രൂപ :സോറി
ആദി : മതി മതി ഇപ്പോൾ തന്നെ കുറേ ആയി എന്തായാലും നീ സോറി പറഞ്ഞ സ്ഥിതിക്ക് എനിക്ക് കൂടി ഒരു സോറി പറയണം ഇന്നലെ ബസിൽ വെച്ച് ഉണ്ടായതൊന്നും ഞാൻ മനപ്പൂർവം ചെയ്തതല്ല
രൂപ : എനിക്കറിയാം അതിന് സോറി ഒന്നും പറയണ്ട
ആദി : ഓഹ് എന്തൊരു പാവം കാര്യം കണ്ട് കഴിയുമ്പോൾ നീ വീണ്ടും തനി നിറം കാണിക്കും എന്നെനിക്ക് നന്നായി അറിയാം അതുകൊണ്ട് ഓവർ അഭിനയം ഒന്നും വേണ്ട വാ പോകാം
രൂപ : എങ്ങോട്ട് നമ്മൾ ഒന്നും പ്ലാൻ ചെയ്തില്ലല്ലൊ
ആദി : ഒരു പ്ലാനും വേണ്ട നമ്മൾ ഒരു ഡാൻസ് കളിക്കുന്നു
രൂപ : ഡാൻസോ അപ്പൊ സ്റ്റെപ്സ്
ആദി :ഞാൻ കളിക്കുമ്പോൾ കൂടെ കളിച്ചാൽ മതി
രൂപ : പക്ഷേ
ആദി : വരുന്നോ ഇല്ലെ
ഇത് കേട്ട രൂപ ആദിയോടൊപ്പം പുറത്തേക്കു നടന്നു
ആദി : പിന്നെ ഇത് കഴിഞ്ഞാൽ എല്ലാം പഴയ പോലെ തന്നെയായിരിക്കും നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പും വേണ്ട
രൂപ : (അല്ലെങ്കിൽ തന്നെ ആർക്ക് വേണം നിന്റെ ഫ്രണ്ട്ഷിപ്പ് )
ആദി : എന്താ
രൂപ :ശെരിയെന്നു പറഞ്ഞതാ
ആദി : നീ ഉള്ളിൽ ചീത്ത വിളിക്കുന്നുണ്ടെന്ന് എനിക്കറിയാടി
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ സീനിയേഴ്സിന്റെ ക്ലാസ്സിന് മുന്നിൽ എത്തി
വിഷ്ണു :എവിടെ ആയിരുന്നു രണ്ടാളും എന്താ ചെയ്യാൻ പോകുന്നെ
ആദി : ഡാൻസ് കളിക്കാം ചേട്ടാ
വിഷ്ണു : ഒക്കെ ഏത് സോങ് വേണം
ആദി : പവിഴ മഴയേ
വിഷ്ണു : ശെരി നിങ്ങൾ അകത്ത് പോയി ഇരിക്ക് സമയം ആകുമ്പോൾ സ്റ്റേജിലേക്ക് വിളിക്കാം
ഇത് കേട്ട ആദിയും രൂപയും ക്ലാസ്സിലേക്ക് കയറി
രൂപ : പവിഴ മഴ റൊമാന്റിക് സോങ് അല്ലെ
ആദി :അതെ അതാ കളിക്കാൻ എളുപ്പം അധികം സ്റ്റെപ് ഒന്നും വേണ്ടി വരില്ല നീ പോയി എവിടെയെങ്കിലും ഇരിക്ക്