ഞാൻ : അവിടെ ഇരിക്ക് എനിക്ക് ഒന്നും പറയാൻ ഇല്ല ഇനി കുറച്ച് അല്ലേ സഹിക്കാം….
നന്ദൻ : എനിക്ക് തോന്നുന്നില്ല ഇവള് നിന്നെ വിടും എന്ന്…
ഞാൻ : ഉവ്വ്….അത് വിട്… നാളെ ഉണ്ടോ ക്ലാസ്
ശ്രീ : ഇല്ല സൂസിയും ശിങ്കിടികളും ക്ലാസ്സിലേക്ക് വന്നു….
ഞാൻ : 👀
അർജുൻ : 👍
ഞാൻ : 👏
ക്ളാസ് നടന്ന കൊണ്ടിരുന്നു ഇടക്ക് ബ്രേക്ക് സമയത്ത് ഞങൾ സംസാരിക്കുന്നതും ശ്രീ എന്നോട് ചിരിച്ച് സംസാരിക്കുന്നത് എന്നെ തല്ലുന്നത് അടുത്ത് പെരുമാറുന്നതും എല്ലാം അവൾ നോക്കി പല്ല് കടിച്ച് ഇരുന്നു…
മറ്റെ അന്ന് ഉടക്കായ മിസ്സ് ഉച്ചക്ക് വന്നു നല്ല മാറ്റം ഉണ്ട് സ്വഭാവത്തിൽ….
സമയം ആയി ഒരു മൂന് മണി ആയപ്പോ ഇന്നത്തെ പരിപാടി തീർന്നു…
ഞാൻ : ഈ നാടകം കാണാൻ ആണോ ഡെയ്‌ലി ആയിരം ആയിരത്തി അഞ്ചൂറ് രൂപ കളഞ്ഞ് ഇവിടെ വരുന്നത് ..
മറിയ : സാരം ഇല്ല പോട്ടെ…
ഞങ്ങൾ നടന്ന് കാറിൻ്റെ അടുത്തേക്ക് പോയി…
പെട്ടെന്ന് വിഷ്ണു അങ്ങോട്ട് വന്നു…
നന്ദൻ : അതെ വല്ലതും കാണിക്കാൻ ആണേൽ ഇവിടെ വേണ്ട കേട്ടല്ലോ
വിഷ്ണു : കൈ എനിക്ക് നേരെ നീട്ടി… സോറി
ഞാൻ മടിച്ച് മടിച്ച് അവന് കൈ കൊടുത്തു….
അവൻ എൻ്റെ കൈ പിടിച്ച് കുലുക്കി വണ്ടി എടുത്ത് വിട്ട് പോയി…
നന്ദൻ : ടാ അന്ന് ആരാടാ ഇവൻ്റെ തലക്കിട്ട് ചവിട്ടിയത്… മണ്ടൻ്റെ തലച്ചോറ് കലങ്ങി എന്നാ തോന്നുന്നത്….
ശ്രീ : 😊
റെമോ ; മിക്കവാറും അന്നത്തെ ഇവൻ്റെ ചവിട്ട്. ഏറ്റ് കാണും…
ഞാൻ : ഇന്ദ്രൻ എഫക്റ്റ് ഉറപ്പിച്ചോ…
ശ്രീ : 😳
നന്ദൻ : എങ്ങനെ
ഞാൻ : അറിയില്ല ഇവനെ ഒക്കെ തിരുത്താൻ നമ്മക്ക് പറ്റോ… ഒന്നെങ്കിൽ ഇവൻ അവൻ്റെ വായിൽ ചെന്ന് ചാടി കാണും അല്ലെങ്കിൽ അവൻ കേറി പിഴിഞ്ഞ് കാണും…. വിഷ്ണു ഗോപാലൻ ഒന്നെങ്കിൽ സത്യം അറിഞ്ഞു അല്ലെങ്കിൽ പേടി….