പിന്നെയാണ് മത്തായി അറിയുന്നത് ജോർജി ന്റെ ഓഫിസിൽ ജോലി ചെയ്യുന്ന ഒരു ഫിലിപ്പീൻ സുകാരിയെ കെട്ടി അവൻ അവിടെ തന്നെ സ്തിര താമസം ആയ കാര്യം ………. ഡേയ്സിക്ക് അതൊ രു വല്യ ഷോക്ക് ആയിരുന്നു ആഴ്ചകളോളം മറ്റു ള്ളവരെ ഫെയിസ് ചെയ്യാനാകാതെ ലീവ് എടുത്ത് വീട്ടിൽ തന്നെ അവൾ കഴിഞ്ഞു ………. ഡേയ്സിയു ടെ വിഷമം കാണുമ്പോൾ മത്തായിയുടെയും റോസ മ്മയു ടെയും ദുഃഖം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു …………
പതിയെ പതിയെ സാഹചര്യങ്ങളോട് അവൾ പൊരുത്തപ്പെട്ടു ഡേയ്സിയെ സ്നേഹിക്കുന്ന ബ ന്ധുക്കളുടെയും സുഹൃത്തുക്കളുടേയും നിർബന്ധ പ്രകാരം അവൾ ജോലിക്ക് പോകാൻ തുടങ്ങി ……… ചെറിയ പ്രായത്തിൽ തന്നെ ഒറ്റയ്ക്ക് ആയിപ്പോയ തന്റെ മകൾക്ക് ഒരു രണ്ടാം വിവാഹം അനിവാര്യം ആണെന്ന് തോന്നിയ മത്തായി അതിനുള്ള ശ്രങ്ങൾ തുടങ്ങി ………. ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ബ്രോക്കർ മുഖേന നാട്ടിൽ തന്നെ ബിസിനസ്സ് ചെയ്യുന്ന വിഭാര്യനായ ജോയിച്ചനെ മത്തായി തന്റെ മകൾക്കായി കണ്ടെത്തി ………..
ആദ്യമൊക്കെ ഡെയ്‌സി ഒരു രണ്ടാം വിവാഹ ത്തെ എതിർത്തെങ്കിലും മത്തായിയുടെയും റോസ മ്മയുടെയും നിരന്തരായ സമ്മർദത്തിന് ഒടുവിൽ അവൾക്ക് വഴങ്ങേണ്ടി വന്നു ……….. അങ്ങനെ ലളിതമായ ഒരു ചടങ്ങോടെ ഇടവകയിലെ പള്ളിയി ൽ വച്ച് ഡേയ്സിയുടെയും ജോയിയുടെയും രണ്ടാം വിവാഹം നടന്നു ………. അപ്പോൾ റൂബിക്കു മൂന്ന് വയസ്സ് ആയിരുന്നു പ്രായം ………..
ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മാനസിക മായും ശാരീരികമായും ഡേയ്സിയും ജോയിയും വളരെ അടുത്തു ………. ഡെയ്‌സിയോടും മോളോ ടും ജോയ് കാണിക്കുന്ന സ്നേഹവും കരുതലും കാണുമ്പോൾ ശെരിക്കും ഡെയ്‌സി ആഗ്രഹിച്ചിച്ചി രുന്നത് ഇത് പോലെ സ്നേഹ നിധിയായ ഒരു ഭർ ത്താവിനെ തന്നെ ആയിരുന്നു ……….
തന്റെ ചോര അല്ലെങ്കിലും സുന്ദരി കുട്ടിയായ റൂബിയെ ജോയി സ്വന്തം മോളെ പോലെ തന്നെ ആയിരുന്നു സ്നേഹിച്ചിരുന്നത് ………. ഒരച്ഛന്റെ ശെരിക്കുള്ള സ്നേഹം എന്താണെന്നു അവൾ ജോയിച്ചനിലൂടെ അനുഭവിച്ച് അറിഞ്ഞു തുടങ്ങിയ പ്പോൾ ജോയിച്ചന്റെ മടിയിൽ നിന്ന് അവൾ നിലത്ത് ഇറങ്ങാതായി ………..