വിഷ്ണു ആദിയെ രൂപയുടെ അടുത്തേക്ക് വിളിച്ചു
രൂപയെ ഒന്നു നോക്കിയ ശേഷം ആദി പതിയെ അവളുടെ അടുത്തേക്ക് വന്നു നിന്നു
ആദി : എന്തിനാ ചേട്ടാ നിക്കാൻ പറഞ്ഞെ
വിഷ്ണു : ഹേയ് അങ്ങനെ വലുതായി ഒന്നുമില്ല നീയും ഇവളും കൂടി ഇന്നൊരു പാട്ടോ ഡാൻസോ അവതരിപ്പിക്കണം ഫ്രഷേഴ്‌സ് ആയത് കൊണ്ട് നിങ്ങളുടെ ക്ലാസ്സിൽ നിന്ന് കൂടി കുറച്ചു പ്രോഗ്രാസ് വേണം എന്താണെന്നു വച്ചാൽ നിങ്ങൾ പ്ലാൻ ചെയ്തോ
ആദി : ചേട്ടാ എനിക്ക് പാട്ട് പാടാൻ ഒന്നും അറിയില്ല
വിഷ്ണു : എങ്കിൽ ഡാൻസ് ചെയ്താൽ മതി അത്ര വലിയ സ്റ്റെപ്സ് ഒന്നും വേണമെന്നില്ല വെറും രണ്ട് മിനിറ്റ് അത്രയും മതി
രൂപ : ചേട്ടാ ഞങ്ങൾ..
വിഷ്ണു : ഒന്നും പറയണ്ട പ്ലീസ് എനിക്ക് വേണ്ടി ഒന്നു ചെയ്യ് അപ്പൊ നിങ്ങൾ എന്താന്ന് വെച്ചാൽ പ്ലാൻ ചെയ്തിട്ട് അങ്ങോട്ട് വാ
ഇത്രയും പറഞ്ഞു വിഷ്ണു ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി
ആദി : മൈര് ഇയ്യാൾക്ക് വല്ല പ്രാന്തും ഉണ്ടോ നീ ഒറ്റൊരുത്തിയാ എല്ലാത്തിനും കാരണം
രൂപ : ഞാൻ എന്ത് ചെയ്തെന്നാ
ആദി : നീയല്ലേ ഞാൻ നിന്റെ കാമുകൻ ആണെന്ന് വിളിച്ചു കൂവിയത് അത് കാരണമാ ഇതെല്ലാം ഉണ്ടാകുന്നത്
രൂപ : ഞാൻ മാത്രമല്ലല്ലൊ നീയും ചേട്ടന്റെ മുന്നിൽ അഭിനയിച്ചില്ലെ
ആദി :അതേടി അഭിനയിച്ചു അതെന്റെ ഗതികേട് ഇപ്പോൾ നിന്നോട് സംസാരിക്കേണ്ടി വരുന്നില്ലെ അതും എന്റെ ഗതികേടാ
രൂപ : എങ്കിൽ നീ സംസാരിക്കേണ്ട പിന്നെ രാവിലെ ഒന്നും മിണ്ടിയില്ല എന്ന് കരുതി മെക്കിട്ടു കയറാൻ വന്നാൽ ഞാൻ മിണ്ടാതെ നിൽക്കില്ല
ആദി : നീ എന്ത് ചെയ്യുമെടി.. അവള് സാരിയും ചുറ്റികൊണ്ട് ഇറങ്ങിയേക്കുന്നു കണ്ടാലും മതി നിനക്ക് വീട്ടിൽ കിടന്നൂടായിരുന്നോടി
രൂപ : നീ പിന്നെ വലിയ സുന്ദരൻ ആണല്ലൊ പോയി കണ്ണാടി നോക്കെടാ അവന്റെ ഒരു ഓഞ്ഞ ഹെയർ സ്റ്റൈല് നിനക്കിന്ന് കടയിൽ ഒരു പണിയും ഇല്ലായിരുന്നോ എങ്ങനെ കാണും എല്ലാവരുടേയും സാധങ്ങൾ തുലച്ചു കൊടുക്കലല്ലെ നിന്റെ പണി