൽ തല കുലുക്കി. പല്ലവി വീണ്ടും മിഴികൾ പൂട്ടി.
ആ ഒരു പിരിയഡ് കഴിഞ്ഞിട്ടാണ് അവർ പിന്നെ ക്ലാസ്സിൽ കയറിയത്. ആ സമയമത്രയും അവളുടെ മുഖത്തേക്ക് തന്നെ നോക്കി അവൻ ഇരുന്നു.
വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോഴും ബസിൽ അവന്റെ തോളിൽ തല ചേർത്തിരുന്നാണ് അവൾ പോയത്.
സത്യത്തിൽ ഒറ്റപ്പെട്ട നടന്നിരുന്ന കാലത്ത് ആരിൽ നിന്നെങ്കിലും കിട്ടുവാൻ ആഗ്രഹിച്ചിരുന്ന സ്നേഹം, കെയറിങ് എല്ലാം അവനിൽ നിന്നും ഇപ്പോൾ അവൾ പിടിച്ച് വാങ്ങുക തന്നെയായിരുന്നു.
രാത്രി ബെഡിൽ കിടക്കുമ്പോഴാണ് നവീന്റെ മെസ്സേജ് അവളുടെ മൊബൈലിലേക്ക് എത്തിയത്.
നവീൻ – കിടന്നോ നീ?
പല്ലവി – കിടന്നു.. നീയോ?
നവീൻ – ഞാനും കിടന്നു. ഇന്ന് വിളിക്കണോ നിന്നെ?
ആ മെസ്സേജ് കണ്ടതും പല്ലവി അവനെ വീഡിയോ കാൾ വിളിച്ചു.
അവൻ കാൾ എടുത്തതും ഈർഷ്യത്തോടെ അവൾ ചോദിച്ചു.
“എന്താടാ ഇന്ന് വിളിക്കണമോ എന്നൊരു ചോദ്യം?”
“നിനക്ക് വയ്യല്ലോ, അത് കൊണ്ട് ചോദിച്ചതാ.”
അവളുടെ മുഖത്ത് ചിരി പടർന്നു.
“ഡാ ചെറുക്കാ, ഈ സമയത്ത് സ്നേഹത്തോടെ സംസാരിച്ചിരിക്കുന്ന ഒരാളെ ആണ് എനിക്ക് വേണുന്നത്. നീയല്ലാതെ വേറെ ആരുണ്ട് എനിക്കതിന്..”
നവീൻ അവളെ തന്നെ നോക്കി കിടന്നു. മുഖവും നെഞ്ചിനു താഴെവരെയും മാത്രമാണ് കാണാൻ പറ്റുന്നത്. ഒരു വൈറ്റ് ഷർട്ട് ആണ് അവൾ ഇട്ടേക്കുന്നെ. കുറച്ച് ലൂസ് ആണ് ഷർട്ട്.
കളിയാക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“ഇന്ന് സ്റ്റോറി ഒന്നും കണ്ടില്ലല്ലോ.”
അവനും തിരിച്ച് അതെ സ്വരത്തിൽ പറഞ്ഞു.
“അങ്ങ് ഇഷ്ട്ടപെട്ട് പോയെന്ന് തോന്നുന്നല്ലോ. ഇനി ഇതൊക്കെ കഴിഞ്ഞിട്ട് മതി സ്റ്റോറിയൊക്കെ.”
അവളുടെ മുഖത്ത് ചെറുതായി നാണം നിറഞ്ഞു.
“ഇപ്പോൾ വയർ വേദന ഉണ്ടോ നിനക്ക്?”
എന്റെ മാത്രം 2 [ ne-na ]
Posted by