വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി] [Pamman Junior]

Posted by

വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി]

Virgin Madam | Author : Pamman Junior


Virgine-Medam-Pamman-Junior

അതിരങ്കുളം വില്ലേജ് ഓഫീസ് എന്ന് മഞ്ഞ പെയിന്റടിച്ച കമാനത്തില്‍ കറുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു.

നിരനിരയായി റോഡില്‍ കിടക്കുന്ന വാഹനങ്ങള്‍. നടുവില്‍ ഇരട്ട പാളങ്ങള്‍ ഉള്ള റെയില്‍വേ ട്രാക്ക്.

റെയില്‍വേ ഗേറ്റിന് തൊട്ടു മുന്നിലായി ബുള്ളറ്റില്‍ ഹെല്‍മെറ്റ് കയ്യില്‍ ഊരിയെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പുന്ന ചെറുപ്പക്കാരന്‍. ആറടി ഉയരവും ഉറച്ച മസ്സില്‍സും ഉള്ള 32 കാരന്‍.

വാഹനങ്ങള്‍ക്കിടയിലൂടെ ഒരു ടൂ വീലര്‍ വളച്ചെടുത്ത് മുന്നിലേക്ക് വരുന്നു. അതില്‍ വന്നയാള്‍ ഹെല്‍മെറ്റ് ഊരി ബുള്ളറ്റില്‍ നിന്ന ചെറുപ്പക്കാരനോട് :

”വിപിന്‍ സാറേ ഇന്നും ലേറ്റായോ’

‘എന്ത് പറയാനാ ഇനി രണ്ട് ട്രെയിന്‍ പാസ് ചെയ്താലേ നമുക്ക് അപ്പുറം കടക്കാനാവൂ’

‘സാറിന് ആ കല്‍പ്പാത്തിയിലെങ്ങും ഈ എല്‍ ഡി ക്ലാര്‍ക്ക് പണി ചെയ്തു ടാറുന്നോ.’

‘കാത്തിരുന്ന് കിട്ടിയ ജോലി തെക്കന്‍ കേരളത്തിലായപ്പോള്‍ ഒന്ന് ആഹ്‌ളാദിച്ചതാ. ഈ ലെവല്‍ ക്രോസ് കാരണം ആഹ്‌ളാദമൊക്കെ പോയ മട്ടാ.’

ലെവല്‍ ക്രോസിനിടയിലൂടെ വടക്കോട്ടൊരു തീവണ്ടി അതിവേഗത്തില്‍ പാഞ്ഞു പോകുന്നു.

ഇത് വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍. കല്‍പ്പാത്തിക്കാരന്‍ പട്ടര് വിപിന്‍ മുരളി അതിരങ്കുളം വില്ലേജില്‍ എല്‍ ഡി ക്ലാര്‍ക്കായി ജോയിന്‍ ചെയ്തിട്ട് ഒരാഴ്ച തികയുന്നതേയുണ്ടായിരുന്നുള്ളു. ഇത് മൂന്നാം തവണയാണ് ലെവല്‍ ക്രോസ് ചതിക്കുന്നത്.

കൃത്യം 10 മണിക്കു തന്നെ രജിസ്ട്രറില്‍ ഒപ്പിട്ട് ജോലി തുടങ്ങണം എന്നു പറഞ്ഞ സൂപ്രണ്ടിന്റെ വാക്കുകള്‍ രണ്ട് ദിവസമായി തെറ്റിക്കുന്നത് വിപിന്‍ മുരളിയാണ്.

ആകാശത്തേക്ക് നോക്കി നെഞ്ചില്‍ കൈവെച്ച് വിപിന്‍ മുരളി മനസ്സില്‍ പറഞ്ഞു. ‘ഹെന്റെ ബുള്ളറ്റേ… ഇതിനാണോ നിന്നെ ഞാന്‍ കല്‍പ്പാത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ ഓടിച്ച് ഇവിടെ കൊണ്ടു വന്നത്…?’ വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍ ബുള്ളറ്റിന്റെ ഹാന്‍ഡിലില്‍ മെല്ലെ തലോടി.

അത്ര നേരവും അടഞ്ഞുകിടന്ന ലെവല്‍ ക്രോസ്റ്റ് ഗേറ്റ് മുകളിലേക്കുയര്‍ന്നു. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം. വിപിന്‍ മുരളി വാഹന തിരക്കിനിടയിലൂടെ ഒരു വിധം കുത്തി കയറ്റി ബുള്ളറ്റ്, ട്രാക്ക് മുറിച്ച് കടത്തി.

Leave a Reply

Your email address will not be published. Required fields are marked *