Hero 8
Author : Doli | Previous Part
⏩ അർദ്ധ രാത്രി നാഷണൽ ഹൈവെയിൽ കൂടെ ഓടുന്ന വണ്ടി അത് ഓടിക്കുന്ന ഞാൻ…
പെട്ടെന്ന് ഒപ്പോസ്സിറ്റ് വന്ന വണ്ടിയുടെ വെള്ള വെളിച്ചം എൻ്റെ കണ്ണിലേക്ക് കുപ്പിച്ചില്ല് കണക്കെ കുത്തി കേറി…
മാനസിക നില തെറ്റിയ എൻ്റെ ഉള്ളിൽ തനിക്ക് ഉണ്ടായ നഷ്ട്ടങ്ങൾ ഓർത്ത് മാറുന്ന ഒരു പ്രാന്തനായ സൂര്യയായി ഞാൻ മാറി…
എൻ്റെ തലയിൽ ജീവനില്ലാത്ത എൻ്റെ അപ്പയുടെയും അമ്മയുടെയും ശരീരം ഉറക്കെ കരയാൻ പോലും കഴിയാതെ ചുമരിൽ ചാരി ഇരിക്കുന്ന അച്ഛമ്മ …
ഞാൻ വണ്ടി സഡൻ അടിച്ച് നിർത്തി….
വെളിയിലേക്ക് ഇറങ്ങി കതക് വലിച്ച് അടച്ച് ഒച്ചത്തിൽ അലറാൻ തുടങ്ങി….
നന്ദൻ ഓടി വന്ന് എന്നെ ചേർത്ത് പിടിച്ചു …
ഞാൻ : ബ്രോ ബ്രോ എൻ്റെ
നന്ദൻ : ഒന്നും പറയണ്ട റിലാക്സ് റിലാക്സ്…. റെമോ വെള്ളം കൊണ്ട് വാടാ…..
ഞാൻ : സാർ സാർ എന്നെ വിട് എനിക്ക് അമ്മയെ കാണാൻ വിട്
നന്ദൻ : അമ്മ വരും നീ നിക്ക്…
പെട്ടെന്ന് എൻ്റെ മുഖത്ത് ആസിഡ് വീണത് പോലെ ഒരു പൊള്ളൽ ….
അപ്പോഴേക്കും എന്നെ നനയിച്ച് കൊണ്ട് എൻ്റെ തലയിൽ കൂടെ വെള്ളം ഒഴുകി തുടങ്ങി….
അഗ്നി പർവതം പൊട്ടി ലാവ ഒഴുകും പോലെ ആണ് എനിക്ക് തോന്നിയത്…
റെമോ : സൂര്യ സൂര്യ … ടാ.. സൂര്യ … പോട്ടെ മോനെ സൂര്യ …
നന്ദൻ : അവനെ തളളി മാറ്റി എന്നെ പിടിച്ച് അടപടലം കുലുക്കി …
ഞാൻ : ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നു….
നന്ദൻ : ഓക്കെ ആണോ നീ… സൂര്യ …
ഞാൻ : എന്താ…
നന്ദൻ : പിടിച്ച് കേറ്റ് ഇവനെ ഞാൻ അന്നെ പറഞ്ഞതാ ചെന്നൈയ്യും കോപ്പും ഒന്നും വേണ്ട എന്ന്…