Hero Hero 8 [Doli]

Posted by

ശരൺ : ആണ് തന്നെ മൈരെ അത് മനസ്സിലാക്കി കൊടുക്കാൻ ആണ് ഇവളെ വരാൻ പറഞ്ഞത്….

ഞാൻ എൻ്റെ അടുത്തേക്ക് വന്ന അവൻ്റെ പോയിൻ്റിൽ തന്നെ വച്ച് കേറ്റി കൊടുത്തു…

ശരൺ : അമ്മ…. 😣 … കൊല്ലടാ ഈ നായിൻ്റെ.മോനെ…

അവന്മാർ എന്നെ അറഞ്ചം പൊറഞ്ചം തള്ളാൻ തുടങ്ങി….

പപ്പര പെപ്പെ 📯📯📯

ഒരു മഞ്ഞ വെളിച്ചം ഞങ്ങളുടെ നേരെ വന്നു….

വണ്ടിയുടെ അക്സലറേറ്റർ അമരുന്ന ശബ്ദം….

എല്ലാരും ഒന്ന് അമ്പരന്ന് തിരിഞ്ഞ് നോക്കി…

അത് ഒരു ഭരത് ബെൻസ് ആണ്… 🚛

 

ഞാൻ അവനെ തള്ളി മാറ്റി നേരെ നിന്ന് നോക്കി…

അയാൾ ഹോൺ നിർത്താതെ അടിച്ചു….

ശരൺ : അങ്ങോട്ട് എടുത്ത് പോ ചേട്ടാ ….

വീണ്ടും അയാള് ഹോൺ അടിച്ച് കൊണ്ട് ഇരുന്നു….

ശരൺ : ആരാടാ ഈ മൈരൻ…. അവൻ മുന്നോട്ടെക്ക് പോയി…

അവൻ കാലിലെ ചെരുപ്പ് ഊരി വണ്ടിക്ക് നേരെ എറിഞ്ഞു….

വണ്ടി റേസ് ആയികൊണ്ട് ഇരുന്നു… പെട്ടെന്ന് അക്സിലറേറ്റർ അമർന്നു വണ്ടി അവൻ്റെ നേരെ പാഞ്ഞ് വന്ന് തൊട്ട് മുന്നിൽ നിന്നു….

ശരൺ : പേടിച്ച് പുറകിലേക്ക് വീണു….

വണ്ടി മുന്നിലേക്ക് വന്നു ശരൺ നിരങ്ങി നിരങ്ങി പിന്നിലേക്ക് വന്നു…

പെട്ടെന്ന് അവൻ്റെ ചെവി അടിച്ച് പോവുന്ന പോലെ വണ്ടിയുടെ ഹോൺ പ്രവർത്തിച്ച് തുടങ്ങി….

ഒരുപാട് പിന്നിൽ നിന്നാ എൻ്റെ ചെവി തന്നെ താങ്ങാൻ പറ്റിയില്ല…അവൻ്റെ ചെവി അടിച്ച് പോയി കാണും….

ശരൺ ഒച്ച ഇട്ട് കൊണ്ട് നിർത്താൻ പറഞ്ഞു

കുറച്ച് നേരം കഴിഞ്ഞതും ആയാൾ ഹോൺ നിർത്തി… വണ്ടിയുടെ എൻജിൻ ഓഫ് ആയി… ഉള്ളിൽ ഉള്ള ലൈറ്റ് തെളിഞ്ഞു…

ഞാൻ : ഇയാളോ… ഞങ്ങളെ ഫോളോ ചെയ്ത അയാൾ ….

ആയാൾ വണ്ടിയുടെ ഡോർ തുറന്ന് വെളിയിലേക്ക് ചാടി കൈയ്യിൽ ഒരു ജാക്കി ലിവർ കൂടെ ഉണ്ട്….

വാതിൽ വലിച്ചടച്ച് ലുങ്കി മടക്കി കുത്തി പുള്ളി അവൻ്റെ നേരെ വന്നു….അവൻ്റെ മുന്നിൽ നിന്ന് താഴേക്ക് നോക്കി അവൻ്റെ കൈയ്യിൽ ചവിട്ടി നഖത്തിൽ ജാക്കി ലിവർ വച്ച് അമർത്തി ….

Leave a Reply

Your email address will not be published. Required fields are marked *