ഞാൻ അവന്റെ കാറിൽ കയറി, പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാം എന്ന് ഞാൻ നിർദ്ദേശിച്ചു. അവിടെയെത്തിയ അവൻ എന്നോട് നമുക്ക് പുറത്തിറങ്ങി നടന്നാലോ എന്ന് ചോദിച്ചു, ഞങ്ങൾ ഒരുമിച്ച് ആളുകളുടെ മധ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകാവുന്ന റിസ്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല; കാറിനുള്ളിൽ ഇരുന്നാൽ മതി എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ കുറച്ചു നേരം മിണ്ടാതിരുന്നു പിന്നെ അവൻ കോളേജിനെ പറ്റി എന്നോട് ചോദിച്ചു തുടങ്ങി.
എന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ അവന് എന്നോട് ഭ്രാന്തമായ പ്രണയമുണ്ടെന്നും എല്ലാ രാത്രിയും എല്ലാ ദിവസവും അവൻ എന്നെക്കുറിച്ച് സ്വപ്നം കാണാറുണ്ടെന്നും അവൻ പറഞ്ഞു. ഞാനൊരു വിവാഹിതയാണെന്ന് പറഞ്ഞപ്പോൾ, “പ്രണയം അന്ധമാണ്” എന്ന ഒറ്റ വാചകം ആയിരുന്നു അതിനുള്ള മറുപടി!!, അവൻ എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും അതിനപ്പുറം ഒന്നും അവൻ കാണുന്നില്ലെന്നും അവൻ തുടർന്നു പറയുന്നു, “ചേച്ചി ആരായാലും എനിക്ക് പ്രശ്‌നമില്ല?”
“ചേച്ചി ഒരു പക്ഷെ വിവാഹിതയും ധാരാളം കുട്ടികളുടെ അമ്മയും ആയിരിക്കാം , അതൊന്നും എനിക്ക് പ്രശ്നമല്ല , ഞാൻ ചേച്ചിയോട് ഭ്രാന്തമായി പ്രണയത്തിലാണെന്ന് മാത്രമേ എനിക്കറിയൂ.” ഇത്രയും പറഞ്ഞതിന്നു ശേഷം കാറിന്റെ സ്റ്റിയറിങ്ങിൽ നിന്ന് കൈ നീക്കി എന്റെ നെറ്റിയിൽ വച്ചു, അവൻ മെല്ലെ മെല്ലെ എന്റെ നെറ്റിയിൽ നിന്ന് എന്റെ കവിളിലേക്ക് വിരലുകൾ കൊണ്ട് വന്നു , എന്നിട്ട് അവന്റെ തള്ളവിരൽ കൊണ്ട് എന്റെ ചുണ്ടുകൾ തടവി. ഞാൻ ആസ്വസ്ഥതയോടെ അവന്റെ കൈ തട്ടി മാറ്റി.
അവനോട് ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് പെൺകുട്ടികൾ ഉള്ളപ്പോൾ എന്തിനാണ് വിവാഹിതയായ എന്നെ തിരഞ്ഞെടുത്തതെന്ന് ഞാൻ അവനോട് ചോദിച്ചു. എനിക്ക് 44 വയസ്സ് ഉണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു, അവന് എത്ര വയസ്സായി എന്ന് അവനോട് ചോദിച്ചു, അയാൾ മറുപടി പറഞ്ഞു, 28. ഞാൻ ചോദിച്ചു , “വിവാഹിതയായ മുതിർന്ന കുട്ടികളുള്ള ഒരു സ്ത്രീയെ നീ എന്തിനാണ് പ്രണയിച്ചത്?”
“ചെറുപ്പം മുതൽ ഞാൻ എന്റെ അമ്മയോടും അമ്മൂമ്മയോടും കൂടെയാണ് ജീവിക്കുന്നത്, അതുകൊണ്ടായിരിക്കാം പ്രായമായ സ്ത്രീകളെ ആണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത് , ചേച്ചി ആണ് അവരിൽ ഏറ്റവും സുന്ദരി” എന്ന് അവൻ പറഞ്ഞു. പിന്നെ ഞാൻ എന്റെ വാച്ചിലേക്ക് നോക്കി, എനിക്ക് കോളേജിലേക്ക് മടങ്ങണം, കുറച്ച് മിനിറ്റിനുള്ളിൽ എനിക്ക് ക്ലാസ്സുണ്ട്. പിന്നെ അവൻ തന്റെ കാർ സ്റ്റാർട്ട് ചെയ്തു എന്നെ വീണ്ടും സ്ഥലത്തേക്ക് കൊണ്ടുപോയി, ഞാൻ കോളേജിലേക്ക് തിരിച്ചു.